ലക്ഷ്മിപ്രിയ, അൻസിബ
വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് പരാതി. വിഷയത്തില്‍ ശ്വേത മേനോന്റെ പങ്ക് അന്വേഷണിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ലക്ഷ്മിപ്രിയ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന തന്റെ പരാതിയില്‍ പാലാരിവട്ടം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് അന്‍സിബയുടെ ഹര്‍ജി. ജൂലൈ ഒമ്പതിനകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ജൂണ്‍ 26ന് ലക്ഷ്മിപ്രിയ ഓണ്‍ലൈന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പാലാരിവട്ടം പോലീസില്‍ അന്‍സിബ പരാതി നല്‍കിയത്. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പോലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു.
പരാതി നല്കിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, തനിക്കെതിരായ തെറ്റായ ഉള്ളടക്കം പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല എന്നാണ് അന്‍സിബയുടെ ആരോപണം.
അതേസമയം, ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ കോടതി നിര്ദേശത്തെം തുടര്‍ന്ന് കടവന്ത്ര പോലീസ് കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്.
Tags : Lakshmi Priya Ansiba Police action case