Movies
താരസംഘടനയായ 'അമ്മ' അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ ഹര്‍ജിയില്‍ അന്‍സിബ ഹസനും കക്ഷിചേരും. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഇന്ന് അപേക്ഷ നല്കി.
ശ്വേത മേനോന്റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി കണ്‍വീനര്‍ ആയ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ ബൈലോയ്ക്ക് വിരുദ്ധമായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു എന്നായിരുന്നു ശ്വേത മേനോന്റെ വാദം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞത്. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് അന്‍സിബ വീണ്ടും കക്ഷി ചേര്‍ന്നിരിക്കുന്നത്.
അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോടതി ഉത്തരവിനു പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും രമേഷ് പിഷാരടി രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നു എന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.
Movies
വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് പരാതി. വിഷയത്തില്‍ ശ്വേത മേനോന്റെ പങ്ക് അന്വേഷണിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ലക്ഷ്മിപ്രിയ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന തന്റെ പരാതിയില്‍ പാലാരിവട്ടം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് അന്‍സിബയുടെ ഹര്‍ജി. ജൂലൈ ഒമ്പതിനകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ജൂണ്‍ 26ന് ലക്ഷ്മിപ്രിയ ഓണ്‍ലൈന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പാലാരിവട്ടം പോലീസില്‍ അന്‍സിബ പരാതി നല്‍കിയത്. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പോലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു.
പരാതി നല്കിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, തനിക്കെതിരായ തെറ്റായ ഉള്ളടക്കം പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല എന്നാണ് അന്‍സിബയുടെ ആരോപണം.
അതേസമയം, ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ കോടതി നിര്ദേശത്തെം തുടര്‍ന്ന് കടവന്ത്ര പോലീസ് കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്.
Kerala
കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് ഇന്നലെ ടിനി ടോമിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ നടനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്നാണ് സൂചന. അന്‍സിബയുടെയും 'അമ്മ' സംഘടന മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും നീന കുറുപ്പിന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമാകും അറസ്റ്റിലേക്ക് കടക്കുക.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പോലീസ് റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബിഎന്‍എസ് 173 (5) പ്രകാരമാണ് നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
Movies
വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് ഇന്നലെ ടിനി ടോമിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ നടനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്നാണ് സൂചന. അന്‍സിബയുടെയും 'അമ്മ' സംഘടന മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും നീന കുറുപ്പിന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമാകും അറസ്റ്റിലേക്ക് കടക്കുക.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പോലീസ് റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബിഎന്‍എസ് 173 (5) പ്രകാരമാണ് നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
Movies
അൻസിബ ഹസൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കും എതിരെ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്.
അൻസിബയുടെ പരാതികൾ ആദ്യം തള്ളിക്കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും എന്നാൽ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ടിനി ടോമിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്മിപ്രിയയ്ക്കൊപ്പം ശ്വേത മേനോനും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവായ സിനിമ നടൻ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ ഇപ്പോൾ കോടതി നിർദേശം നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ടിനി ടോമിനെതിരായി പോലീസ് സ്റ്റേഷനിൽ അൻസിബ നൽകിയ കേസ് പോലീസ് കഴമ്പില്ല എന്നുപറഞ്ഞ് തള്ളിക്കളഞ്ഞതായിരുന്നു.
അൻസിബയെയും ടിനി ടോമിനെയും മറ്റു പലരെയും വിളിച്ച് മൊഴി എടുത്തിരുന്നു. എന്നിട്ടും ഒരു എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്യാതെ കേസ് തള്ളിക്കളയുകയായിരുന്നു.
അന്വേഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് കഴമ്പില്ല എന്ന് മനസ്സിലാകുന്നത്. അതിനുശേഷമാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. ഇപ്പോൾ കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഇനി എഫ്.ഐ.ആർ ഇടേണ്ടത്. അവിടെയായിരിക്കും തുടർനടപടികൾ.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പറഞ്ഞതിനെതിരെയും ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അൻസിബയുടെ പരാതിക്ക് മറുപടിയായി കമ്മിഷണർ ഇപ്പോൾ ഒരു അറിയിപ്പ് തന്നിട്ടുണ്ട്. അതായത്, എറണാകുളം സെൻട്രൽ എ.സി.പിക്ക് ഈ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്ന്.
മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണം അവിടുന്ന് മാറ്റി ഇപ്പോൾ എ.സി.പിക്ക് കൈമാറിയിരിക്കുകയാണ്. അതിന്റെ മെയിൽ കോപ്പി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ പരാതി കൊടുത്തിട്ടും അവർ ആ വീഡിയോ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റി എറണാകുളം എ.സി.പിയുടെ പരിധിയിലേക്ക് അത് വന്നിട്ടുണ്ട്. ഇനിയിപ്പോൾ അവിടെയായിരിക്കും തുടർനടപടികൾ. അവർ കേസ് എടുക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ് ഐക്കും എതിരെ നൽകിയ പരാതിയിൽ ശനിയാഴ്ചത്തേക്ക് അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വച്ചിരിക്കുകയാണ്. നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പോസിറ്റീവായ ഒരു സമീപനമാണ് കോടതിയുടെ ഭാഗത്തുനിന്നുള്ളത്.
