x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മൂ​സ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ​ത്തും


Published: June 18, 2026 06:23 AM IST | Updated: June 18, 2026 06:23 AM IST

ടെ​ഹ്റാ​ൻ: ഹോ​ർ​മൂ​സ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ ദ​ഹേ​ജ് തു​റ​മു​ഖ​ത്ത് എ​ത്തും. യു​എ​സ് സൈ​നി​ക ഉ​പ​രോ​ധം നീ​ക്കി​യ​തോ​ടെ ക​പ്പ​ൽ പു​റ​പ്പെ​ട്ട​ത്. 62,370 മെ​ട്രി​ക് ട​ൺ എ​ൽ​എ​ൻ​ജി​യു​മാ​യാ​ണ് ക​പ്പ​ൽ എ​ത്തു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ക​പ്പ​ൽ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ധ​ന​വും രാ​സ​വ​ള​വും അ​ട​ങ്ങി​യ 34 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കൂ​ടി ഉ​ട​നെ​ത്തും. കേ​ന്ദ്രം സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഒ​മാ​ൻ തീ​ര​ത്ത് യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രും അ​റി​യി​ച്ചു. ഹോ​ർ​മൂ​സ് ക​ട​ന്ന് ഈ ​ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​ന്ത്യ​യി​ലു​ണ്ടാ​യ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​വ​രും എ​ന്നാ​ണ് സ​ർ​ക്കാ​ർ ക​രു​തു​ന്ന​ത്.

Tags : Hormuz returns to normal ship India reach Gujarat

Recent News

Corehub Up