Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pressure

ശ്രീ​ലേ​ഖ​യു​ടെ രാ​ജി നാ​ട​ക​വും സ​മ്മ​ർ​ദ്ദ ത​ന്ത്ര​വും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി നാ​ട​ക​മെ​ന്നും സ​മ്മ​ർ​ദ്ദ ത​ന്ത്ര​മെ​ന്നും വി​ല​യി​രു​ത്ത​ൽ. ശ്രീ​ലേ​ഖ നി​യ​മ​പ​ര​മാ​യ രീ​തി​യി​ൽ അ​ല്ല രാ​ജി ക​ത്ത് കൊ​ടു​ത്ത​ത്. ഒ​രു കൗ​ൺ​സി​ല​ർ രാ​ജി വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കേ​ണ്ട​ത്.

ഡി​ജി​പി റാ​ങ്കി​ൽ നി​ന്നും വി​ര​മി​ച്ച മു​തി​ർ​ന്ന ഐ ​പി എ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യി​ൽ ശ്രീ​ലേ​ഖ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​ബോ​ധ​വും അ​റി​വും ഉ​ണ്ട്. എ​ന്നാ​ൽ വ്യ​ക്തി പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ താ​ൻ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി വ​യ്ക്കു​ന്നു​വെ​ന്ന് കാ​ട്ടി ക​ത്ത് ന​ൽ​കി​യ​ത് മേ​യ​ർ​ക്കാ​ണ്.

ഇ​ത് ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്ക​ണ​മെ​ന്ന ശ്രീ​ലേ​ഖ​യു​ടെ സ​മ്മ​ർ​ദ്ദ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ നോ​ക്കി കാ​ണു​ന്ന​ത്. ബി​ജെ​പി നേ​തൃ​ത്യ​വു​മാ​യി ഏ​റെ നാ​ളാ​യി ശ്രീ ​ലേ​ഖ അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മു​പ്പ​താം തീ​യ​തി​യാ​ണ് ശ്രീ​ലേ​ഖ രാ​ജി ക​ത്ത് മേ​യ​ർ​ക്ക് ന​ൽ​കി​യ​ത്.

ഈ ​ക​ത്ത് പാ​ർ​ട്ടി നേ​തൃ​ത്യ​വും മേ​യ​റും കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ന്‍റെ വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ൽ രാ​ജി കാ​ര്യം അ​റി​യി​ച്ചു ശ്രീ​ലേ​ഖ മെ​സ്സേ​ജ് അ​യ​ച്ച​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യ​ത്. ശ്രീ​ലേ​ഖ ജി​ല്ല​ക്ക് പു​റ​ത്താ​ണെ​ന്നാ​ണ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​റി​യാ​ൻ സാ​ധി​ച്ച​ത്. അ​തേ സ​മ​യം ശ്രീ​ലേ​ഖ​യെ അ​നു ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം ബി​ജെ​പി നേ​തൃ​ത്വം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 49 സീ​റ്റാ​ണ് ബി​ജെ​പി ക്ക് ​കോ​ർ​പ​റേ​ഷ​നി​ലു​ള്ള​ത് . ശ്രീ​ലേ​ഖ ഔ​ദോ​ഗി​ക​മാ​യി രാ​ജി വ​ച്ചാ​ൽ ബി​ജെ​പി യു​ടെ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തെ ബാ​ധി​ക്കും.

Sports

സ​​മ്മ​​ർ​​ദം, ബ്രേ​​ക്ക്: പ​​ന്ത്

ല​​ക്നൗ: ഐ​​പി​​എ​​ല്ലി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം തോ​​ൽ​​വി​​യും വ​​ഴ​​ങ്ങി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ത്തേ​​ക്ക് വീ​​ണ​​തി​​ന് പി​​ന്നാ​​ലെ ടീ​​മി​​ൽ വ​​ലി​​യ സ​​മ്മ​​ർ​​ദ​​മു​​ണ്ടെ​​ന്നും താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ല​​ക്നൗ ക്യാ​​പ്റ്റ​​ൻ ഋ​​ഷ​​ഭ് പ​​ന്ത്.

കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ പ​​ന്ത് എ​​ടു​​ത്ത ചി​​ല തീ​​രു​​മാ​​ന​​ങ്ങ​​ൾ പാ​​ളി​​യ​​തി​​നെ​​തി​​രേ വി​​മ​​ർ​​ശ​​നം ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ക്യാ​​പ്റ്റ​​ന്‍റെ തു​​റ​​ന്നു​​പ​​റ​​ച്ചി​​ൽ.

