x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് 27ലേ​ക്കു മാ​റ്റി


Published: June 18, 2026 06:17 AM IST | Updated: June 18, 2026 06:17 AM IST

തൃ​പ്പൂ​ണി​ത്തു​റ: ന​ടി അ​ൻ​സി​ബ ഹ​സ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് 27ലേ​ക്കു മാ​റ്റി. ന​ടി ല​ക്ഷ്മി പ്രി​യ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​നി​താ എ​സ്ഐ​യു​ടെ ഒ​ത്താ​ശ​യോ​ടെ ത​ന്നെ ത​ട​ഞ്ഞു​വ​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണു അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും പ്രോ​സി​ക്യൂ​ട്ട​ർ അ​വ​ധി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ദം മാ​റ്റി​യ​ത്. വി​ഷ​യ​ത്തി​ൽ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന റി​പ്പോ​ർ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ഇ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഈ ​കാ​ര്യ​ത്തി​ൽ ആ​ദ്യം മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ന​ടി ന​ൽ​കി​യ പ​രാ​തി​യി​ലും ക​ഴ​മ്പി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടാ​ണു പോ​ലീ​സ് ന​ൽ​കി​യ​ത്.

Tags : actress Ansiba complaint postponed

Recent News

Corehub Up