x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഡോർ പ്ലാന്‍റ് വീട്ടിൽ അധികമായാൽ ഒരു കുഴപ്പമുണ്ട്... പുതിയ പഠനം

ശ്രീഹരി ചിറയ്ക്കൽ
Published: November 15, 2025 12:04 PM IST | Updated: November 15, 2025 01:40 PM IST

വീ​ടി​നു​ള്ളി​ൽ സ​സ്യ​ങ്ങ​ൾ (ഇൻഡോർ പ്ലാന്‍റുകൾ) വ​ള​ർ​ത്തു​ന്ന​ത് പലരുടെയും ഹോബിയാണ്. പലരുടെയും വീട്ടിൽ പുറത്തുള്ളതിനേക്കാൾ കൂടുതൽ ചെടികൾ വീടിനുള്ളിൽ പലേടത്തായി ഉണ്ട്. എന്നാൽ, ആവശ്യത്തിൽ കൂടുതൽ ചെടികൾ വീടിനുള്ളിൽ നിറച്ചാൽ ചില്ലറ പ്രശ്നങ്ങളുണ്ടെന്നാണ് ഇപ്പോൾ പുതിയ ചില പഠനങ്ങൾ പറയുന്നത്.


മാ​ന​സി​കാ​വ​സ്ഥ​യെ മെ​ച്ച​പ്പെ​ടു​ത്തു​മെ​ങ്കി​ലും ഒ​രു മു​റി​യി​ൽ ധാ​രാ​ളം സ​സ്യ​ങ്ങ​ൾ വളർത്തുന്നത് യ​ഥാ​ർഥ​ത്തി​ൽ ന​മ്മെ സ​മ്മ​ർദ​ത്തി​ലാ​ക്കുമെന്നു പഠനം. വീ​ടു​ക​ളി​ലെ സ​സ്യ​ങ്ങ​ളും പ്ര​കൃ​തി​ദ​ത്തഘ​ട​ക​ങ്ങ​ളും മാനസികസ​മ്മ​ർ​ദം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു ഗവേഷകർ നേരത്തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇൻഡോർ പ്ലാന്‍റുകൾ മുറിക്കുള്ളിൽ വളർത്തുന്നതിനു പിന്നിൽ സ്ട്രസ് കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്.

എന്നാൽ, മുറിക്കുള്ളിൽ ചെടികൾ ധാരാളമായി വളർത്തിയാൽ നെഗറ്റീവ് ഫലമായിരിക്കുമത്രേ സൃഷ്ടിക്കുക. അതായത് സ്ട്രസ് ഇരട്ടിയാകും! സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പു​തി​യ പ​ഠ​നത്തിലാണ് ഇക്കാര്യം പറയുന്നത്

എണ്ണം കൂടിയപ്പോൾ

ച​ട്ടി​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച ചെ​ടി​ക​ളും ജ​നാ​ലയിലൂടെയുള്ള കാ​ഴ്ച​യും ആ​ളു​ക​ളെ കൂ​ടു​ത​ൽ വി​ശ്ര​മ​ത്തി​ലേ​ക്കും സന്തോഷത്തിലേക്കും ന​യി​ച്ച​താ​യി ഫ​ല​ങ്ങ​ൾ കാ​ണി​ച്ചു. എ​ന്നാ​ൽ, സ​സ്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ൾ. ഗവേഷണത്തിൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു കൂ​ടു​ത​ൽ സ​മ്മ​ർദം അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി.

ഗവേഷണത്തിനു നേതൃത്വം കൊടുത്ത ഇ​വാ ബി​യാ​ഞ്ചി വി​ശ​ദീ​ക​രി​ച്ച​ത് ഇങ്ങനെയാണ്: "മു​റി​യു​ടെ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ഭാ​ഗ​വും സ​സ്യ​ങ്ങ​ളാൽ നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സ​മ്മ​ർ​ദനി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന​ത്.'

ഈ ​വി​ഷ​യ​ത്തി​ൽ ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ത്യ​സ്ത രീ​തി​ശാ​സ്ത്ര​ങ്ങ​ൾ നേ​രി​ട്ടു​ള്ള താ​ര​ത​മ്യ​ങ്ങ​ൾ അ​സാ​ധ്യ​മാ​ക്കു​ന്നു​വെന്നു പഠനത്തിൽ പങ്കെടുത്ത പ്രഫ​. സാ​റാ ബി​ല്ലിം​ഗ്ട​ൺ വി​ശ​ദീ​ക​രി​ച്ചു.

ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്കാനാ​യി, സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി സം​ഘം "നേ​ച്ച​ർ വ്യൂ ​പൊ​ട്ട​ൻ​ഷ്യ​ൽ' എ​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്തു, ഇ​ത് ഒ​രു മു​റി​ക്കു​ള്ളി​ൽ ഒ​രാ​ൾ ശ​രാ​ശ​രി എ​ത്ര ​മാ​ത്രം സസ്യങ്ങൾ കാണു​ന്നു എ​ന്ന് അ​ള​ക്കു​ന്നു.

ഈ ​സോ​ഫ്റ്റ്‌​വെ​യ​റും 3ഡി മോ​ഡ​ലിം​ഗ് സാങ്കേതികതയും ഉ​പ​യോ​ഗി​ച്ച്, ഗ​വേ​ഷ​ക​ർ വ്യ​ത്യ​സ്ത അ​ള​വി​ലു​ള്ള സ​സ്യ​ങ്ങ​ൾ ജ​നാ​ല​ക​ളി​ൽനി​ന്നു​ള്ള പ്ര​കൃ​തി​ദ​ത്ത കാ​ഴ്ച​ക​ൾ എ​ന്നി​വ​യു​ള്ള 11 ഡി​ജി​റ്റ​ൽ കോ​ൺ​ഫ​റ​ൻ​സ് റൂ​മു​ക​ൾ സൃ​ഷ്ടി​ച്ചു.

412 പേ​ർ

പ​ഠ​ന​ത്തി​ൽ ആ​കെ 412 പേ​ർ പ​ങ്കെ​ടു​ത്തു. ഓ​രോ വ്യ​ക്തി​യെ​യും ഒ​രു വെ​ർ​ച്വ​ൽ മു​റി​യി​ൽ ഇ​രു​ത്തി, അ​ത് അ​വ​രു​ടെ പു​തി​യ ജോ​ലി​സ്ഥ​ല​മാ​യി സ​ങ്ക​ൽ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് അ​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ള്ള നേ​രി​യ സ​മ്മ​ർ​ദമു​ണ്ടാ​ക്കു​ന്ന ജോ​ലി​ക​ൾ ന​ൽ​കി. ഒ​രു മു​റി​യി​ലെ ചി​ല പ്ര​കൃ​തി​ദ​ത്ത ഘ​ട​ക​ങ്ങ​ൾ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു ഗു​ണം ചെ​യ്യു​മെ​ന്നു പ​ഠ​ന ഫ​ല​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി, എ​ന്നാ​ൽ, അ​മി​ത​മാ​യ പ​ച്ച​പ്പ് സ​മ്മ​ർ​ദ​ത്തി​നും കാ​ര​ണ​മാ​യെന്നും ‌ഗവേഷകർ അഭിപ്രായപ്പെട്ടു.

Tags : Houseplants Indoor plants benefit your health Stress and fatigue reduction Mood enhancement Noise reduction stress pressure mental reaction

Recent News

Corehub Up