ഞ​​ങ്ങ​​ൾ​​ക്ക് തീ​​ർ​​ച്ച​​യാ​​യും ഒ​​രു ബ്രേ​​ക്ക് ആ​​വ​​ശ്യ​​മാ​​ണ്. ടീ​​മി​​ന് ഒ​​ന്ന് റിഫ്ര​​ഷ് ആ​​ക​​ണം. ബ്രേ​​ക്കി​​ന് ശേ​​ഷം തീ​​ർ​​ച്ച​​യാ​​യും പോ​​സി​​റ്റീ​​വ് കാ​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നു.

ഓ​​രോ താ​​ര​​വും ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്ക​​ണം. ഒ​​ന്നോ ര​​ണ്ടോ പേ​​രെ മാ​​ത്രം ആ​​ശ്ര​​യി​​ച്ച് മു​​ന്നോ​​ട്ട് പോ​​കാ​​നാ​​കി​​ല്ല- പ​​ന്ത് പ​​റ​​ഞ്ഞു.

National

യു​​​എ​​​സ് ക​​​രാ​​​റി​​​ൽ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി മോ​​​ദി കീ​​​ഴ​​​ട​​​ങ്ങിയെന്നു രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യാ​​​പാ​​​ര ക​​​രാ​​​റി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ​​​യെ അ​​​മേ​​​രി​​​ക്ക​​​യ്ക്കു വി​​​റ്റെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ന്നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നും ഭാ​​​ര​​​ത​​​മാ​​​താ​​​വി​​​നെ വി​​​റ്റ​​​തി​​​ൽ ല​​​ജ്ജ​​​യി​​​ല്ലേ​​​യെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു.

എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യു​​​ടെ​​​യും വ്യ​​​വ​​​സാ​​​യി അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ​​​യും പേ​​​രു​​​ണ്ട്. 30 ല​​​ക്ഷം എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലു​​​ക​​​ൾ​​​കൂ​​​ടി പു​​​റ​​​ത്തു​​​വ​​​രാ​​​നു​​​ണ്ട്. എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക സ്രോ​​​ത​​​സാ​​​യ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കേ​​​സി​​​ന്‍റെ​​​യും പേ​​​രി​​​ൽ മോ​​​ദി​​​യു​​​ടെ ക​​​ഴു​​​ത്ത് അ​​​മേ​​​രി​​​ക്ക ഞെ​​​രി​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മേ​​​ലു​​​ള്ള ഈ ​​​സ​​​മ്മ​​​ർ​​​ദം കാ​​​ര​​​ണ​​​മാ​​​ണ് ട്രം​​​പി​​​നു​​​മു​​​ന്നി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ണ്ണി​​​ൽ ഭ​​​യ​​​മാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി എം​​​പി​​​മാ​​​ർ ഉ​​​യ​​​ർ​​​ത്തി​​​യ ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യി​​​ലെ രാ​​​ഹു​​​ലി​​​ന്‍റെ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം. സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജ​​​ഗ​​​ദാം​​​ബി​​​ക പാ​​​ലും പ​​​ല​​​ത​​​ര​​​ത്തി​​​ൽ രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന് ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​ക്ഷോ​​​ഭ്യ​​​നാ​​​യി പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം. ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു രാ​​​ഹു​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തെ പ​​​തി​​​വി​​​ലേ​​​റെ ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പി​​​ന്തു​​​ണ​​​ച്ച​​​ത്.

അ​​​മേ​​​രി​​​ക്ക അ​​​വ​​​രു​​​ടെ ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്നു. അ​​​തു​​​പോ​​​ലെ ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നു. വ്യാ​​​പാ​​​ര ക​​​രാ​​​ർ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത് ഇ​​​ന്ത്യാ സ​​​ഖ്യ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ന​​​മ്മു​​​ടെ ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. വ്യാ​​​വ​​​സാ​​​യി​​​ക​​​മാ​​​യി വ​​​ൻ​​​തോ​​​തി​​​ൽ കൃ​​​ഷി ചെ​​​യ്യു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ കു​​​റ​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ൾ​​​ക്കാ​​​ക​​​ട്ടെ 18 ശ​​​ത​​​മാ​​​നം തീ​​​രു​​​വ അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. അ​​​മേ​​​രി​​​ക്ക​​​യ്ക്കു നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന തീ​​​രു​​​വ ഒ​​​ഴി​​​വാ​​​ക്കി. എ​​​ന്നാ​​​ൽ തി​​​രി​​​ച്ച് അ​​​മേ​​​രി​​​ക്ക 18 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. തു​​​ല്യ​​​ത​​​യി​​​ല​​​ല്ല ഈ ​​​ക​​​രാ​​​ർ. ഇ​​​ന്ത്യ​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ ഇ​​​തു ത​​​ക​​​ർ​​​ക്കും. -രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

