x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്‍​സി​ബ​യു​ടെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ അ​മ്മ​യി​ല്‍ പു​തി​യ സ​മി​തി; ര​മേ​ശ് പി​ഷാ​ര​ടി​ക്കൊ​പ്പം പൊ​ന്ന​മ്മ ബാ​ബു​വും മു​ത്തു​മ​ണി​യും


Published: June 6, 2026 03:24 PM IST | Updated: June 6, 2026 03:24 PM IST

ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ പു​തി​യ ത​ര്‍​ക്ക​പ​രി​ഹാ​ര സ​മി​തി രൂ​പീ​ക​രി​ച്ചു. ര​മേ​ശ് പി​ഷാ​ര​ടി, പൊ​ന്ന​മ്മ ബാ​ബു, മു​ത്തു​മ​ണി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​നും സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​നും ഈ ​സ​മി​തി​യു​ടെ ഭാ​ഗ​മാ​ണ്.

ത​ന്റെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ ര​മേ​ശ് പി​ഷാ​ര​ടി, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, മാ​ല പാ​ര്‍​വ​തി എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ഒ​രു പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് അ​ന്‍​സി​ബ അ​മ്മ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. അ​ന്‍​സി​ബ ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ല്‍ ര​മേ​ശ് പി​ഷാ​ര​ടി മാ​ത്ര​മാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം, അ​ന്‍​സി​ബ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്ര​ഥാ​മി​ക അ​ന്വേ​ഷ​ണം ക​ട​വ​ന്ത്ര പോ​ലീ​സ് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി എ​ടു​ക്കും. ത​ന്നെ മ​ത​തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് അ​ന്‍​സി​ബ ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യാ​ണ് അ​ന്‍​സി​ബ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്. ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​നി​ലി​രു​ത്തി വ​നി​ത എ​സ്ഐ രേ​ഷ്മ​യും ന​ടി​യും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലെ​ത്തി ല​ക്ഷ്മി​പ്രി​യ​യും എ​സ്ഐ​യും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ഒ​രു പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Tags : Muthumani Ponnamma Babu Ramesh Pisharadi ansiba

Recent News

Corehub Up