Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Pisharadi

ജ​ന​ങ്ങ​ൾ​ക്ക് പ​റ​ഞ്ഞു ചി​രി​ക്കാ​നു​ള്ള അ​വ​സ്ഥ​യാ​ക്ക​രു​ത് അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ൾ: ര​മേ​ഷ് പി​ഷാ​ര​ടി

അ​മ്മ​യി​ലെ പോ​ർ​വി​ളി​ക​ൾ പൊ​തു മ​ധ്യ​ത്തി​ലേ​യ്ക്ക് വ്യാ​പി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും പാ​ലാ​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി.

ജ​ന​ങ്ങ​ൾ​ക്ക് പ​റ​ഞ്ഞു ചി​രി​ക്കാ​നു​ള്ള ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ആ​ക്കി സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ത​ർ​ക്ക​ങ്ങ​ൾ മാ​റ്റ​രു​തെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ആ​ഭ്യ​ന്ത​ര യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത് പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ര​മേ​ശ് പി​ഷാ​ര​ടി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സി​ബ ഹ​സ​ൻ, ടി​നി ടോം, ​ശ്വേ​ത മേ​നോ​ൻ എ​ന്നി​വ​രു​മാ​യി താ​ൻ സം​സാ​രി​ച്ച​താ​യും പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

''അ​മ്മ സം​ഘ​ട​ന​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, നി​ങ്ങ​ൾ എ​ത്ര​പേ​ർ ഓ​ർ​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക​റി​യി​ല്ല, ഞാ​ൻ വി​ജ​യി​ച്ച ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​വ​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത മു​ൻ​നി​ർ​ത്തി​യാ​ണ് മാ​റി​നി​ന്ന​ത്. അ​ന്ന് ഒ​രു സ്ത്രീ ​ഭാ​ര​വാ​ഹി​യാ​യി വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഞാ​ൻ മാ​റി​യ സീ​റ്റി​ലേ​ക്കാ​ണ് അ​ൻ​സി​ബ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് തോ​ന്നു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ അ​ൻ​സി​ബ​യെ​യും ടി​നി ടോ​മി​നെ​യും വി​ളി​ച്ചു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​നെ എ​റ​ണാ​കു​ള​ത്തു​വെ​ച്ച് നേ​രി​ൽ​ക്ക​ണ്ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

മു​തി​ർ​ന്ന ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ, എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി അ​വി​ടെ​യൊ​രു ഇ​ന്‍റേ​ണ​ൽ യോ​ഗം വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്നും, ആ ​യോ​ഗ​ത്തി​ൽ ഏ​റ്റ​വും ഉ​ചി​ത​മാ​യ​തും കൃ​ത്യ​മാ​യ​തു​മാ​യ നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഞാ​ൻ ഈ ​മൂ​ന്നു​പേ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

അ​ല്പം മു​ൻ​പു​പോ​ലും ഇ​തി​ൽ ചി​ല​രെ ഞാ​ൻ വി​ളി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നീ​തി എ​ന്ന് പ​റ​യു​ന്ന​ത് കേ​വ​ലം വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ല; കൃ​ത്യ​മാ​യൊ​രു അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യോ പ​ഠ​ന​ത്തി​ലൂ​ടെ​യോ മാ​ത്ര​മേ യ​ഥാ​ർ​ഥ പ്ര​ശ്നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​നും പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കൂ.

ഇ​പ്പോ​ൾ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. അം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ളു​ക​ളോ​ട് അ​ടി​യ​ന്ത​ര​മാ​യി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ്യ​ക്തി​പ​ര​മാ​യി അ​മ്മ എ​ന്ന സം​ഘ​ട​ന​യെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ, എ​റ​ണാ​കു​ള​ത്തു​ള്ള ഏ​തെ​ങ്കി​ലും ഒ​രു ഫ്ലാ​റ്റി​ലെ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നി​ലു​ള്ള അ​ത്ര​പോ​ലും അം​ഗ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു കൂ​ട്ടാ​യ്മ​യാ​ണി​ത്. പ​ര​മാ​വ​ധി 500 പേ​രാ​ണ് ഇ​തി​ലു​ള്ള​ത്.