എന്തിരുന്നാലും അതിലൊരു പബ്ലിക് സർവന്റ് (പോലീസുകാരി) കൂടി പ്രതിയായിട്ടുള്ളതുകൊണ്ട്, അതിന്റെ ഭാഗമായിട്ടായിരിക്കാം കോടതി കൃത്യത . എന്താണ് പ്രൊസീഡിംഗ്സ് വരുന്നത് എന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.
അൻസിബ നൽകുന്ന പരാതികളൊക്കെ പോലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു സംഘപരിവാർ രാഷ്ട്രീയം കളിക്കുന്നുണ്ട്. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ മാത്രമാണ്.
എഫ്ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്.ഐ.ആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ട്.
വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ട്
പലരും വിചാരിക്കുന്നത് ഇത് കോൺഗ്രസിന്റെ പോലീസാണെന്നോ അല്ലെങ്കിൽ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പോലീസാണെന്നോ ഒക്കെയാണ്. മുൻപ് പിണറായി വിജയൻ ഭരിച്ചിരുന്ന സമയത്തും എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. ഞാൻ 'കേരള സ്റ്റോറി' സിനിമക്കെതിരെ പരാതി നൽകാൻ കമ്മിഷണർ ഓഫിസിൽ പോയപ്പോൾ, അവിടെയിരുന്ന ഒരു വനിതാ പോലീസുകാരി എന്നോട് ചോദിച്ചത് 'ആ സിനിമയിൽ എന്താണ് തെറ്റ്, അതല്ലേ ഇവിടെ നടക്കുന്നത്' എന്നാണ്. അന്ന് ഭരിക്കുന്നത് പിണറായിയാണ്, പക്ഷേ അതേ ഓഫിസാണ് ഇപ്പോഴും റൺ ചെയ്യുന്നത്.
പാലാരിവട്ടത്ത് പരാതി നൽകിയ സമയത്ത് അൻസിബ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ റീൽ ഇറങ്ങിയ ഉടനെയായിരുന്നു അത്.
യൂട്യൂബിൽ വിഡിയോ അടുത്ത ദിവസം വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുകയാണെന്നും അത് വലിയ ദോഷം ചെയ്യുമെന്നും ചെന്നിത്തലയോട് അൻസിബ പറഞ്ഞു.
‘‘ഞാൻ വിളിച്ച് പറയാം, എഫ്.ഐ.ആർ ഇടാനുള്ള കാര്യങ്ങൾ ചെയ്യാം’’എന്ന് അദ്ദേഹം ഉറപ്പുനൽകി. അദ്ദേഹം വിളിച്ച് പറഞ്ഞതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ എസ്.എച്ച്.ഒ അൻസിബയെ തിരിച്ചുവിളിച്ച് കേസെടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും ഒരു പേപ്പർ അയച്ചു നൽകുകയും ചെയ്തു.
പക്ഷേ പിന്നീട് അവർ കളി മാറ്റി, ഇത് പ്രാഥമിക അന്വേഷണം ആണ് 14 ദിവസം കഴിഞ്ഞിട്ടേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി.
ഇതിനിടയിൽ ബി. ഉണ്ണികൃഷ്ണൻ എസിപിയെ വിളിച്ച് സംസാരിച്ചു, നടൻ സിദ്ദീഖ് വിളിച്ച് സംസാരിച്ചു. ഇവരൊക്കെ ഇടപെട്ടപ്പോഴും പൊലീസ് പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ ഒതുക്കാൻ നോക്കുകയാണ്. വിസിബിൾ ആയ ഒരു ഒഫൻസ് നടന്നിട്ടും പോലീസ് പ്രാഥമിക അന്വേഷണം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ശുദ്ധമായ രാഷ്ട്രീയക്കളിയാണ്.
എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്? രമേശ് ചെന്നിത്തലയോ മറ്റുള്ളവരോ വിളിച്ച് പറഞ്ഞിട്ടും കേസ് മുന്നോട്ട് പോകാത്തത് പോലീസിന്റെ രാഷ്ട്രീയ മനോഭാവം കൊണ്ടാണ്. ഇതിനെതിരെ അൻസിബ മീഡിയയിൽ നൽകിയ അഭിമുഖങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്, പരാതിയുമായി വരുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കിയല്ല പോലീസ് കേസ് എടുക്കേണ്ടത്, ആഭ്യന്തര വകുപ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണഗതിയിൽ കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഇട്ട് കോടതിയിൽ സമർപ്പിക്കണം, അതാണ് നിയമം. ചിലപ്പോൾ പോലീസ് രണ്ടു മൂന്നു ദിവസം വൈകിച്ചേക്കാം. പരാതിക്കാർ വീണ്ടും പരാതിയുമായി പോകില്ലെന്ന ധാരണയിലാണ് പോലീസ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്.
പോലീസിന്റെ അന്വേഷണത്തിലും നമ്മൾ വലിയ നീതി പ്രതീക്ഷിക്കുന്നില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ ഞങ്ങൾ നേരിട്ട് കോടതിയിൽ പ്രൈവറ്റ് കേസ് ഫയൽ ചെയ്യും. കോടതി നേരിട്ട് അന്വേഷിക്കുന്നതിലാണ് ഞങ്ങൾക്ക് വലിയ പ്രതീക്ഷയും ഹോപ്പുമുള്ളത്. അത് എങ്ങനെ കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് നന്നായറിയാം.
