Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peru

നയതന്ത്രബന്ധം പുനസ്ഥാപിച്ച് പെറുവും മെക്സിക്കോയും

ലി​മ: ​ന​യ​ത​ന്ത്ര​ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പെ​റു​വും മെ​ക്സി​ക്കോ​യും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. പെ​റു​വി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​റ്റ്സി ചാ​വേ​സി​ന് അ​ഭ​യം അ​നു​വ​ദി​ക്കാ​നു​ള്ള മെ​ക്സി​ക്കോ​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു കാ​ര​ണം.
പു​റ​ത്താ​ക്ക​പ്പെ​ട്ട ഇ​ട​തു​പ​ക്ഷ പ്ര​സി​ഡ​ന്‍റ് പെ​ദ്രോ കാ​സ്റ്റി​ല്ലോ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ബെ​റ്റ്സി. 2022ൽ ​കാ​സ്റ്റി​ല്ലോ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ ശ്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബെ​റ്റ്സി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​നാ​ക്കേ​സു​ണ്ടാ​യി​രു​ന്നു. ബെ​റ്റ്സി​ക്ക് അ​ഭ​യം ന​ല്കി​യ​തി​ന്‍റെ പേ​രി​ൽ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോ​മി​ന് പെ​റു​വി​ലെ പാ​ർ​ല​മെ​ന്‍റ് പ്ര​വേ​ശ​ന വി​ല​ക്ക് പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി.
പെ​റു​വി​ൽ ക​ഴി​ഞ്ഞ​മാ​സം അ​ധി​കാ​ര​ത്തി​ലേ​റി​യ പ്ര​സി​ഡ​ന്‍റ് കെ​യി​ക്കോ ഫു​ജി​മോ​റി​യാ​ണ് മെ​ക്സി​ക്കോ​യു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.
പെ​റു​വി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ലി​മ​യി​ലെ മെ​ക്സി​ക്ക​ൻ എം​ബ​സി​യി​ൽ താ​മ​സി​ച്ചു​വ​ന്ന ബെ​റ്റ്സി​യെ സു​ര​ക്ഷി​ത​മാ​യി മെ​ക്സി​ക്കോ​യി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ച്ച​താ​യി പെ​റു​വി​ന്‍റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു.

 

International

ട്രെയിനുകൾ കൂട്ടിയിടിച്ചു

ലി​​​മ: പെ​​​റു​​​വി​​​ലെ മാ​​​ച്ചു പി​​​ച്ചു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ത്തി​​​ന​​​ടു​​​ത്ത് ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​​രാ​​​ൾ മ​​​രി​​​ക്കു​​​ക​​​യും 40 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഒ​​​രേ ട്രാ​​​ക്കി​​​ൽ ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ൾ എ​​​തി​​​ർ​​​ദി​​​ശ​​​ക​​​ളി​​​ൽ​​​നി​​​ന്നു വ​​​ന്നു കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു ട്രെ​​​യി​​​നിന്‍റെ ഡ്രൈ​​​വ​​​റാ​​​ണു മ​​​രി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​തി​​​ൽ 20 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ധാ​​​രാ​​​ളം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​ൻ​​​ക സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​വ​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന മാ​​​ച്ചു പി​​​ച്ചു ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്.

Latest News

Corehub Up