എ​ന്നാ​ൽ ഇ​തൊ​രു സി​നി​മാ സം​ഘ​ട​ന​യാ​യ​തു​കൊ​ണ്ട് ത​ന്നെ, ഇ​തി​ന്‍റെ വ​ലി​പ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മാ​ധ്യ​മ​ശ്ര​ദ്ധ ഇ​തി​ന് എ​പ്പോ​ഴും ല​ഭി​ക്കാ​റു​ണ്ട്. ഇ​വി​ടെ​യു​ള്ള മ​റ്റ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, അ​ത് ബ​സ് തൊ​ഴി​ലാ​ളി​ക​ളോ, ബാ​ങ്ക് ജീ​വ​ന​ക്കാ​രോ, അ​ധ്യാ​പ​ക​രോ ആ​രു​മാ​ക​ട്ടെ, അ​വ​യ്ക്കു​ള്ളി​ലും അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

പ​ക്ഷേ, മ​റ്റൊ​രു സം​ഘ​ട​ന​യു​ടെ കാ​ര്യ​ത്തി​ലും ഇ​ത്ര​യ​ധി​കം മാ​ധ്യ​മ​ശ്ര​ദ്ധ​യോ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളോ ഉ​ണ്ടാ​കാ​റി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ര​യ​ധി​കം വി​മ​ർ​ശി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളെ എ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും, അ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ​ത്ത​ന്നെ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍റെ ആ​വ​ശ്യം.

സം​ഘ​ട​ന​യ്ക്കു​ള്ളി​ലു​ള്ള ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​ത് മാ​ത്ര​മ​ല്ല അ​മ്മ ചെ​യ്യു​ന്ന​ത്. ഞാ​ൻ പ​റ​ഞ്ഞ 500 പേ​രെ ഒ​രു​മി​ച്ച് നി​ർ​ത്തി ഒ​രു ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ത്താ​ൽ, അ​തി​ൽ നി​ന്നും പു​തി​യ ത​ല​മു​റ​യോ​ടോ തൊ​ട്ടു​പി​ന്നി​ലു​ള്ള​വ​രോ​ടോ ചോ​ദി​ച്ചാ​ൽ 250 പേ​രു​ടെ പേ​രു​പോ​ലും അ​വ​ർ​ക്ക് അ​റി​യ​ണ​മെ​ന്നി​ല്ല.

അ​റി​യു​ന്ന​വ​രും ഉ​ണ്ടാ​കാം. ഈ ​സം​ഘ​ട​ന​യി​ൽ വ​രു​മാ​ന​മു​ള്ള, അ​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ പ്ര​ശ​സ്തി​യെ​യും ക​ഴി​വി​നെ​യും പ​ണ​മാ​ക്കി മാ​റ്റാ​ൻ ശേ​ഷി​യു​ള്ള കു​റ​ച്ചാ​ളു​ക​ൾ മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കാ​ര​ണം, സി​നി​മ​യി​ലു​ള്ള ഒ​രാ​ൾ പോ​പ്പു​ല​ർ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​യാ​ൾ​ക്ക് പെ​ട്ടെ​ന്ന് മ​റ്റൊ​രു ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ പോ​യാ​ൽ​ത്ത​ന്നെ അ​തൊ​രു വി​ഡി​യോ​യാ​ക്കി 'ഇ​യാ​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ക​ണ്ടോ' എ​ന്ന് ചോ​ദി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. അ​തു​കൊ​ണ്ട് ഇ​വ​ർ​ക്ക് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​റി​ല്ല. പ​ല​രും വാ​ർ​ദ്ധ​ക്യ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​വ​രു​മാ​ണ്.

