x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടനാട്ടിലെ രണ്ടാംകൃഷി; 400 ടണ്‍ നെല്‍വിത്തെത്തി

ടോം ​ജോ​ര്‍ജ്
Published: June 18, 2026 01:45 AM IST | Updated: June 18, 2026 01:45 AM IST

ആ​ല​പ്പു​ഴ: വി​ത്തു​ക്ഷാ​മം മൂ​ലം വി​ത താ​മ​സി​ച്ച കു​ട്ട​നാ​ട്ടി​ലേ​ക്ക് നെ​ല്‍വി​ത്ത് എ​ത്തി​ത്തു​ട​ങ്ങി. വി​ത്ത് സ​മ​യ​ത്തു ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ര​ണ്ടാം കൃ​ഷി പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്ന് ദീ​പി​ക റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ വ​രെ 40 ലോ​ഡി​ലാ​യി 400ല​ധി​കം ട​ണ്‍ വി​ത്താ​ണെ​ത്തി​യ​ത്. ഇ​നി 38 ലോ​ഡ് വി​ത്തെ​ത്താ​നു​ണ്ട്. 380 ട​ണ്ണി​ല​ധി​കം വ​രു​മി​ത്.

ഏ​ക്ക​റി​ന് 40 കി​ലോ നെ​ല്ലു​വ​ച്ചാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് വി​ത​യ്ക്കാ​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 150ല​ധി​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 9,300 ഹെ​ക്ട​റി​ലാ​ണ് ഇ​ത്ത​വ​ണ കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം കൃ​ഷി ന​ട​ക്കു​ന്ന​തെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ് പ​റ​യു​ന്ന​ത്. സീ​ഡ് അ​ഥോ​റി​റ്റി​യാ​ണ് കു​ട്ട​നാ​ട്ടി​ലേ​ക്ക് നെ​ല്‍വി​ത്തെ​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍ക്കു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സം മൂ​ല​മാ​ണ് നെ​ല്‍വി​ത്ത് എ​ത്താ​ന്‍ വൈ​കി​യ​ത്.

വി​ത്ത് സ​മ​യ​ത്തെ​ത്താ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ​യും കാ​ര്‍ഷി​ക ക​ല​ണ്ട​ര്‍ താ​ളം​തെ​റ്റു​മെ​ന്നാ​ണ് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്ന​ത്. കാ​ര്‍ഷി​ക ക​ല​ണ്ട​ര്‍ പ്ര​കാ​രം ജൂ​ണ്‍ 20 നെ​ങ്കി​ലും വി​ത പൂ​ര്‍ത്തി​യാ​യാ​ലേ ര​ണ്ടു​കൃ​ഷി കൃ​ത്യ​മാ​യി ന​ട​ത്താ​നാ​കൂ.

120 ദി​വ​സം മൂ​പ്പു​ള്ള ഉ​മ നെ​ല്‍വി​ത്താ​ണ് ര​ണ്ടാം​കൃ​ഷി​ക്ക് അ​ധി​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൂ​ണ്‍ 20ന് വി​ത പൂ​ര്‍ത്തി​യാ​യാ​ല്‍ ന​വം​ബ​ര്‍ 20ന് ​കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കാം. ര​ണ്ടു​കൃ​ഷി ന​ട​ക്കു​ന്ന(​ഇ​രു​പ്പൂ) പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നി​ല​മൊ​രു​ക്കി, ഡി​സം​ബ​ര്‍ 15 ഓ​ടെ മൂ​പ്പു​കു​റ​ഞ്ഞ, 90 ദി​വ​സം കൊ​ണ്ട് വി​ള​വെ​ത്തു​ന്ന ഇ​ള​വി​ത്ത് വി​ത​യ്ക്കും.

ഇ​ങ്ങ​നെ വി​ത​ച്ചാ​ലേ മാ​ര്‍ച്ച് 30ന് ​കൊ​യ്യാ​നാ​കൂ. മു​പ്പ​തി​ന് കൊ​യ്ത്തു പൂ​ര്‍ത്തി​യാ​യാ​ലേ ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 31 നു ​തു​റ​ക്കാ​നും ഉ​പ്പു​ജ​ല​മെ​ത്തി കു​ട്ട​നാ​ടി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കാ​നും സാ​ധി​ക്കൂ.

Tags : Second crop Kuttanad paddy seeds 400 tons

Recent News

Corehub Up