പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്കില്‍ എക്സൈസ് ഓണം സ്പെഷല്‍ ഡ്രൈവിനു തുടക്കമായി. ചെക്പോസ്റ്റുകളില്‍ വാഹനപരിശോധന കര്‍ശനമാക്കി. നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിളിന്റെ കീഴിലുള്ള നെയ്യാറ്റിന്‍കര, അമരവിള, കാട്ടാക്കട, തിരുപുറം റേഞ്ചുകളും ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്നാടിനോടു ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളിലടക്കം പട്രോളിംഗ് കാര്യക്ഷമമാക്കിയിട്ടുണ്ട്.
അമരവിള, ആറ്റുപുറം, കള്ളിക്കാട്, മണ്ഡപത്തിന്‍കടവ്, മൂന്നാറ്റമുക്ക്, പിരായുംമൂട്, അറക്കുന്ന് കടവ്, പാലക്കടവ്, ടൈല്‍ ഫാക്ടറി, പെരുന്പഴുതൂര്‍, പെരുങ്കടവിള, മാവിളക്കടവ് എന്നിവിടങ്ങളിലാണ് നെയ്യാറ്റിന്‍കര എക്സൈസ് സിഐ ഓഫീസിന്റെ പരിധിയിലുള്ള മറ്റു ചെക്പോസ്റ്റുകള്‍ പ്രവർത്തിക്കുന്നത്.
കഞ്ചാവും എംഡിഎംഎ അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ നെയ്യാറ്റിന്‍കര താലൂക്കിലെ സ് കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് എത്തിക്കുന്നതായും ആരോപണമുണ്ട്. ത്സവ സീസണില്‍ ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടികളാണ് എക്സൈസ് സ്വീകരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Tags : Nattuvishesham Local News Onam special drive