x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്യ​ന്തം മ്ലേ​ച്ഛ​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു; ല​ക്ഷ്മി​പ്രി​യ​യ്ക്കും ശ്വേ​ത​യ്ക്കു​മെ​തി​രെ കേ​സ് കൊ​ടു​ത്ത് അ​ൻ​സി​ബ  

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: June 27, 2026 10:20 AM IST | Updated: June 27, 2026 10:43 AM IST

ശ്വേത മേനോൻ, അൻസിബ ഹസൻ, ലക്ഷ്മിപ്രിയ

ന​ടി ല​ക്ഷ്മി പ്രി​യ, കാ​ൻ ചാ​ന​ൽ മീ​ഡി​യ ഉ​ട​മ സു​കു​മാ​ർ, ന​ടി ശ്വേ​താ മേ​നോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ന​ടി അ​ൻ​സി​ബ ഹ​സ​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​ജ​വും അ​ശ്ലീ​ല​വും നി​റ​ഞ്ഞ​തു​മാ​യ വീ​ഡി​യോ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ത​നി​ക്കെ​തി​രെ അ​ത്യ​ന്തം അ​പ​കീ​ർ​ത്തി​ക​ര​വും അ​സ​ത്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് സ​മൂ​ഹ​മ​ധ്യ​ത്തി​ൽ മോ​ശ​ക്കാ​രി​യാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ ന​ടി പ​റ​യു​ന്നു.

കാ​ൻ ചാ​ന​ൽ മീ​ഡി​യ എ​ന്ന പേ​ജി​ലൂ​ടെ ല​ക്ഷ്മി പ്രി​യ, സു​കു​മാ​ർ എ​ന്ന​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​നി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് അ​ൻ​സി​ബ​യു​ടെ പ​രാ​തി.

അ​ൻ​സി​ബ​യു​ടെ പ​രാ​തി​യു​ടെ പൂ​ർ​ണ രൂ​പം

‘‘തീ​യ​തി: 26/06/2026

പ​രാ​തി​ക്കാ​രി:

അ​ൻ​സി​ബ ഹ​സ​ൻ,

സ്വീ​ക​ർ​ത്താ​വ്: സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ, പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​റ​ണാ​കു​ളം, കേ​ര​ളം

വി​ഷ​യം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​ജ​വും അ​ശ്ലീ​ല​വും നി​റ​ഞ്ഞ​തു​മാ​യ വീ​ഡി​യോ നി​ർ​മ്മി​ച്ച് പ്ര​ച​രി​പ്പി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നും എ​തി​രെ സ​മ​ർ​പ്പി​ക്കു​ന്ന പ​രാ​തി,

ബ​ഹു​മാ​ന​പ്പെ​ട്ട സ​ർ/​മാ​ഡം,

ഞാ​ൻ മു​ക​ളി​ൽ ന​ൽ​കി​യ വി​ലാ​സ​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​ൻ​സി​ബ ഹ​സ്സ​ൻ ആ​കു​ന്നു. ഞാ​ൻ മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് അ​ഭി​നേ​ത്രി​യാ​യും 'അ​മ്മ' (അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ർ​ട്ടി​സ്റ്റ്സ്) സം​ഘ​ട​ന​യി​ലെ ലൈ​ഫ് മെ​മ്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