ഇ​വ​രു​ടെ നി​ത്യ​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യ പ​ണം സ​മാ​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​നൊ​പ്പം, കേ​ര​ള​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ഒ​രു സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ച്ച് അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഈ ​സം​ഘ​ട​ന ന​ൽ​കി​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യി ആ​ദ്യം 10 ല​ക്ഷ​വും പി​ന്നീ​ട് 40 ല​ക്ഷ​വു​മൊ​ക്കെ ന​ൽ​കി. ഇ​വ​രു​ടെ അം​ഗ​ങ്ങ​ൾ ത​ന്നെ 25 ല​ക്ഷ​വും 50 ല​ക്ഷ​വും 30 ല​ക്ഷ​വു​മൊ​ക്കെ​യാ​യി ഏ​ഴെ​ട്ട് കോ​ടി രൂ​പ​യോ​ളം പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ലെ​ല്ലാം, വ​ലി​യ തോ​തി​ൽ ബ​ഹ​ള​ങ്ങ​ളു​ണ്ടാ​ക്കാ​തെ സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ആ​ഭ്യ​ന്ത​ര​മാ​യി അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ചാ​രി​റ്റ​ബി​ൾ വെ​ൽ​ഫെ​യ​ർ സം​ഘ​ട​ന​യാ​ണി​ത്.

അ​തി​ന​ക​ത്തു​ള്ള പ്ര​ശ്ന​ങ്ങ​ൾ, വെ​റും 500 പേ​ര​ല്ലേ ഉ​ള്ളൂ, അ​ത് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​ർ​ക്കേ​ണ്ട​താ​ണ്. അ​തി​നു​പ​ക​രം, ഇ​തൊ​രു ഡി​ജി​റ്റ​ൽ ക​ണ്ടെ​ന്റ് ആ​ക്കി മാ​റ്റി ആ​ളു​ക​ൾ​ക്ക് പ​റ​ഞ്ഞു ചി​രി​ക്കാ​നു​ള്ള ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​തി​ല്ല.

ഇ​ത് പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഞാ​ൻ എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഞാ​ൻ സം​സാ​രി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​തൊ​ക്കെ​യാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്തോ മാ​ധ്യ​മ​ങ്ങ​ളി​ലോ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മ്പോ​ൾ ന​മു​ക്കൊ​രു മെ​ച്യൂ​രി​റ്റി മെ​ഷീ​ൻ ഇ​ല്ല​ല്ലോ. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്ന് മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ന​മ്മ​ൾ ആ ​മാ​റ്റം കൊ​ണ്ടു​വ​രി​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ സം​ഘാ​ട​നം എ​ന്ന​ത് വ​ലി​യൊ​രു മേ​ഖ​ല​യാ​ണ്, അ​ത് അ​ത്ര എ​ളു​പ്പ​മ​ല്ല.

500 പേ​രേ ഉ​ള്ളൂ എ​ന്ന് പ​റ​ഞ്ഞാ​ലും, വ​ലി​യ തി​ര​ക്കു​ക​ളു​ള്ള, വ​ള​രെ​യ​ധി​കം പോ​പ്പു​ല​റാ​യ, സോ​ഷ്യ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ് ഉ​ള്ള ആ​ളു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. അ​വ​രെ​യെ​ല്ലാം ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​വു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ത്ത​രം ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത് ഇ​ത്ര വ​ലി​യ വാ​ർ​ത്ത​യാ​കു​ന്ന​ത്.  

ഇ​തി​നു​മു​ൻ​പ് താ​ര​ങ്ങ​ളു​ടെ കൈ​ക​ളി​ലാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി ഇ​രു​ന്നി​രു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​വ​ർ മാ​റേ​ണ്ട​തു​ണ്ടെ​ന്നു​മു​ള്ള പൊ​തു അ​ഭി​പ്രാ​യം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വ​രെ​യെ​ല്ലാം മാ​റ്റി​നി​ർ​ത്തി​യ​ത്.