ഊ​​​ർ​​​ജ​​​സു​​​ര​​​ക്ഷ​​​യും വി​​​റ്റു

ലോ​​​കം വ​​​ലി​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ന്‍റെ​​​യും തീ​​​വ്ര സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും യു​​​ഗ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ചു​​​വെ​​​ന്ന് സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ പ​​​റ​​​യു​​​ന്നു. എ​​​ന്നി​​​ട്ടും അ​​​തി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​തെ​​​യു​​​ള്ള ഈ ​​​ക​​​രാ​​​ർ അ​​​ന്പ​​​ര​​​പ്പി​​​ച്ചു. സാ​​​ന്പ​​​ത്തി​​​ക​​​വും ഊ​​​ർ​​​ജ​​​വു​​​മെ​​​ല്ലാം ഇ​​​ക്കാ​​​ല​​​ത്ത് ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ലോ​​​ക​​​ശ​​​ക്തി​​​യാ​​​യി തു​​​ട​​​രാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ഡാ​​​റ്റ ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ 140 കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ടെ ഡാ​​​റ്റ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റു​​​ന്നു. ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം ബി​​​സി​​​ന​​​സു​​​ക​​​ളെ​​​യും വി​​​റ്റു. ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​മാ​​​യി, ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ​​​സു​​​ര​​​ക്ഷ വി​​​റ്റു​​​വെ​​​ന്ന് രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

 

Sports

സ​​മ്മ​​ര്‍​ദ​​ത്തി​​ന്‍റെ ക്രി​​ക്ക​​റ്റ് സ്പി​​രി​​റ്റ്..!

ക​​റാ​​ച്ചി/​​കൊ​​ളം​​ബോ: ക്രി​​ക്ക​​റ്റി​​ന്‍റെ സ്പി​​രി​​റ്റി​​നെ ക​​രു​​തി ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ക​​ളി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു പാ​​ക് സ​​ര്‍​ക്കാ​​ര്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ള്‍ മു​​ന്‍​നി​​ര്‍​ത്തി​​യു​​ള്ള ക്ലോ​​സ്ഡ് ഡോ​​ര്‍ ച​​ര്‍​ച്ച​​ക​​ളി​​ലൂ​​ടെ മ​​ത്സ​​രം ക​​ളി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് പാ​​ക്കി​​സ്ഥാ​​നെ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, യു​​എ​​ഇ, ശ്രീ​​ല​​ങ്ക തു​​ട​​ങ്ങി​​യ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളും പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നു​​മേ​​ല്‍ (പി​​സി​​ബി) സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തി. മ​​ത്സ​​രം ബ​​ഹി​​ഷ്‌​​ക​​രി​​ച്ചാ​​ല്‍ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്ന​​തും പി​​സി​​ബി​​യെ അ​​യ​​യാ​​ന്‍ പ്രേ​​രി​​പ്പി​​ച്ചു. 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യാ​​ല്‍ പി​​സി​​ബി​​ക്കു മേ​​ല്‍ വ​​രു​​മാ​​യി​​രു​ന്നു.

► ല​​ങ്ക​​യു​​ടെ തു​​റു​​പ്പ്

ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് (എ​​സ്എ​​ല്‍​സി) ത​​ങ്ങ​​ളു​​ടെ തു​​റു​​പ്പ് ചീ​​ട്ടെ​​ടു​​ത്ത് വീ​​ശി​​യ​​തും പി​​സി​​ബി​​യെ കു​​ഴ​​ക്കി. 2009ല്‍ ​​ലാ​​ഹോ​​റി​​ല്‍​വ​​ച്ച് ശ്രീ​​ല​​ങ്ക​​ന്‍ ടീ​​മി​​നെ​​തി​​രേ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന​​തും പി​​ന്നീ​​ട് ടീ​​മു​​ക​​ള്‍ പാ​​ക് പ​​ര്യ​​ട​​നം ന​​ട​​ത്താ​​തി​​രു​​ന്ന​​പ്പോ​​ള്‍ ല​​ങ്ക പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി പ്ര​​തി​​സ​​ന്ധി​​യി​​ല്‍ കൂ​​ട്ടാ​​യ​​തും എ​​സ്എ​​ല്‍​സി പി​​സി​​ബി​​ക്കു ന​​ല്‍​കി​​യ ക​​ത്തി​​ല്‍ സൂ​​ചി​​പ്പി​​ച്ചു. അ​​തു​​കൊ​​ണ്ട് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി ഒ​​പ്പം നി​​ല്‍​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ല​​ങ്ക​​യു​​ടെ ഇ​​മോ​​ഷ​​ണ​​ല്‍ തു​​റു​​പ്പ് ചീ​​ട്ട്.