ഇത്രയും വലിയ മീഡിയ പബ്ലിസിറ്റിയുള്ള ഒരു കേസിൽ പോലും ഇവർ ഇത്രയും ധൈര്യം കാണിച്ച് നീതി നിഷേധിക്കുമ്പോൾ, ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? അവർ എന്ത് ധൈര്യത്തിൽ പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലും?
അതുകൊണ്ട് തന്നെയാണ് അൻസിബ വിട്ടുകൊടുക്കാതെ ഈ പോരാട്ടം തുടരുന്നത്. ഈ പോരാട്ടം അൻസിബയ്ക്ക് വേണ്ടി മാത്രമല്ല, നാളെ ഒരു പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പോരാട്ടം.’’
Kerala
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ.
നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതും സ്വകാര്യ അന്യായം ഫയൽ ചെയ്തതും. കോടതി നിർദേശപ്രകാരം കേസെടുത്താലും മുൻപ് ഇതേ കേസിൽ ടിനി ടോമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുക.
ഇതിൽ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ പറഞ്ഞു. പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ടു കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്നു വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് അൻസിബയുടെ ആരോപണം.
Movies
നടി ലക്ഷ്മി പ്രിയ, കാൻ ചാനൽ മീഡിയ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ.
സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.
തനിക്കെതിരെ അത്യന്തം അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞ് സമൂഹമധ്യത്തിൽ മോശക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിയിൽ നടി പറയുന്നു.
കാൻ ചാനൽ മീഡിയ എന്ന പേജിലൂടെ ലക്ഷ്മി പ്രിയ, സുകുമാർ എന്നയാളുടെ സഹായത്തോടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.
അൻസിബയുടെ പരാതിയുടെ പൂർണ രൂപം
‘‘തീയതി: 26/06/2026
പരാതിക്കാരി:
അൻസിബ ഹസൻ,
സ്വീകർത്താവ്: സ്റ്റേഷൻ ഹൗസ് ഓഫിസർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ, എറണാകുളം, കേരളം
വിഷയം: സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും എതിരെ സമർപ്പിക്കുന്ന പരാതി,
ബഹുമാനപ്പെട്ട സർ/മാഡം,
ഞാൻ മുകളിൽ നൽകിയ വിലാസത്തിൽ താമസിക്കുന്ന അൻസിബ ഹസ്സൻ ആകുന്നു. ഞാൻ മലയാള ചലച്ചിത്ര രംഗത്ത് അഭിനേത്രിയായും 'അമ്മ' (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) സംഘടനയിലെ ലൈഫ് മെമ്പറായും പ്രവർത്തിച്ചു വരികയാണ്.
ഇന്ന് (26/06/2026) 'കാൻ ചാനൽ മീഡിയ' (Can Channel Media) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പ്രിയ എന്ന സ്ത്രീ, സുകുമാർ എന്നയാളുടെ സഹായത്തോടും പ്രേരണയോടും കൂടി എന്നെക്കുറിച്ച് അത്യന്തം അപകീർത്തികരവും, സ്ത്രീത്വത്തെ അപമാനിക്കുന്നതും, അശ്ലീലവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഞാൻ പാലാരിവട്ടത്ത് ആയിരിക്കുമ്പോൾ എന്റെ ഒരു സുഹൃത്താണ് ഇത്തരമൊരു അശ്ലീലം കലർന്ന വീഡിയോ പ്രചരിക്കുന്ന വിവരം എന്നെ അറിയിക്കുന്നത്.
തുടർന്ന് ഞാൻ ഇൻസ്റ്റാഗ്രാമിൽ പരിശോധിച്ചപ്പോൾ, "അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ. വെല്ലവിളിക്കുന്നു അൻസിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ...എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ പ്രസ്തുത വിഡിയോ പ്രചരിപ്പിക്കുന്നതായി കാണുന്നു. പ്രസ്തുത വിഡിയോയിൽ ലക്ഷ്മി പ്രിയ എന്നെക്കുറിച്ച് താഴെ പറയുന്ന വിധം തികച്ചും അസത്യമായ കാര്യങ്ങൾ പറയുന്നതായി:
‘‘അൻസിബ ഹസ്സന് ഞാൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. രാത്രി രണ്ടുമണി വരെ ഞങ്ങള്‍ വർത്താനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. ഞാനും അൻസിബയും കൂടെ വർത്താനം പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മണിയായപ്പോ ഞാൻ എന്റെ റൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി, എന്റെ പെട്ടി ഒക്കെ എടുത്ത് പോകുമ്പോ, താഴെ ഞാൻ വണ്ടിയിൽ കയറാൻ നേരത്ത് ഒരാളിനെ ഞാൻ കണ്ടു. ബെല്ലടിക്കുന്നു, അൻസിബയെ വിളിക്കുന്നു, അൻസിബ ഫോണെടുക്കുന്നില്ല. ബെല്ലടിച്ചിട്ടൊന്നും തുറക്കുന്നില്ല. നാല് മണിക്കൂർ റൂമിൽ ആള് വന്നിരിക്കുന്നതാണ്. തുറന്നിട്ടില്ല. അപ്പൊ ജനിച്ചുവന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അൻസിബ മാഡം വന്നിട്ട് വാതില്‍ തുറന്നു.
