കൊളംബോ: ശ്രീലങ്കയിൽ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സയുടെ മകൻ യോഷിത രജപക്സയെ അഴിമതിവിരുദ്ധ കമ്മീഷൻ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിനു ഹാജരായ യോഷിതയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മഹിന്ദയുടെ രണ്ടാമത്തെ മകനായ യോഷിത നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനാണ്. ചട്ടം ലംഘിച്ച് യോഷിതയെ നാവികസേനയിൽ റിക്രൂട്ട് ചെയ്തതും പരിശീലനത്തിന് അയച്ചതും സംബന്ധിച്ച കേസിലാണ് അറസ്റ്റ്.
കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട യോഷിതയ്ക്ക് യോഗ്യത മറികടന്ന് 2006ൽ ഓഫീസറായി സ്ഥാനക്കയറ്റം നല്കി. വീണ്ടും ചട്ടം മറികടന്ന് ബ്രിട്ടീഷ് റോയൽ നേവൽ കോളജിൽ പരിശീലനത്തിന് അയച്ചുവെന്നും ആരോപിക്കപ്പെടുന്നു.
കഴിഞ്ഞവർഷം അനധികൃത ഭൂമിയിടപാടു കേസിൽ അറസ്റ്റിലായ യോഷിതയ്ക്കു ജാമ്യം ലഭിച്ചിരുന്നു.
Tags : Mahinda Rajapaksa son arrested