x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉടൻ വെടിനിർത്തൽ നടപ്പാക്കണം: ജി-7


Published: June 18, 2026 02:25 AM IST | Updated: June 18, 2026 02:25 AM IST

പാരീസ്: ​ല​ബ​ന​നി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്ക​ണം.

ഇ​റാ​ൻ-​യു​എ​സ് സ​മാ​ധാ​ന ഉ​ട​ന്പ​ടി നാ​ളെ ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വ​യ്ക്കാ​നി​രി​ക്കേ​യാ​ണ് ജി-7 ​നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

തെ​ക്ക​ൻ ല​ബ​ന​ന്‍റെ ന​ല്ലൊ​രു​ഭാ​ഗം ഇ​സ്രേ​ലി അ​ധി​നി​വേ​ശ​ത്തി​ലാ​ണ്. അ​വി​ടെ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നാ​ണ് ഇ​സ്രേ​ലി നേ​തൃ​ത്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റാ​ൻ ഉ​യ​ർ​ത്തു​ന്ന അ​ണ്വാ​യു​ധ ഭീ​ഷ​ണി​ക​ള​ട​ക്കം മ​റി​ക​ട​ക്കു​ന്ന​തി​ന് ച​ർ​ച്ച​ക​ളാ​ണ് വേ​ണ്ട​തെ​ന്ന് ജി-7 ​നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചു. എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക വി​ഷ​യ​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നോ​ടു​ള്ള ആ​ശ്രി​ത​ത്വം കു​റ​യ്ക്കാ​ൻ മ​റ്റു വ​ഴി​ക​ൾ തേ​ടും.

യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു ജി-7 ​ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കും. ഹോ​ർ​മു​സ് തു​റ​ന്നാ​ൽ ബ്രി​ട്ട​നും ഫ്രാ​ൻ​സും നേ​തൃ​ത്വം ന​ല്കു​ന്ന സ​ഖ്യം ക​പ്പ​ൽ ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Ceasefire implemented immediately G-7

Recent News

Corehub Up