അ​വ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​തി​നാ​യി സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഈ ​സം​ഘ​ട​ന​യി​ൽ നി​ന്ന് അ​വ​ർ പെ​ൻ​ഷ​നോ മ​റ്റ് ലാ​ഭ​ങ്ങ​ളോ ഒ​ന്നും കൈ​പ്പ​റ്റി​യി​ട്ടി​ല്ല. ന​മ്മ​ൾ ചാ​ന​ലു​ക​ൾ​ക്കാ​യി ഒ​രു ഷോ ​ചെ​യ്യു​മ്പോ​ൾ, സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്താ​ൻ ചാ​ന​ലു​ക​ൾ ന​മു​ക്കൊ​രു ലി​സ്റ്റ് ത​രും. അ​താ​ത് കാ​ല​ത്തെ 'ഹോ​ട്ട് കേ​ക്ക്' ആ​യ കു​റ​ച്ച് താ​ര​ങ്ങ​ളെ വ​ച്ചാ​യി​രി​ക്കും അ​വ​ർ ലി​സ്റ്റ് ത​രു​ന്ന​ത്.

അ​പ്പോ​ൾ സം​ഘ​ട​ന​യി​ലു​ള്ള മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ങ്കി​ൽ​പ്പോ​ലും, അ​വ​രെ ക​ലാ​കാ​ര​ന്മാ​ർ എ​ന്ന നി​ല​യി​ൽ ആ ​ഷോ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​ന്നി​ട്ടു​ണ്ട്. ആ ​സാ​ഹ​ച​ര്യം മാ​റ്റു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കു​ടും​ബ​സം​ഗ​മം പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​വ​ർ വ​ന്ന​പ്പോ​ൾ ആ​രം​ഭി​ച്ച​ത്. അ​തു​കൊ​ണ്ട് ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സം എ​നി​ക്കു​ണ്ട്. ഇ​ത് മ​നു​ഷ്യ​ർ ത​മ്മി​ൽ ഉ​ണ്ടാ​കു​ന്ന സാ​ധാ​ര​ണ ത​ർ​ക്ക​ങ്ങ​ളാ​യി​ട്ടേ എ​നി​ക്ക് തോ​ന്നു​ന്നു​ള്ളൂ.

കു​ടും​ബ​സം​ഗ​മ​ത്തി​ന് പ​ണം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​രി​തെ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ, ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നോ​ട്ടീ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്, അ​തി​നു​ള്ള തു​ക തി​രി​ച്ചു​ന​ൽ​കാ​റു​മു​ണ്ട്. പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളാ​ണ് ന​മ്മു​ടെ ഷോ​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യാ​യി​രി​ക്കാം ക​മ്മി​റ്റി അ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. ഞാ​ൻ ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല, കു​ടും​ബ​സം​ഗ​മം ന​ട​ക്കു​ന്ന ദി​വ​സം ഞാ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ല. സ്പോ​ൺ​സ​ർ​ഷി​പ്പ് നേ​ടു​ന്ന​തി​നാ​യി സം​ഘ​ട​ന പ​ല​രി​ൽ നി​ന്നും ഫ​ണ്ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ക്കാ​ല​ത്തും അ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ വ്യ​ക്തി​ക​ളോ ഒ​ക്കെ​യാ​കാം. ഒ​രു വ​ലി​യ ഇ​വ​ന്‍റ് ന​ട​ത്തു​മ്പോ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പ് ആ​വ​ശ്യ​മാ​യി വ​രും. അ​തി​ന്‍റെ ലീ​ഗ​ൽ സൈ​ഡി​നെ​ക്കു​റി​ച്ചോ, റി​ലീ​ജി​യ​സ് ആ​യ ഒ​രു ഫ​ണ്ട് സ്വീ​ക​രി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചോ എ​നി​ക്ക് അ​റി​യി​ല്ല.

സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ത​ന്നെ​യാ​ണ് ‘അ​മ്മ’ സം​ഘ​ട​ന​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്ന​ത്. അ​തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള സ്പോ​ൺ​സ​ർ​മാ​ർ വ​രാ​റു​ണ്ട്. ഒ​രു പ്ര​ശ്നം ഉ​ണ്ടാ​കു​മ്പോ​ഴാ​ണ​ല്ലോ ഇ​തി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​സം​ഘ​ട​ന​യി​ൽ ഇ​തു​വ​രെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളോ ആ ​രീ​തി​യി​ലു​ള്ള പ്ര​യോ​ഗ​ങ്ങ​ളോ ഞാ​ൻ കേ​ട്ടി​ട്ടി​ല്ല. ക​ലാ​മേ​ഖ​ല എ​ന്ന് പ​റ​യു​ന്ന​ത് എ​ല്ലാ ക​ലാ​കാ​ര​ന്മാ​രും ഒ​ന്നി​ച്ച് നി​ൽ​ക്കു​ക​യും ഒ​ന്നി​ച്ച് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ണ്. അ​വി​ടെ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, കേ​ട്ടി​ട്ടു​മി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഞാ​ൻ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തെ വി​ളി​ച്ച് അ​റി​യി​ച്ചി​ട്ടു​ണ്ട്.’’​ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.

 

 

Kerala

പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ശ് പി​ഷാ​ര​ടി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ശ് പി​ഷാ​ര​ടി​ക്ക് നേ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. വ​ട​ക്ക​ന്ത​റ​യി​ൽ സ്ഥാ​നാ​ർ​ത്ഥി പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ഷാ​ര​ടി​യെ ത​ട​ഞ്ഞു​വെ​ച്ച​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ സി​ന്ധു രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ വ​ട​ക്ക​ന്ത​റ​യി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ വ​രേ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ത്ഥി​യെ ത​ട​ഞ്ഞ​ത്. ഇ​ത് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ര​മേ​ശ് പി​ഷാ​ര​ടി അ​വി​ടെ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

Movies

മ​മ്മൂ​ട്ടി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി, ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തെ പാ​ല​ക്കാ​ട് കൊ​ണ്ടു​വ​രും; പി​ഷാ​ര​ടി  

മ​മ്മൂ​ട്ടി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് താ​ൻ പാ​ല​ക്കാ​ട്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നും ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് പ്ര​ച​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ശ് പി​ഷാ​ര​ടി. താ​ന്‍ വി​ജ​യി​ച്ചാ​ല്‍ മ​മ്മൂ​ട്ടി​യെ പാ​ല​ക്കാ​ട് എ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

'മ​മ്മൂ​ക്ക അ​ൽ​പം മു​മ്പും വി​ളി​ച്ചി​രു​ന്നു, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം മേ​ടി​ച്ചു. എ​ല്ലാ ദി​വ​സും ക​മ്യു​ണി​ക്കേ​ഷ​ൻ ഉ​ള്ള ഒ​രാ​ളാ​ണ്. രാ​ഷ്ട്രീ​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഞാ​ൻ ആ​ശ​യ​സം​വാ​ദം ന​ട​ത്തു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രാ​ള് കൂ​ടി​യാ​ണ്.

എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളി​ലും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​വും പ​റ​യാ​റു​ണ്ട്, എ​തി​ര​ഭി​പ്രാ​യ​വും പ​റ​യാ​റു​ണ്ട്. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ നി​ന്നും ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

ഇ​ത് പ​ക്ഷേ അ​ദ്ദേ​ഹം ഉ​ത്ത​രം പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. എ​ങ്കി​ലും വി​ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ഉ​റ​പ്പാ​യും അ​ദ്ദേ​ഹ​ത്തെ അ​വി​ടെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.’ ​ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.

പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സ​ന്തോ​ഷ​ത്തി​നു​മാ​ണ് താ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് എം​എ​ല്‍​എ​മാ​രാ​യി​രു​ന്ന ഷാ​ഫി പ​റ​മ്പി​ലും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലും കൊ​ണ്ടു​വ​ന്ന വി​ക​സ​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച ഏ​റ്റ​വും ഭം​ഗി​യാ​യി ചെ​യ്യു​മെ​ന്നും ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പെ​ട്ടെ​ങ്കി​ലും രാ​ഹു​ല്‍ ഒ​രു​പാ​ട് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​ന്നു​വെ​ന്ന് എ​ണ്ണി​പ്പ​റ​ഞ്ഞു കൊ​ണ്ടാ​ണ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