ഇ​ന്ന് (26/06/2026) 'കാ​ൻ ചാ​ന​ൽ മീ​ഡി​യ' (Can Channel Media) എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ല​ക്ഷ്മി പ്രി​യ എ​ന്ന സ്ത്രീ, ​സു​കു​മാ​ർ എ​ന്ന​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടും പ്രേ​ര​ണ​യോ​ടും കൂ​ടി എ​ന്നെ​ക്കു​റി​ച്ച് അ​ത്യ​ന്തം അ​പ​കീ​ർ​ത്തി​ക​ര​വും, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തും, അ​ശ്ലീ​ല​വും അ​സ​ത്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യു​ണ്ടാ​യി. ഞാ​ൻ പാ​ലാ​രി​വ​ട്ട​ത്ത് ആ​യി​രി​ക്കു​മ്പോ​ൾ എ​ന്‍റെ ഒ​രു സു​ഹൃ​ത്താ​ണ് ഇ​ത്ത​ര​മൊ​രു അ​ശ്ലീ​ലം ക​ല​ർ​ന്ന വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന വി​വ​രം എ​ന്നെ അ​റി​യി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഞാ​ൻ ഇ​ൻ​സ്‌​റ്റാ​ഗ്രാ​മി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, "അ​ൻ​സി​ബ​യോ​ടൊ​പ്പം ആ ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ര്..? സ​ഹോ​ദ​ര​നോ കാ​മു​ക​നോ..? അ​ൻ​സി​ബ മ​ദ്യ​പാ​നി, ബി​ല്ല് കൊ​ടു​ത്ത​ത്  ഞാ​ൻ. വെ​ല്ല​വി​ളി​ക്കു​ന്നു അ​ൻ​സി​ബ കേ​സ് കൊ​ടു​ക്ക​ട്ടെ, ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ല​ക്ഷ്മി​പ്രി​യ...​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടു​കൂ​ടി അ​ത്യ​ന്തം മ്ലേ​ച്ഛ​മാ​യ പ്ര​സ്തു​ത വി​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി കാ​ണു​ന്നു. ​പ്ര​സ്തു​ത വി​ഡി​യോ​യി​ൽ ല​ക്ഷ്മി പ്രി​യ എ​ന്നെ​ക്കു​റി​ച്ച് താ​ഴെ പ​റ​യു​ന്ന വി​ധം തി​ക​ച്ചും അ​സ​ത്യ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​താ​യി:

‘‘അ​ൻ​സി​ബ ഹ​സ്സ​ന് ഞാ​ൻ മ​ദ്യം വാ​ങ്ങി കൊ​ടു​ത്തി​ട്ടു​ണ്ട്. രാ​ത്രി ര​ണ്ടു​മ​ണി വ​രെ ഞ​ങ്ങ​ള്‍ വ​ർ​ത്താ​നം പ​റ​ഞ്ഞ് അ​വി​ടെ ഇ​രി​ക്കു​ക​യും ചെ​യ്തു. ഞാ​നും അ​ൻ​സി​ബ​യും കൂ​ടെ വ​ർ​ത്താ​നം പ​റ​ഞ്ഞി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യാ​യ​പ്പോ ഞാ​ൻ എ​ന്റെ റൂ​മി​ൽ പോ​യി കു​ളി​ച്ച് ഫ്ര​ഷ് ആ​യി, എ​ന്റെ പെ​ട്ടി ഒ​ക്കെ എ​ടു​ത്ത് പോ​കു​മ്പോ, താ​ഴെ ഞാ​ൻ വ​ണ്ടി​യി​ൽ ക​യ​റാ​ൻ നേ​ര​ത്ത് ഒ​രാ​ളി​നെ ഞാ​ൻ ക​ണ്ടു. ബെ​ല്ല​ടി​ക്കു​ന്നു, അ​ൻ​സി​ബ​യെ വി​ളി​ക്കു​ന്നു, അ​ൻ​സി​ബ ഫോ​ണെ​ടു​ക്കു​ന്നി​ല്ല. ബെ​ല്ല​ടി​ച്ചി​ട്ടൊ​ന്നും തു​റ​ക്കു​ന്നി​ല്ല. നാ​ല് മ​ണി​ക്കൂ​ർ റൂ​മി​ൽ ആ​ള് വ​ന്നി​രി​ക്കു​ന്ന​താ​ണ്. തു​റ​ന്നി​ട്ടി​ല്ല. അ​പ്പൊ ജ​നി​ച്ചു​വ​ന്ന കു​ഞ്ഞി​ന്റെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ, അ​ൻ​സി​ബ മാ​ഡം വ​ന്നി​ട്ട് വാ​തി​ല്‍ തു​റ​ന്നു. 