► പി​​സി​​ബി & ബി​​സി​​ബി

ക​​റാ​​ച്ചി​​യി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ഐ​​സി​​സി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഇ​​മ്രാ​​ന്‍ ഖ്വാ​​ജ പി​​സി​​ബി ചെ​​യ​​ര്‍​മാ​​ന്‍ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌വി, ​​ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​സി​​ഡ​​ന്‍റ് അ​​മി​​നു​​ള്‍ ഇ​​സ്‌ലാം ​​ബു​​ള്‍​ബു​​ള്‍ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പ​​ങ്കെ​​ടു​​ത്ത​​ത്. പി​​സി​​ബി ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​ര​​ത്തി​​യ​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ഐ​​സി​​സി ഫു​​ള്‍ മെം​​ബ​​ര്‍ രാ​​ജ്യ​​ങ്ങ​​ള്‍​ക്ക് ഇ​​പ്പോ​​ള്‍ ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത രീ​​തി​​യി​​ല്‍ മാ​​റ്റം​​വ​​രു​​ത്തി പു​​തി​​യ രീ​​തി കൊ​​ണ്ടു​​വ​​രു​​ക, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ പു​​നഃസ്ഥാ​​പി​​ക്കു​​ക, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​ല്‍ ടീം ​​അം​​ഗ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്യ​​ണം എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളാ​​ണ് പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. ഇ​​തി​​ല്‍ ഇ​​ന്ത്യ x പാ​​ക് പ​​ര​​മ്പ​​ര ന​​ട​​ക്കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​യാ​​ണ് വി​​വ​​രം. പി​​സി​​ബി​​യു​​ടെ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ളി​​ല്‍ ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഔ​​ദ്യോ​​ഗി​​ക റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ ല​​ഭ്യ​​മ​​ല്ല.

ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റേ​​ണ്ടി​​വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ത​​ങ്ങ​​ള്‍​ക്കു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​നു പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ ആ​​വ​​ശ്യം. എ​​ന്നാ​​ല്‍, ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​തി​​നാ​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നു​​മേ​​ല്‍ സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഐ​​സി​​സി അ​​റി​​യി​​ച്ചു.

National

സമ്മതിദാന അവകാശദിനം: തെരഞ്ഞെടുപ്പു കമ്മീഷൻ സമ്മർദത്തിലെന്ന് ഖാർഗെ 

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി നി​​​ര​​​ന്ത​​​രം സ​​​മ്മ​​​ർ​​​ദം നേ​​​രി​​​ടു​​​ന്ന​​​താ​​​യി രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നും അ​​​ഭി​​​വൃ​​​ദ്ധി പ്രാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തു പൗ​​​ര​​​ന്മാ​​​രു​​​ടെ ക​​​ട​​​മ​​​യാ​​​ണെ​​​ന്നും 16-ാമ​​​ത് സ​​​മ്മ​​​തി​​​ദാ​​​ന അ​​​വ​​​കാ​​​ശ ദി​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വോ​​​ട്ട് ചോ​​​രി​​​യി​​​ലൂ​​​ടെ​​​യും കൃ​​​ത്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​യി​​​ല്ലാ​​​തെ ന​​​ട​​​പ്പാ​​​ക്കി​​​യ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി (എ​​​സ്ഐ​​​ആ​​​ർ) ലൂ​​​ടെ​​​യും ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി വി​​​ല​​​മ​​​തി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ ശ​​​ബ്‌​​​ദ​​​ത്തി​​​നു രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​തി​​​ന്‍റെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​ന അ​​​വ​​​കാ​​​ശ​​​ദി​​​ന​​​മെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വും ഭ​​​യ​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ അ​​​ർ​​​ഹ​​​രാ​​​ണ്. ശു​​​ദ്ധ​​​മാ​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യും തു​​​ല്യ​​​ത​​​യു​​​മാ​​​ണ് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

International

മഡുറോയ്ക്കുമേൽ സമ്മർദം ശക്തമാക്കി യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നുമേൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന കൂ​​​ടു​​​ത​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തേ​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. പി​​​ടി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന​​​വ​​​യാ​​​ണ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട സ്കി​​​പ്പ​​​ർ എ​​​ന്ന വ​​​ന്പ​​​ൻ ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​തി​​​നു​​​ള്ളി​​​ലെ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ ക​​​ണ്ടു​​​കെ​​​ട്ടു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​രി​​​ൽ ഭീ​​​തി സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്.

ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത​​​യോ​​​ടെ വെ​​​ന​​​സ്വേ​​​ല ഭ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലൂ​​​ടെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ണി​​​യ​​​റ​​​യി​​​ൽ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത​​​യാ​​​ണു റി​​​പ്പോ​​​ർ​​ട്ട്. വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തു മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കും. ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ വ​​​ല​​​യു​​​ന്ന വെ​​​ന​​​സ്വേ​​​യു​​​ടെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ണ് എ​​​ണ്ണ.

വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​റ് ടാ​​​ങ്ക​​​റു​​​ക​​​ൾ, ആ​​​റ് ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ, മ​​​ഡു​​​റോ​​​യു​​​ടെ പ​​​ത്നി സീ​​​ലി​​​യ ഫ്ലോ​​​റ​​​സി​​​ന്‍റെ മൂ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള​​​ട​​​ക്കം നാ​​​ലു പേ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​കൂ​​​ടി അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി വ​​​കു​​​പ്പ് വ്യാ​​​ഴാ​​​ഴ്ച ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ടാ​​​ങ്ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യു​​​മാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ വ്യാ​​​ഴാ​​​ഴ്ച ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​യ്ക്കു റ​​​ഷ്യ​​​യു​​​ടെ പി​​​ന്തു​​​ണ പു​​​ടി​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

Health

ഇൻഡോർ പ്ലാന്‍റ് വീട്ടിൽ അധികമായാൽ ഒരു കുഴപ്പമുണ്ട്... പുതിയ പഠനം

വീ​ടി​നു​ള്ളി​ൽ സ​സ്യ​ങ്ങ​ൾ (ഇൻഡോർ പ്ലാന്‍റുകൾ) വ​ള​ർ​ത്തു​ന്ന​ത് പലരുടെയും ഹോബിയാണ്. പലരുടെയും വീട്ടിൽ പുറത്തുള്ളതിനേക്കാൾ കൂടുതൽ ചെടികൾ വീടിനുള്ളിൽ പലേടത്തായി ഉണ്ട്. എന്നാൽ, ആവശ്യത്തിൽ കൂടുതൽ ചെടികൾ വീടിനുള്ളിൽ നിറച്ചാൽ ചില്ലറ പ്രശ്നങ്ങളുണ്ടെന്നാണ് ഇപ്പോൾ പുതിയ ചില പഠനങ്ങൾ പറയുന്നത്.


മാ​ന​സി​കാ​വ​സ്ഥ​യെ മെ​ച്ച​പ്പെ​ടു​ത്തു​മെ​ങ്കി​ലും ഒ​രു മു​റി​യി​ൽ ധാ​രാ​ളം സ​സ്യ​ങ്ങ​ൾ വളർത്തുന്നത് യ​ഥാ​ർഥ​ത്തി​ൽ ന​മ്മെ സ​മ്മ​ർദ​ത്തി​ലാ​ക്കുമെന്നു പഠനം. വീ​ടു​ക​ളി​ലെ സ​സ്യ​ങ്ങ​ളും പ്ര​കൃ​തി​ദ​ത്തഘ​ട​ക​ങ്ങ​ളും മാനസികസ​മ്മ​ർ​ദം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു ഗവേഷകർ നേരത്തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇൻഡോർ പ്ലാന്‍റുകൾ മുറിക്കുള്ളിൽ വളർത്തുന്നതിനു പിന്നിൽ സ്ട്രസ് കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്.