എ​ന്‍റെ പ്ര​ചാ​ര​ണം കൂ​ടു​ത​ലും ജ​ന​ങ്ങ​ളെ കാ​ണു​ക, പ​രി​ച​യ​പ്പെ​ടു​ക, നേ​രി​ട്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ക എ​ന്ന രീ​തി​യി​ല്‍ ത​ന്നെ ആ​യി​രി​ക്കും. പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ത്യേ​കം ത​ന്ത്ര​ങ്ങ​ള്‍ ഒ​ന്നും ഉ​പ​യോ​ഗി​ക്കി​ല്ല. എ​ന്നെ ജ​ന​ങ്ങ​ള്‍​ക്ക് അ​ധി​കം പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നാ​ണ് വി​ശ്വാ​സം. വ​ള​രെ പ​രി​മി​ത​മാ​യ സ​മ​യം മാ​ത്ര​മേ​യു​ള്ളു. ഞാ​ന്‍ ഇ​ന്ന​യാ​ളാ​ണ് എ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്ത​ണ്ട കാ​ര്യ​മി​ല്ല എ​ന്ന​താ​ണ് എ​നി​ക്ക് ഉ​പ​കാ​ര​മാ​യി മാ​റു​ന്ന കാ​ര്യം.

എ​നി​ക്ക് മു​മ്പ് വ​ന്ന എം​എ​ല്‍​എ​മാ​ര്‍, ഷാ​ഫി അ​വി​ടെ ഒ​രു​പാ​ട് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു. തു​ട​ര്‍​ന്നു വ​ന്ന രാ​ഹു​ലും ആ ​മേ​ഖ​ല​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. അ​വ​രെ​ല്ലാം കൊ​ണ്ടു​വ​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച ഏ​റ്റ​വും ഭം​ഗി​യാ​യി ചെ​യ്യും. പാ​ല​ക്കാ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യ​ത്തി​നും മാ​ന​സി​ക​മാ​യ സ​ന്തോ​ഷ​ത്തി​നു​മാ​ണ് ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഞാ​ന്‍ രാ​ഹു​ലി​നെ പി​ന്തു​ണ​ച്ചു എ​ന്ന​ത് വെ​റു​മൊ​രു ത​ല​ക്കെ​ട്ട് മാ​ത്ര​മാ​ണ്. പാ​ല​ക്കാ​ട് ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍, രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് പോ​യ ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​താ​ണ്. ആ ​സ​മ​യ​ത്ത് രാ​ഹു​ലി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്രം നി​ല്‍​ക്കു​ന്ന കാ​ല​ത്താ​ണ് പ്ര​തി​ക​രി​ച്ച​ത്.

ആ​രോ​പ​ണം വ​ന്ന​പ്പോ​ള്‍ ത​ന്നെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​യ്ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ് അ​തി​ല്‍ അ​ഭി​പ്രാ​യ​മി​ല്ല എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ് പി​ന്തു​ണ എ​ന്ന വാ​ക്ക് വ​ച്ച് വ​ന്ന​ത്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എ​ന്ന വ്യ​ക്തി​യു​ടെ കേ​സ് കോ​ട​തി​യി​ലാ​ണ്. അ​തി​ന്‍റെ വി​ധി വ​രും. എ​ന്നാ​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഓ​ഡി​റ്റോ​റി​യം ഉ​ണ്ടാ​വു​ന്ന ഒ​രു പ​ദ്ധ​തി കൊ​ണ്ടു​വ​ന്നു. ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് ഏ​ക​ദേ​ശം 13 വീ​ടു​ക​ള്‍ രാ​ഹു​ല്‍ അ​വി​ടെ വ​ച്ചു കൊ​ടു​ത്തു. ബാ​ക്കി എ​ട്ടോ പ​ത്തോ വീ​ടു​ക​ളു​ടെ പ​ദ്ധ​തി പ​കു​തി​ക്ക് നി​ല്‍​ക്കു​ക​യാ​ണ്.