ഇ​ങ്ങ​നെ നോ​ക്കു​മ്പോ​ഴ​ത്തേ​ന് ഈ ​പു​ള്ളി ക​ട്ടി​ലി​ൽ ഇ​രി​ക്കു​വാ. ഈ ​മ​നു​ഷ്യ​ൻ. ക​ട്ടി​ലി​ൽ ഇ​രി​ക്കു​ന്നു. എ​ഴു​ന്നേ​റ്റ് ഇ​രി​ക്കു​ന്നു. അ​പ്പൊ ഞാ​ൻ ഇ​പ്പൊ ഇ​താ​രാ​ണ് എ​ന്ന് ചോ​ദി​ച്ചു. അ​യ്യോ ഇ​തെ​ന്റെ ബ്ര​ദ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞു. ആ​ങ്ങ​ള എ​ങ്ങ​നെ​യാ​ണ് മു​ഖം മ​റ​ച്ച് ഒ​രു പെ​ങ്ങ​ളു​ടെ റൂ​മി​ൽ വ​രു​ന്ന​ത്? മാ​ത്ര​മ​ല്ല ഇ​ത്ര​യും വ​ലി​യൊ​രു പെ​ങ്ങ​ളു​ടെ കൂ​ടെ ആ​ങ്ങ​ള താ​മ​സി​ക്കി​ല്ല​ല്ലോ. ബ്ര​ദ​റി​ൻ​റെ ആ​ധാ​ർ കാ​ർ​ഡ് ത​രാ​ൻ പ​റ​ഞ്ഞു. ആ​ധാ​ർ കാ​ർ​ഡ് ചോ​ദി​ച്ച​പ്പോ പ​റ​ഞ്ഞു, അ​വ​ര് സെ​വ​ൻ​സ്റ്റാ​ർ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ന്ന ആ​ൾ​ക്കാ​രാ​ണ്. ആ​ധാ​ർ കാ​ർ​ഡൊ​ന്നും ത​രാ​നാ​യി​ട്ട് പ​റ്റ​ത്തി​ല്ല. മി​ഥി​ലാ​ജ് എ​ന്ന് പ​റ​യു​ന്ന വ്യ​ക്തി​യാ​ണ്. അ​തും ഈ ​മി​ഥി​ലാ​ജ് ആ​ണ്. ഈ ​സ്റ്റേ​ഷ​നി​ൽ വ​ന്ന അ​തേ മി​ഥി​ലാ​ജ് എ​ന്ന് പ​റ​യു​ന്ന, ഞാ​ൻ പ​റ​ഞ്ഞു​ത​രാം. മു​ൻ​പ് കോ​മ​ഡി ഉ​ത്സ​വം എ​ന്ന് പ​റ​യു​ന്ന ഒ​രു പ്രോ​ഗ്രാം ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൻ​റെ പ്രൊ​ഡ്യൂ​സ​ർ ആ​യി​രു​ന്ന പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ ആ​യി​രു​ന്ന, താ​ടി​യും മു​ടി​യും ഒ​ക്കെ​യു​ള്ള, മി​ഥി​ലാ​ജ് എ​ന്ന് പ​റ​യു​ന്ന വ്യ​ക്തി​യാ​ണ്. ഇ​ങ്ങ​നെ ഒ​രു കാ​ര്യം ന​ട​ന്നി​ട്ടി​ല്ല എ​ന്ന് അ​ൻ​സി​ബ തെ​ളി​യി​ക്ക​ണം. മി​ഥി​ലാ​ജ്, അ​ൻ​സി​ബ​യു​ടെ റൂ​മി​ൽ വ​ന്നി​ട്ടി​ല്ല എ​ന്ന് അ​ൻ​സി​ബ തെ​ളി​യി​ക്ക​ണം.’’

