നടി അന്‍സിബ ഹസന്റെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രം തുടര്‍ നടപടി. കഴിഞ്ഞ ദിവസമാണ് നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിത എസ്ഐക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയത്.
ലക്ഷ്മിപ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചു, എസ്ഐ രേഷ്മ പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സിബ പരാതിയില്‍ പറയുന്നത്.
തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിച്ചു. താന്‍ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് അന്‍സിബ പരാതിയില്‍ പറഞ്ഞ സംഭവം നടക്കുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് മെയ് മാസത്തിലാണ്.
പരാതി നല്കാന് കാലതാമസം വന്നതിനാലും ഒരു സംഘടനയ്ക്കുള്ളിലെ രണ്ടുപേര്‍ തമ്മിലുണ്ടായ പ്രശ്നമായതു കൊണ്ടും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം കേസില്‍ നടപടി എടുക്കുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതി അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അന്‍സിബ മുമ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ പരാതി പറയാനും ചര്‍ച്ച ചെയ്യാനും അവസരങ്ങള്‍ ഉണ്ടായിരുന്നു. പരാതി കേള്‍ക്കാന്‍ നേതൃത്വം തയാറായിരുന്നുവെങ്കിലും നടി സഹകരിച്ചില്ല.
അതിനാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് നേതൃത്വം. രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി തുടങ്ങിയ താരങ്ങള്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്റെ പരാതി കേള്‍ക്കണമെന്നും നടപടി എടുക്കണമെന്നുമാണ് അന്‍സിബയുടെ ആവശ്യം. ജൂണ്‍ 21ന് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
Tags : Ansiba Amma investigation