ആ ​പ​ദ്ധ​തി​ക​ള്‍​ക്ക് എ​തി​രാ​ണെ​ന്ന് പ​റ​ഞ്ഞ് മാ​റാ​ന്‍ പ​റ്റി​ല്ല. ന​ല്ല കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം ഏ​റ്റെ​ടു​ത്ത് മു​ന്നി​ലേ​ക്ക് പോ​വു​ക എ​ന്ന​താ​ണ് ത​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Kerala

സീ​റ്റ് കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും പ്ര​ശ്ന​മി​ല്ല, രാ​ഹു​ലി​നെ വി​ളി​ച്ചി​രു​ന്നു: ര​മേ​ശ് പി​ഷാ​ര​ടി

കൊ​ച്ചി: പാലക്കാട്ടെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേഷ് പിഷാരടി. പാലക്കാട് എംഎല്‍എമാരായിരുന്ന ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൊണ്ടുവന്ന വികസനങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യുമെന്നും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലൈംഗികാതിക്രമ കേസില്‍ പെട്ടെങ്കിലും രാഹുല്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറഞ്ഞു കൊണ്ടാണ് പിഷാരടി സംസാരിച്ചത്.

'എന്‍റെ പ്രചാരണം കൂടുതലും ജനങ്ങളെ കാണുക, പരിചയപ്പെടുക, നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുക എന്ന രീതിയില്‍ തന്നെ ആയിരിക്കും. പ്രചാരണത്തിന് പ്രത്യേകം തന്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കില്ല. എന്നെ ജനങ്ങള്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് വിശ്വാസം. വളരെ പരിമിതമായ സമയം മാത്രമേയുള്ളു. ഞാന്‍ ഇന്നയാളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തണ്ട കാര്യമില്ല എന്നതാണ് എനിക്ക് ഉപകാരമായി മാറുന്ന കാര്യം.

എനിക്ക് മുമ്പ് വന്ന എംഎല്‍എമാര്‍, ഷാഫി അവിടെ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. തുടര്‍ന്നു വന്ന രാഹുലും ആ മേഖലയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാം കൊണ്ടുവന്ന നല്ല കാര്യങ്ങളുടെ തുടര്‍ച്ച ഏറ്റവും ഭംഗിയായി ചെയ്യും. പാലക്കാടുള്ള ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുക.

ലൈംഗികാതിക്രമ കേസില്‍ ഞാന്‍ രാഹുലിനെ പിന്തുണച്ചു എന്നത് വെറുമൊരു തലക്കെട്ട് മാത്രമാണ്. പാലക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, രാഹുലിന്‍റെ പ്രചാരണത്തിന് പോയ ഒരാള്‍ എന്ന നിലയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ആ സമയത്ത് രാഹുലിനെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ മാത്രം നില്‍ക്കുന്ന കാലത്താണ് പ്രതികരിച്ചത്.

ആരോപണം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്തിരുന്നു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുക എന്നത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ് അതില്‍ അഭിപ്രായമില്ല എന്ന് ഞാന്‍ പറഞ്ഞതാണ് പിന്തുണ എന്ന വാക്ക് വച്ച് വന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുടെ കേസ് കോടതിയിലാണ്. അതിന്‍റെ വിധി വരും. എന്നാല്‍ എല്ലാ പഞ്ചായത്തിലും ഓഡിറ്റോറിയം ഉണ്ടാവുന്ന ഒരു പദ്ധതി കൊണ്ടുവന്നു. ഒന്നര വര്‍ഷം കൊണ്ട് ഏകദേശം 13 വീടുകള്‍ രാഹുല്‍ അവിടെ വച്ചു കൊടുത്തു. ബാക്കി എട്ടോ പത്തോ വീടുകളുടെ പദ്ധതി പകുതിക്ക് നില്‍ക്കുകയാണ്. ആ പദ്ധതികള്‍ക്ക് എതിരാണെന്ന് പറഞ്ഞ് മാറാന്‍ പറ്റില്ല. നല്ല കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് മുന്നിലേക്ക് പോവുക എന്നതാണ് തന്‍റെ ഉദ്ദേശ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.