പ്ര​സ്തു​ത വീ​ഡി​യോ​യി​ൽ മേ​ല്പ​റ​ഞ്ഞ ക​ള​വാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു പ്ര​ച​രി​പ്പി​ക്കു​ന്ന ല​ക്ഷ്മി​പ്രി​യ സി​നി​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളും, 'അ​മ്മ' സം​ഘ​ട​ന​യി​ലെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്റും ആ​ണ്. ക​ഴി​ഞ്ഞ 2026 ജൂ​ൺ മാ​സം 21 ന് ​എ​റ​ണാ​കു​ള​ത്ത് വ​ച്ചു​ന​ട​ന്ന 'അ​മ്മ'​യു​ടെ ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങി​ൽ ല​ക്ഷ്മി പ്രി​യ അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ൾ എ​ല്ലാ​വ​രും രാ​ജി വ​ച്ച് പു​റ​ത്തു​പോ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണ്. പ്ര​സ്തു​ത ജ​ന​റ​ൽ ബോ​ഡി​ക്ക് മു​ൻ​പ് എ​ന്നെ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ അ​ന്ന​ത്തെ എ​ക്സി​ക്യൂ​റ്റീ​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും, ഒ​ടു​വി​ൽ ജ​ന​റ​ൽ ബോ​ഡി​യി​ൽ ആ ​ക​മ്മി​റ്റി​ക്ക് ഒ​ന്ന​ട​ങ്കം രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള​താ​ണ്.

ഇ​തി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യം മൂ​ലം ല​ക്ഷ്മി പ്രി​യ​യും, 'അ​മ്മ' മു​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ശ്വേ​താ മേ​നോ​നും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നും സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ക്കാ​നു​മാ​യി ഇ​പ്ര​കാ​രം വ്യാ​ജ​മാ​യ കാ​ര്യ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ഞാ​ൻ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. മാ​ത്ര​മ​ല്ല, ഇ​പ്ര​കാ​രം രാ​ജി​വ​ച്ച് പോ​യ​തി​ന് ശേ​ഷം ശ്വേ​താ മേ​നോ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പി.​ആ​ർ. ഏ​ജ​ൻ​സി​യു​മാ​യി ചേ​ർ​ന്ന് ഇ​ത്ത​രം വ്യാ​ജ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ൾ​ക്കു​ന്നു​ണ്ട്. ആ​യ​തി​നാ​ലും ആ ​വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.

മേ​ൽ​പ്പ​റ​ഞ്ഞ വി​ഡി​യോ​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ തി​ക​ച്ചും അ​ശ്ലീ​ല​വും, ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ എ​ന്റെ അ​ന്ത​സ്സി​നെ​യും മ​ര്യാ​ദ​യെ​യും ത​ക​ർ​ക്കു​ന്ന​തും, പൊ​തു​സ​മൂ​ഹ മ​ധ്യ​ത്തി​ൽ എ​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്.

ആ​യ​തി​നാ​ൽ, എ​നി​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​വും അ​ശ്ലീ​ല​വു​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച ല​ക്ഷ്മി പ്രി​യ, അ​തി​ന് ഒ​ത്താ​ശ ചെ​യ്ത കാ​ൻ ചാ​ന​ൽ മീ​ഡി​യ​യു​ടെ ഉ​ട​മ സു​കു​മാ​ർ, ഇ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ശ്വേ​താ മേ​നോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും, ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച പി.​ആ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ​യും ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് എ​ന്നി​വ​യി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ക്രൈം ​ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ടി​യ​ന്തി​ര അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​പ​ര​മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ന​യ​പൂ​ർ​വ്വം അ​പേ​ക്ഷി​ക്കു​ന്നു.

വി​ശ്വ​സ്ത​ത​യോ​ടെ,

Tags : Ansiba Lakshmi Priya Shweta video case

Recent News

Corehub Up