കോട്ടയം: കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ.ഡോ. സാബ്ബാസ് ഇഗ്നേഷ്യസ് നിയമിതനായി.
2020 - 2026 കാലയളവില്‍ ഫോറത്തെ നയിച്ച ഫാ. ജേക്കബ് മാവുങ്കലിന് പകരക്കാരനായാണ് ഫാ. സാബ്ബാസ് നിയമിതനായത്. തിരുവനന്തപുരം അതിരൂപതാംഗമായ ഫാ. സാബ്ബാസ് സാമൂഹ്യ വികസന മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനപരിചയവും അക്കാദമിക മികവിലും ശ്രദ്ധേയനാണ്.
പുല്ലുവിള സ്വദേശിയായ ഫാ. സാബ്ബാസ്, വിദ്യാഭ്യാസം, സാമൂഹ്യനീതി, വനിതാ ശക്തീകരണം, പുനരധിവാസം, തീരദേശ വികസനം തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്കി.
കേരള ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ കീഴിലുള്ള കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags : Fr. Dr. Sabbas Ignatius Kerala Social Service Forum Director