ഇങ്ങനെ നോക്കുമ്പോഴത്തേന് ഈ പുള്ളി കട്ടിലിൽ ഇരിക്കുവാ. ഈ മനുഷ്യൻ. കട്ടിലിൽ ഇരിക്കുന്നു. എഴുന്നേറ്റ് ഇരിക്കുന്നു. അപ്പൊ ഞാൻ ഇപ്പൊ ഇതാരാണ് എന്ന് ചോദിച്ചു. അയ്യോ ഇതെന്റെ ബ്രദർ ആണെന്ന് പറഞ്ഞു. ആങ്ങള എങ്ങനെയാണ് മുഖം മറച്ച് ഒരു പെങ്ങളുടെ റൂമിൽ വരുന്നത്? മാത്രമല്ല ഇത്രയും വലിയൊരു പെങ്ങളുടെ കൂടെ ആങ്ങള താമസിക്കില്ലല്ലോ. ബ്രദറിൻറെ ആധാർ കാർഡ് തരാൻ പറഞ്ഞു. ആധാർ കാർഡ് ചോദിച്ചപ്പോ പറഞ്ഞു, അവര്‍ സെവൻസ്റ്റാർ ഹോട്ടലിൽ താമസിക്കുന്ന ആൾക്കാരാണ്. ആധാർ കാർഡൊന്നും തരാനായിട്ട് പറ്റത്തില്ല. മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. അതും ഈ മിഥിലാജ് ആണ്. ഈ സ്റ്റേഷനിൽ വന്ന അതേ മിഥിലാജ് എന്ന് പറയുന്ന, ഞാൻ പറഞ്ഞുതരാം. മുൻപ് കോമഡി ഉത്സവം എന്ന് പറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൻറെ പ്രൊഡ്യൂസർ ആയിരുന്ന പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന, താടിയും മുടിയും ഒക്കെയുള്ള, മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം. മിഥിലാജ്, അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം.’’
പ്രസ്തുത വീഡിയോയിൽ മേല്പറഞ്ഞ കളവായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന ലക്ഷ്മിപ്രിയ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആളും, 'അമ്മ' സംഘടനയിലെ മുൻ വൈസ് പ്രസിഡന്റും ആണ്. കഴിഞ്ഞ 2026 ജൂൺ മാസം 21 ന് എറണാകുളത്ത് വച്ചുനടന്ന 'അമ്മ'യുടെ ജനറൽ ബോഡി മീറ്റിങിൽ ലക്ഷ്മി പ്രിയ അടക്കമുള്ള ഭാരവാഹികൾ എല്ലാവരും രാജി വച്ച് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതാണ്. പ്രസ്തുത ജനറൽ ബോഡിക്ക് മുൻപ് എന്നെ സംഘടനയിൽ നിന്ന് പുറത്താക്കാൻ അന്നത്തെ എക്സിക്യൂറ്റീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, ഒടുവിൽ ജനറൽ ബോഡിയിൽ ആ കമ്മിറ്റിക്ക് ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നിട്ടുള്ളതാണ്.
ഇതിലുള്ള വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും, 'അമ്മ' മുൻ പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല, ഇപ്രകാരം രാജിവച്ച് പോയതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നുണ്ട്. ആയതിനാലും ആ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
മേൽപ്പറഞ്ഞ വിഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും, ഒരു സ്ത്രീ എന്ന നിലയിൽ എന്റെ അന്തസ്സിനെയും മര്യാദയെയും തകർക്കുന്നതും, പൊതുസമൂഹ മധ്യത്തിൽ എന്നെ അപകീർത്തിപ്പെടുത്തുന്നതുമാണ്.
ആയതിനാൽ, എനിക്കെതിരെ ഇത്തരത്തിൽ വ്യാജവും അശ്ലീലവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത കാൻ ചാനൽ മീഡിയയുടെ ഉടമ സുകുമാർ, ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോൻ എന്നിവർക്കെതിരെയും, ഇതിനായി പ്രവർത്തിച്ച പി.ആർ ഏജൻസികൾക്കെതിരെയും ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ക്രൈം രജിസ്റ്റർ ചെയ്ത് അടിയന്തിര അന്വേഷണം നടത്തി നിയമപരമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
Kerala
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കടവന്ത്ര പോലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും.
പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം.
Kerala
തൃപ്പൂണിത്തുറ: നടി അൻസിബ ഹസൻ കോടതിയിൽ നൽകിയ പരാതിയിൽ വാദം കേൾക്കുന്നത് 27ലേക്കു മാറ്റി. നടി ലക്ഷ്മി പ്രിയയുടെ പരാതിയിൽ പോലീസ് സ്റ്റേഷനിൽ വനിതാ എസ്ഐയുടെ ഒത്താശയോടെ തന്നെ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണു അൻസിബ പരാതി നൽകിയത്.
ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂട്ടർ അവധിയായതിനെത്തുടർന്നാണ് വാദം മാറ്റിയത്. വിഷയത്തിൽ കോടതി ആവശ്യപ്പെട്ടിരുന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ എഫ്ഐആർ ഇടേണ്ടതില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ കാര്യത്തിൽ ആദ്യം മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി നൽകിയ പരാതിയിലും കഴമ്പില്ലെന്ന റിപ്പോർട്ടാണു പോലീസ് നൽകിയത്.
Kerala
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പോലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും.