 

National

പാ​ർ​ട്ടി​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ സ​മ​യ​ത്ത് കോ​ൺ​ഗ്ര​സാ​യ ആ​ളാ​ണ് ര​മേ​ശ് പി​ഷാ​ര​ടി: ഷാ​ഫി പ​റ​മ്പി​ൽ

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പാ​ല​ക്കാ​ട് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ർ​ട്ടി​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ സ​മ​യ​ത്ത് കോ​ൺ​ഗ്ര​സാ​യ ആ​ളാ​ണ് ര​മേ​ശ് പി​ഷാ​ര​ടി​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണ് ര​മേ​ശ് പി​ഷാ​ര​ടി. പാ​ര്‍​ട്ടി​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ധി​കാ​ര​വും ഉ​ള്ള സ​മ​യ​ത്ത് എ​ന്നാ​ല്‍ ഞാ​നും കോ​ണ്‍​ഗ്ര​സാ​കാം എ​ന്ന് വി​ചാ​രി​ച്ച് വ​ന്ന​യാ​ള​ല്ല അ​ദ്ദേ​ഹം. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് നി​ല്‍​ക്കു​ന്ന സ​മ​യ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​നി​ല്‍​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ ആ​ളാ​ണ്. ആ ​രാ​ഷ്ട്രീ​യം പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നാ​ണ് ഷാ​ഫി പ​റ​ഞ്ഞ​ത്.

ജ​ന​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന മാ​റ്റം സാ​ധ്യ​മാ​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് പോ​രാ​ടാ​ന്‍ സാ​ധി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​നി​യും ഇ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​മേ​ശ് പി​ഷാ​ര​ടി ഷാ​ഫി​യു​ടെ പാ​ല​ക്കാ​ട്ടേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള​ള പാ​ല​മാ​ണ് എ​ന്ന ആ​രോ​പ​ണ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി. എ​നി​ക്കി​പ്പോ​ള്‍ ഒ​രു പാ​ലം വ​ട​ക​ര​യി​ലേ​ക്ക് ഇ​ട്ടു​ത​ന്നി​ട്ടു​ണ്ട്. ആ ​പാ​ല​ത്തി​ലൂ​ടെ ന​ട​ക്കും എ​ന്നാ​ണ് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞ​ത്.

സ​ന്ദീ​പ് വാ​ര്യ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​നി​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ണ്ടെ​ന്നും വെ​യ്റ്റ് ആ​ൻ​ഡ് സീ ​എ​ന്നു​മാ​ണ് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞ​ത്.

Kerala

ര​മേ​ഷ് പി​ഷാ​ര​ടി കേ​ര​ള​ത്തി​ന്‍റെ ഓ​പ്ഷ​ൻ: ഷാ​ഫി പ​റ​മ്പി​ൽ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പി​ഷാ​ര​ടി കേ​ര​ള​ത്തി​ന്‍റെ ഓ​പ്ഷ​നാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ക.

പി​ഷാ​ര​ടി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ത​ന്‍റെ പാ​ല​മ​ല്ലെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വ്യ​ക്ത​മാ​ക്കി. മു​ൻ​പ് ഒ​രാ​ളെ കു​റി​ച്ചും ഇ​തു​പോ​ലെ പ​റ​ഞ്ഞ​താ​യും ഇ​പ്പോ​ൾ എ​ങ്ങ​നെ​യു​ണ്ടെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം​പി ചോ​ദി​ച്ചു.

അ​തേ​സ​മ​യം സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് സീ​റ്റ് ല​ഭി​ക്കു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഇ​നി​യും പ​ട്ടി​ക​ക​ൾ വ​രാ​നു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു ഷാ​ഫി​യു​ടെ മ​റു​പ​ടി. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഷാ​ഫി​യു​ടെ പ്ര​തി​ക​ര​ണം.

Latest News

Corehub Up