x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം


Published: June 18, 2026 06:42 AM IST | Updated: June 18, 2026 06:42 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ നി​യ​മ​സ​ഭ​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ക്കും. സി. ​ജോ​സ​ഫ് വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യു​ന്ന​ത്.

വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലും മ​ന്ത്രി​സ​ഭ വി​ക​സ​ന​ത്തി​ലും വ​ന്ദേ​മാ​ത​രം ആ​ദ്യ​വും ത​മി​ഴ് താ​യ് വാ​ഴ്ത്ത് മൂ​ന്നാ​മ​താ​യും ആ​ല​പി​ച്ച​ത് ഡി​എം​കെ വി​വാ​ദ​മാ​ക്കി​യ​തി​നാ​ൽ സം​സ്ഥാ​ന ഗാ​ന​മാ​യ ത​മി​ഴ് താ​യ് വാ​ഴ്ത്ത് സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​ദ്യം ആ​ല​പി​ക്കു​മോ എ​ന്ന​തി​ൽ ആ​കാം​ഷ. ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ദേ​ശീ​യ​ഗാ​നം തു​ട​ക്ക​ത്തി​ൽ ആ​ല​പി​ക്ക​ൻ സ്പീ​ക്ക​ർ വി​സ​മ്മ​തി​ച്ച​തി​നാ​ൽ ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി ന​യ​പ്ര​ഖ്യ​പ​നം ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. കേ​ന്ദ്ര​വു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന് ഇ​ല്ലെ​ന്ന സൂ​ച​ന ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള വി​ജ​യ്, ഇ​ന്ന് എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കും എ​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി പ്ര​ധാ​ന​മാ​ണ്.

Tags : Political declaration Tamil Nadu today

Recent News

Corehub Up