ടിനി ടോം തനിക്കെതിരെ വർഗീയ പ്രചരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. ടിനി ടോമിന്റെയും അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴി പോലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.
Movies
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അൻസിബ. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്.
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണശേഷം പോലീസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ മണിക്കൂറുകളോളം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം എന്നാണ് അന്‍സിബയുടെ ആവശ്യം.
Kerala
കൊച്ചി: നടി അന്‍സിബ ഹസന് മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പോലീസിന് മൊഴി നല്കി പ്രൊഡക്ഷന്‍ കണ്ട്രോളര് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതം മാറാന്‍ അന്‍സിബ പ്രേരിപ്പിച്ചതായി ടിനി ടോം പറഞ്ഞു നടന്നെന്നായിരുന്നു അന്‍സിബയുടെ പരാതി.
അന്‍സിബ, ടിനി ടോമിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പോലീസിന്റെ അന്വേഷണം. ഇതിന്റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴിയുമെടുത്തത്.
അമ്മയുടെ കുടുംബ സമ്മേളനത്തില്‍ വച്ച് ടിനി ടോം തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം പദങ്ങള്‍ ഉപയോഗിച്ചുവെന്നുമാണ് അന്‍സിബ തന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്.
Movies
താരസംഘടന 'അമ്മ' തനിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത വരുത്തണമെന്ന് നടി അൻസിബ. സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്തു ചെയ്തുവെന്നു വ്യക്തമാക്കുകയാണെങ്കിൽ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാമെന്ന് അൻസിബ പറഞ്ഞു.
ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരായി നടത്തിയ പരസ്യപ്രതികരണങ്ങളെ തുടർന്നാണ് സംഘടന അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടിസയച്ചത്. ബൈലോയിലെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നു നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിലാണിപ്പോൾ അൻസിബ വ്യക്തത ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ 'അമ്മ'യ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു.
ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങള്‍ വ്യക്തിപരമാണ്. 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അന്‍സിബ പറഞ്ഞു. ടിനി ടോമിന്റെ നടപടികളില്‍ അമ്മ ഒരു നിലപാടും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് നടപടികൾ തുടങ്ങാൻ നിർബന്ധിതയായതെന്നും അൻസിബ വ്യക്തമാക്കി. ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.
മാധ്യമങ്ങളിലൂടെ സംഘടനയ്ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി 'അമ്മ'യെ തകർക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണത്തിന്മേലാണ് നടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചു. ജൂൺ 17 നുള്ളിൽ അൻസിബ രേഖമൂലം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Movies
നടി അൻസിബയുടെ പരാതി പോലീസ് തള്ളിയ സാഹചര്യത്തിൽ 10 കോടി രൂപയുടെ മാനനഷ്ട കേസ് നല്കുമെന്നു നടി ലക്ഷ്മിപ്രിയ. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത്, അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.
ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ മാഡത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് എന്റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.
10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്റെ അഭിഭാഷകന് കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്നും ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്മാരാണ്. മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്സിബയ്ക്കു പ്രശ്നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
Kerala
കൊച്ചി: നടി അന്‍സിബ ഹസനെതിരെ പത്തു കോടി രൂപയുടെ മാനനഷ്ട കേസ് നല്കുമെന്നു നടി ലക്ഷ്മിപ്രിയ. അന്‍സിബ ലക്ഷ്മിപ്രിയക്കെതിരെ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടി സംസാരിച്ചത്. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത് അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.
ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ മാഡത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് എന്റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.
ജനുവരി 30ന് കഴിഞ്ഞ കാര്യമാണ്. എന്നിട്ട് മേയ് പകുതിയോടെ പുതിയ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന രീതിയില്‍ വലിയൊരു വിവാദമായി കൊണ്ടു വന്നതിന്റെ പിന്നില്‍ തീര്‍ച്ചയായും കൃത്യമായൊരു അജൻഡയുണ്ട്. അത് അന്വേഷിക്കപ്പെടണം.
10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്റെ അഭിഭാഷകന് കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
എന്റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധത്തില്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍, പത്തു വയസുള്ള എന്റെ മകളെയും അധിക്ഷേപിച്ചു കൊണ്ട് ആ കുട്ടി സംസാരിക്കുന്നതു ഞാന്‍ കേട്ടു. തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് വരെ പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്ന് ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്മാരാണ്. മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്സിബയ്ക്കു പ്രശ്നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
Movies
നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Movies
നടൻ ടിനി ടോമിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തി താരം വിശദമായി മൊഴി നൽകിയിരുന്നു. അൻസിബയുടെ പരാതിയിൽ തുടർ നടപടികൾ എടുക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് പോലീസ് പറഞ്ഞു. അന്‍സിബയുടെ മൊഴി എസിപിക്കും ഡിസിപിക്കും കൈമാറി. നീനാ കുറുപ്പിന്റെ മൊഴിയെടുക്കുന്നതിലും മേലുദ്യോഗസ്ഥരുടെ അനുമതി തേടും.
ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Movies
നടി അന്‍സിബ ഹസന്റെ പരാതി കേള്‍ക്കാന്‍ താരസംഘടനയായ അമ്മ പുതിയ തര്‍ക്കപരിഹാര സമിതി രൂപീകരിച്ചു. രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലുള്ളത്. പ്രസിഡന്റ് ശ്വേത മേനോനും സെക്രട്ടറി കുക്കു പരമേശ്വരനും ഈ സമിതിയുടെ ഭാഗമാണ്.