എന്നാൽ, മുറിക്കുള്ളിൽ ചെടികൾ ധാരാളമായി വളർത്തിയാൽ നെഗറ്റീവ് ഫലമായിരിക്കുമത്രേ സൃഷ്ടിക്കുക. അതായത് സ്ട്രസ് ഇരട്ടിയാകും! സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പു​തി​യ പ​ഠ​നത്തിലാണ് ഇക്കാര്യം പറയുന്നത്

എണ്ണം കൂടിയപ്പോൾ

ച​ട്ടി​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച ചെ​ടി​ക​ളും ജ​നാ​ലയിലൂടെയുള്ള കാ​ഴ്ച​യും ആ​ളു​ക​ളെ കൂ​ടു​ത​ൽ വി​ശ്ര​മ​ത്തി​ലേ​ക്കും സന്തോഷത്തിലേക്കും ന​യി​ച്ച​താ​യി ഫ​ല​ങ്ങ​ൾ കാ​ണി​ച്ചു. എ​ന്നാ​ൽ, സ​സ്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ൾ. ഗവേഷണത്തിൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു കൂ​ടു​ത​ൽ സ​മ്മ​ർദം അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി.

ഗവേഷണത്തിനു നേതൃത്വം കൊടുത്ത ഇ​വാ ബി​യാ​ഞ്ചി വി​ശ​ദീ​ക​രി​ച്ച​ത് ഇങ്ങനെയാണ്: "മു​റി​യു​ടെ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ഭാ​ഗ​വും സ​സ്യ​ങ്ങ​ളാൽ നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സ​മ്മ​ർ​ദനി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന​ത്.'

ഈ ​വി​ഷ​യ​ത്തി​ൽ ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ത്യ​സ്ത രീ​തി​ശാ​സ്ത്ര​ങ്ങ​ൾ നേ​രി​ട്ടു​ള്ള താ​ര​ത​മ്യ​ങ്ങ​ൾ അ​സാ​ധ്യ​മാ​ക്കു​ന്നു​വെന്നു പഠനത്തിൽ പങ്കെടുത്ത പ്രഫ​. സാ​റാ ബി​ല്ലിം​ഗ്ട​ൺ വി​ശ​ദീ​ക​രി​ച്ചു.

ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്കാനാ​യി, സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി സം​ഘം "നേ​ച്ച​ർ വ്യൂ ​പൊ​ട്ട​ൻ​ഷ്യ​ൽ' എ​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്തു, ഇ​ത് ഒ​രു മു​റി​ക്കു​ള്ളി​ൽ ഒ​രാ​ൾ ശ​രാ​ശ​രി എ​ത്ര ​മാ​ത്രം സസ്യങ്ങൾ കാണു​ന്നു എ​ന്ന് അ​ള​ക്കു​ന്നു.

ഈ ​സോ​ഫ്റ്റ്‌​വെ​യ​റും 3ഡി മോ​ഡ​ലിം​ഗ് സാങ്കേതികതയും ഉ​പ​യോ​ഗി​ച്ച്, ഗ​വേ​ഷ​ക​ർ വ്യ​ത്യ​സ്ത അ​ള​വി​ലു​ള്ള സ​സ്യ​ങ്ങ​ൾ ജ​നാ​ല​ക​ളി​ൽനി​ന്നു​ള്ള പ്ര​കൃ​തി​ദ​ത്ത കാ​ഴ്ച​ക​ൾ എ​ന്നി​വ​യു​ള്ള 11 ഡി​ജി​റ്റ​ൽ കോ​ൺ​ഫ​റ​ൻ​സ് റൂ​മു​ക​ൾ സൃ​ഷ്ടി​ച്ചു.

412 പേ​ർ

പ​ഠ​ന​ത്തി​ൽ ആ​കെ 412 പേ​ർ പ​ങ്കെ​ടു​ത്തു. ഓ​രോ വ്യ​ക്തി​യെ​യും ഒ​രു വെ​ർ​ച്വ​ൽ മു​റി​യി​ൽ ഇ​രു​ത്തി, അ​ത് അ​വ​രു​ടെ പു​തി​യ ജോ​ലി​സ്ഥ​ല​മാ​യി സ​ങ്ക​ൽ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് അ​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ള്ള നേ​രി​യ സ​മ്മ​ർ​ദമു​ണ്ടാ​ക്കു​ന്ന ജോ​ലി​ക​ൾ ന​ൽ​കി. ഒ​രു മു​റി​യി​ലെ ചി​ല പ്ര​കൃ​തി​ദ​ത്ത ഘ​ട​ക​ങ്ങ​ൾ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു ഗു​ണം ചെ​യ്യു​മെ​ന്നു പ​ഠ​ന ഫ​ല​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി, എ​ന്നാ​ൽ, അ​മി​ത​മാ​യ പ​ച്ച​പ്പ് സ​മ്മ​ർ​ദ​ത്തി​നും കാ​ര​ണ​മാ​യെന്നും ‌ഗവേഷകർ അഭിപ്രായപ്പെട്ടു.

Latest News

Corehub Up