x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​​​യ​​​ക്ക​​​ട ടു ​​​ചൈ​​​ന ജോ​​​സ​​​ഫ് യാ​​​ത്ര തു​​​ട​​​രു​​​ന്നു

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Published: June 18, 2026 02:36 AM IST | Updated: June 18, 2026 02:36 AM IST

കൊ​​​ച്ചി: ചാ​​​യ​​​ക്ക​​​ട​​​യി​​​ൽ​​​നി​​​ന്നു ചൈ​​​ന​​​യി​​​ലേ​​​ക്കെ​​​ത്താ​​​ൻ എ​​​ന്തു വേ​​​ണം?
ചോ​​​ദ്യം ജോ​​​സ​​​ഫി​​​നോ​​​ടെ​​​ങ്കി​​​ൽ ആ​​​ദ്യ ഉ​​​ത്ത​​​രം ഒ​​​റ്റ​​​വാ​​​ക്കി​​​ൽ - ആ​​​ഗ്ര​​​ഹം; അ​​​ത്ര​​​മാ​​​ത്രം.

പോ​​​ർ​​​ച്ചു​​​ഗ​​​ൽ, ജ​​​ർ​​​മ​​​നി, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്, വി​​​യ​​​റ്റ്നാം, ഈ​​​ജ്പി​​​ത്, ഫ്രാ​​​ൻ​​​സ്..... 67 കാ​​​ര​​​നാ​​​യ ജോ​​​സ​​​ഫ് ഇ​​​തു​​​വ​​​രെ​​​യെ​​​ത്തി​​​യ​​​ത് 21 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ. ചാ​​​യ​​​ക്ക​​​ട എ​​​ന്നു​​​പ​​​റ​​​ഞ്ഞാ​​​ൽ‌ ചാ​​​യ, പു​​​ട്ട്, ക​​​റി... അ​​​ത്ര​​​യേ​​​യു​​​ള്ളൂ..! ‌ എ​​​ങ്കി​​​ലും 42 വ​​​ർ​​​ഷ​​​മാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം സെ​​​ന്‍റ് ജോ​​​ൺ ദ ​​​ബാ​​​പ്റ്റി​​​സ്റ്റ് പ​​​ള്ളി​​​ക്ക​​​ടു​​​ത്തു​​​ള്ള ‘ജോ​​​സ​​​ഫേ​​​ട്ട​​​ന്‍റെ ചാ​​​യ​​​ക്ക​​​ട’ എ​​​ല്ലാ​​​വ​​​ർ​​​ക്കും പ്രി​​​യ​​​ങ്ക​​​രം. ജോ​​​സ​​​ഫും (ഏ​​​ബ്ര​​​ഹാം ച​​​മ്മ​​​ണി) ഭാ​​​ര്യ സി​​​സി​​​ലി​​​യു​​​മാ​​​ണ് ചാ​​​യ​​​ക്ക​​​ട​​​യി​​​ലെ എ​​​ല്ലാ ജോ​​​ലി​​​ക​​​ളും ചെ​​​യ്യു​​​ന്ന​​​ത്. ക​​​ട​​​മു​​​റി​​​ സ്വ​​​ന്തം.

2017ൽ ​​​സ്വ​​​ന്തം ഇ​​​ട​​​വ​​​ക​​​യാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം സെ​​​ന്‍റ് ജോ​​​ൺ ദ ​​​ബാ​​​പ്റ്റി​​​സ്റ്റ് പ​​​ള്ളി​​​യി​​​ൽനി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു ജോ​​​സ​​​ഫി​​​ന്‍റെ വി​​​ദേ​​​ശ​​​ത്തേ​​​ക്കു​​​ള്ള ക​​​ന്നി​​​യാ​​​ത്ര.

ജീ​​​വി​​​ത​​​ത്തി​​​ലും ചാ​​​യ​​​ക്ക​​​ട​​​യി​​​ലും സ​​​ഹ​​​യാ​​​ത്രി​​​ക​​​യാ​​​യ ഭാ​​​ര്യ സി​​​സി​​​ലി​​​യും മി​​​ക്ക യാ​​​ത്ര​​​ക​​​ളി​​​ലും ജോ​​​സ​​​ഫി​​​നൊ​​​പ്പ​​​മു​​​ണ്ട്. ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​രു​​​വ​​​രും ചൈ​​​ന​​​യി​​​ലേ​​​ക്ക് വി​​​മാ​​​നം ക​​​യ​​​റും. വി​​​വാ​​​ഹി​​​ത​​​യാ​​​യ അ​​​മ്പി​​​ളി​​​യും അ​​​ധ്യാ​​​പി​​​ക അ​​​ഞ്ജു​​​വു​​​മാ​​​ണ് മ​​​ക്ക​​​ൾ.

Tags : Joseph China journey tea stall

Recent News

Corehub Up