തന്റെ പരാതി കേള്‍ക്കാന്‍ രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാല പാര്‍വതി എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അന്‍സിബ അമ്മ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ സമിതി രൂപീകരിച്ചത്. അന്‍സിബ ആവശ്യപ്പെട്ടവരില്‍ രമേശ് പിഷാരടി മാത്രമാണ് സമിതിയിലുള്ളത്.
അതേസമയം, അന്‍സിബ പോലീസില്‍ നല്കിയ പരാതികളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന് ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം കടവന്ത്ര പോലീസ് ആരംഭിച്ചു. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നടന് ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
പരാതി ഇന്‍ഫോപാര്‍ക്ക് പോലീസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴിയെടുക്കും. അന്‍സിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക.
അന്‍സിബ നല്കിയ രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Movies
നടന് ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
പരാതി ഇന്‍ഫോപാര്‍ക്ക് പോലീസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴിയെടുക്കും. അന്‍സിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക.
അന്‍സിബ നല്കിയ രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം അംഗീകരിച്ച് താരസംഘടന ‘അമ്മ’. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്.
സംഘടനയിൽ അംഗമല്ലാത്ത ഒരാളും സമിതിയിലുണ്ടാകും. സംഘടനയില്‍ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അതേസമയം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
വിവാദം പരസ്യ ചര്‍ച്ചയാക്കിയതിന് അഞ്ചുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും വിശദീകരണം തേടും. നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരേ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിക്കുന്നതായുമാണ് അന്‍സിബയുടെ ആരോപണം.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയെ വിളിപ്പിച്ചെങ്കിലും അന്‍സിബ ഹാജരായിരുന്നില്ല. അതേസമയം ലക്ഷ്മിപ്രിയയ്ക്ക് എതിരായ അന്‍സിബയുടെ പരാതിയില്‍ ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
Movies
തനിക്കെതിരെ അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നാണ് താരം പ്രതികരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ടിനി ടോമിനോട് ഓൺലൈൻ മാധ്യമങ്ങൾ പ്രതികരണം ചോദിച്ചത്. ഇതിന് മറുപടി പറഞ്ഞുകൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാൾ ടിനി ടോമുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തങ്ങൾക്ക് ഏറെ മനപ്രയാസമുണ്ടെന്ന് പറയുകയുണ്ടായി.
ഇതിനെത്തുടർന്നാണ് അദ്ദേഹം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്തുവാനും ടിനി തയാറായില്ല.
ടിനി ടോം സാമൂഹിക വിപത്താണെന്നും നടന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും അൻസിബ പറഞ്ഞു. തുടർന്ന് ടിനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താരം.
വ്യക്തിവൈരാഗ്യം തീർക്കാൻ തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിച്ച് ജിഹാദി എന്ന് മുദ്രകുത്താൻ ശ്രമിച്ചതായും അൻസിബ വെളിപ്പെടുത്തി.
Movies
അമ്മ സംഘടനയിലെ തർക്കം നിയമനടപടികളിലേയ്ക്ക് കടക്കുന്നതിനിടെ വിക്ഷയത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ സംഘടനയിൽനിന്ന് പുറത്തുവന്നശേഷം പ്രതികരിച്ചതെന്നും സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്തുതന്നെ തീരണമെന്നും അദ്ദേഹം പറഞ്ഞു.
"സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീരണം. അതിനുള്ള ഇടം അവിടെയുണ്ട്. അവിടെ തീരാത്തപ്പോൾ അൻസിബയെപ്പോലുള്ളവർ നിവൃത്തികേടുകൊണ്ടായിരിക്കും പ്രശ്നങ്ങൾ പുറത്തുപറയുന്നത്.
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ടുപേരുടെ ഭാഗവും കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാം.
പ്രശ്നങ്ങൾ എല്ലാ സംഘടനകളിലും ഉണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് വ്യത്യാസം ഉണ്ടാകുന്നത്. ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന അൻസിബയുടെ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നായിരുന്നു ആസിഫലിയുടെ മറുപടി. വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവന്നത്, മറ്റൊരു സംഘടനയും കാട്ടാത്ത ധൈര്യമാണ്. പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും ആസിഫലി പറഞ്ഞു.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്.
തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ മൊഴിനൽകി. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്.
തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് പോലീസ് സ്റ്റേഷനിൽവച്ച് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ എത്തി മൊഴി. ടിനി ടോമിനെതിരെ നിയമനടപടിക്ക് നീങ്ങുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും അൻസിബ വ്യക്തമാക്കി.
Movies
നടി അന്‍സിബ ഹസന്റെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രം തുടര്‍ നടപടി. കഴിഞ്ഞ ദിവസമാണ് നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിത എസ്ഐക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയത്.
ലക്ഷ്മിപ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചു, എസ്ഐ രേഷ്മ പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സിബ പരാതിയില്‍ പറയുന്നത്.
തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിച്ചു. താന്‍ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് അന്‍സിബ പരാതിയില്‍ പറഞ്ഞ സംഭവം നടക്കുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് മെയ് മാസത്തിലാണ്.
പരാതി നല്കാന് കാലതാമസം വന്നതിനാലും ഒരു സംഘടനയ്ക്കുള്ളിലെ രണ്ടുപേര്‍ തമ്മിലുണ്ടായ പ്രശ്നമായതു കൊണ്ടും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം കേസില്‍ നടപടി എടുക്കുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതി അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അന്‍സിബ മുമ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ പരാതി പറയാനും ചര്‍ച്ച ചെയ്യാനും അവസരങ്ങള്‍ ഉണ്ടായിരുന്നു. പരാതി കേള്‍ക്കാന്‍ നേതൃത്വം തയാറായിരുന്നുവെങ്കിലും നടി സഹകരിച്ചില്ല.
അതിനാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് നേതൃത്വം. രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി തുടങ്ങിയ താരങ്ങള്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്റെ പരാതി കേള്‍ക്കണമെന്നും നടപടി എടുക്കണമെന്നുമാണ് അന്‍സിബയുടെ ആവശ്യം. ജൂണ്‍ 21ന് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
Movies
താരസംഘടനയായ 'അമ്മ'യില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് തുടര്‍നടപടി എടുത്തേക്കും. നടി ലക്ഷ്മിപ്രിയ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്നാണ് അന്‍സിബയുടെ പരാതി.
പോലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ടുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ മൂന്നു മണിക്കൂര്‍ ഹരാസ് ചെയ്തു. എഎസ്ഐ വനജ അടക്കമുള്ളവര്‍ ഭയങ്കര മോശമായാണ് പെരുമാറിയത്. നീതി കിട്ടാത്തതു കൊണ്ടാണ് ഔദ്യോഗികമായി പരാതി നല്കാന് ഒരുങ്ങുന്നത് എന്നാണ് അന്‍സിബ പറയുന്നത്.
ജനുവരി 29ന് ആണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു എന്നാണ് അന്‍സിബയുടെ പരാതി.
അതേസമയം, അമ്മ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബയുടെ ആവശ്യത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല. തന്റെ പരാതി കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.
Kerala
കൊച്ചി: വ്യക്തിഹത്യയില്‍ ടിനി ടോമിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് താരസംഘടനയായ ‘അമ്മ’മുന്‍ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്.
പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി ‘അമ്മ’യില്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമൊക്കെ ഉണ്ടല്ലോയെന്നും അവര്‍ പ്രതികരിച്ചു.
പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതാ സെല്‍ സിഐക്കെതിരേയും പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവച്ചതിനുപിന്നാലെ ടിനി ടോമിനെതിരേ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്നു വിളിച്ചെന്നും തനിക്ക് എല്ലാവരുമായും അവിഹിതമാണെന്നു പ്രചരിപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ അന്‍സിബ തനിക്കു സഹോദരിയെ പോലെയാണെന്ന് ടിനി ടോം പ്രതികരിച്ചിരുന്നു.
Movies
നടൻ ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി അൻസിബ ഹസൻ. മറ്റുള്ളവരുടെ പേര് ചേർത്ത് തന്നെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചെന്നും ജിഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ ടിനിക്കെതിരെ ആരോപിക്കുന്നത്.
പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ വ്യക്തമാക്കി.
എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും പറഞ്ഞിരുന്നു.
Movies
അമ്മ സംഘടനയിൽ രൂക്ഷമാകുന്ന ആരോപണ-പ്രത്യാരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ സുധീർ സുകുമാരൻ. പരസ്പരം ചെളി വാരിയെറിയുകയാണ് ടിനി ടോമും അൻസിബയും ചെയ്യുന്നതെന്ന് സുധീർ പറയുന്നു.
‘‘എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’, എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്.
നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടില്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനില്‍ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുടെ കാര്യം നോക്കി ജീവിക്ക്. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്.
ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ വല്ലോ പണിക്കും പൊയ്ക്കൂടെ.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല.’’സുധീർ പറഞ്ഞു.
Movies
താരസംഘടനയായ 'അമ്മ'യില്‍ പോരുമുറുകുന്നു. ടിനി ടോം - അന്‍സിബ ഹസന് വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി പ്രതികരിച്ചതോടെ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി.
സ്ത്രീകള്‍ വരാതിരിക്കാന്‍ പ്ലാനിംഗ് നടക്കുന്നുണ്ടോയെന്ന് സംശയം: ഉഷ ഹസീന
ഇനി ഒരിക്കലും സ്ത്രീകള്‍ ഭരണ സമിതിയില്‍ വരാതിരിക്കാന്‍ പുറത്തു നിന്ന് പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് നടി ഉഷ ഹസീന. താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവര്‍ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തര്‍ക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. അന്‍സിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ പറഞ്ഞു.
'അമ്മ എന്ന സംഘടനയ്ക്കും നടീ നടന്മാര്ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സങ്കടമുണ്ട്. ആദ്യമെല്ലാം പ്രസിന്റും സെക്രട്ടറിയും ഒറ്റക്കെട്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. അന്‍സിബ ചെന്ന സമയം മുതല്‍ അന്‍സിബയെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എത്രയോ ദിവസം അന്‍സിബ കരഞ്ഞിട്ടുണ്ട്.
എത്രയോ പ്രാവശ്യം അന്‍സിബ രാജിവയ്ക്കാന്‍ ഒരുങ്ങി. ചില കാര്യങ്ങളില്‍ അന്‍സിബയുടെ നിലപാട് അങ്ങനെയാണ്. അന്‍സിബ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അമ്മയിലുള്ളവര്‍ക്ക് അലോസരമുണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും അന്‍സിബയെ പുകച്ചു പുറത്തു ചാടിക്കണം എന്നൊരു ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നു. അന്‍സിബയ്ക്ക് പിന്നീട് ഭയമായിത്തുടങ്ങി. അന്‍സിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ഞങ്ങള്‍ക്ക് പേടി തോന്നി'- ഉഷ പറഞ്ഞു.
പ്രശ്നങ്ങള്‍ രൂക്ഷമാകും: പൊന്നമ്മ ബാബു
അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. ഇപ്പോഴുള്ളവര്‍ തുടര്‍ന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നില്‍ക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും : ശ്വേത മേനോന്
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയാറാണെന്നാണ് പ്രസിഡന്റ് ശ്വേത മേനോന് പറയുന്നത്. എന്നാല്‍ താന്‍ തോല്ക്കാന് അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നതെന്നും ശ്വേത മേനോന് പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അന്‍സിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ല. വീട്ടില്‍ നടക്കുന്ന പ്രശ്നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.
ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അന്‍സിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.
മൗനം പാലിച്ച് മുതിര്‍ന്ന താരങ്ങള്‍
അതേസമയം താര സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറികളില്‍ മൗനം പാലിക്കുകയാണ് മുതിര്‍ന്ന താരങ്ങളും സംഘടനയിലെ മുന്‍ ഭാരവാഹികളും.അടുത്ത മാസം 21നു ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ നടന്മാര്ക്കും കടുത്ത അമര്‍ഷമുണ്ട്. നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം.
എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസന് കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പോലീസിന് വ്യാജ പരാതി നല്കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനയ്ക്ക് പരാതി നല്കി.
Movies
അമ്മയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. അമ്മയിലെ അംഗങ്ങൾ തന്നെ ചേരിതിരിഞ്ഞ് പ്രത്യാക്രമണം നടത്തുമ്പോൾ നടി അൻസിബ ഹസനെതിരെ പോലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ.
അൻസിബ തന്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്നും കുടുംബം മോശമാകുമെന്ന ഘട്ടത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നൽകിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ
‘അൻസിബ ഹസനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്.
ഡിസംബർ 10ന് രാത്രി അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അൻസിബ പറഞ്ഞു.
ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല.
എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്.
മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.’
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ തന്റെ സഹോദരിയെ പോലെയായിരുന്നുവെന്നും നന്നായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ടിനി ടോം പറഞ്ഞു.
താന്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നായിരുന്നു അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് അന്‍സിബയുടെ ആരോപണങ്ങള്‍. നടി രാജി വച്ചതിനെ കുറിച്ചടക്കം പറഞ്ഞാണ് ടിനി പ്രതികരിച്ചത്.
ഒരു മോശമായിട്ടുള്ള പ്രവര്‍ത്തനവും എന്റടുത്തു നിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21ന് ആണ് രാജിക്കത്ത് വന്നത്. ഫെബ്രുവരി 22ന് രാജി വയ്ക്കരുത് ജനറല്‍ മീറ്റിംഗ് വരെ കൊണ്ടുപോകണമെന്ന് മെയില്‍ വന്നു. മാര്‍ച്ച് രണ്ടിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ രാജി വച്ചത് പറഞ്ഞിട്ടില്ല. മെയ് 12ന് ആണ് രാജി വച്ചെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത്.
സ്വന്തമായ തിരക്കുകള്‍ കാരണമാണ് രാജി വച്ചത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറി പോലെ ഇത് വന്നത്. സ്റ്റേജ് ഷോ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചിട്ടുണ്ടാകും. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. ഞാന്‍ ഇങ്ങനെ വിളിച്ചുവെന്ന് വേറെ ആള് പറഞ്ഞുവെന്ന് പറഞ്ഞു.
ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാര്‍ മൊത്തം മുസല്മാന്മാരാ. പരാതി വരണ്ട ആവശ്യം എന്താണെന്ന് എനിക്കറിയില്ല. എല്ലാം മൊത്തത്തില്‍ കൂട്ടികിഴിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ പറയുന്നയാള്‍ എന്റെ സഹോദരിയെ പോലെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്.
ഞാന്‍ അങ്ങനെ വിളിച്ചുവെന്ന് പറയുന്നതിന് തെളിവ് വേണം. മമ്മൂക്കയാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്. ഞാന്‍ മിമിക്രിക്കാരാനാ അതില്‍ ജാതിയും മതവുമില്ല. അതൊന്നും എനിക്കറിയില്ല. ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണ് എന്ന് ടിനി ടോം പറഞ്ഞു.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന് രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകൾ മൂലമാണെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും അവര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണു ശ്വേതാ മേനോന് ഔദ്യോഗിക വിശദീകരണം നല്‍കിയത്. ഫെബ്രുവരി 21ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേതാ മേനോന് പറഞ്ഞു.
ഇതൊരു നിസ്വാര്‍ഥ സേവനമാണ്. സംഘടനയുടെ മീറ്റിംഗുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെംബറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍വച്ച് അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കിയെന്നും ശ്വേതാ മേനോന് പറഞ്ഞു.
ശ്വേതാ മേനോന് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞ െടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന് ആയിരുന്നു.