x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“സ​ർ​ക്കാ​രി​നെ​തി​രേ ഒ​രു​സം​ഘം ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു”; പ്രതിപക്ഷത്തിനെതിരേ മു​​​ഖ്യ​​​മ​​​ന്ത്രി


Published: June 18, 2026 02:57 AM IST | Updated: June 18, 2026 02:57 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഒ​​​രു​​​സം​​​ഘം വ്യാ​​​പ​​​ക​​​മാ​​​യി ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ ആ​​​ർ​​​എ​​​സ്എ​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത് അ​​​വ​​​രു​​​ടെ പ​​​ദ​​​വി​​​ക്ക് ചേ​​​ർ​​​ന്ന​​​ത​​​ല്ലെ​​​ന്നും ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​റ്റാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി താ​​​ൻ ശ​​​ക്ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

വി​​​മ​​​ർ​​​ശ​​​നം മാ​​​ത്രം പോ​​​രെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ നാ​​​ല് വി​​​സി​​​മാ​​​ർ ആ​​​ർ​​​എ​​​സ്എ​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തെ​​​ങ്കി​​​ലും തെ​​​റ്റാ​​​ണെ​​​ന്നു പോ​​​ലും പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.

വി​​​സി​​​മാ​​​രി​​​ൽ ഒ​​​രാ​​​ൾ സി​​​പി​​​എം സം​​​ഘ​​​ട​​​നാ നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി അ​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നി​​​രി​​​ക്കെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​മ​​​ർ​​​ശ​​​നം.

ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​ൽ ക​​​ഞ്ചാ​​​വ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​യാ​​​ളെ നി​​​യ​​​മി​​​ച്ചെ​​​ന്ന പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണ് അ​​​ടു​​​ത്ത​​​ത്. അ​​​ങ്ങ​​​നെ​​​യൊ​​​രാ​​​ൾ സ്റ്റാ​​​ഫി​​​ൽ ഇ​​​ല്ല. അ​​​ത്ത​​​ര​​​മൊ​​​രു ശി​​​പാ​​​ർ​​​ശ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. താ​​​നും ചെ​​​ന്നി​​​ത്ത​​​ല​​​യും ഇ​​​തെ​​​ല്ലാം കേ​​​ട്ട് ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ​​​യാ​​​ത്ര തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളെ​​​ല്ലാം സി​​​റ്റി ഫാ​​​സ്റ്റു​​​ക​​​ളാ​​​ക്കി​​​യെ​​​ന്നാ​​​ണ് അ​​​ടു​​​ത്ത പ്ര​​​ചാ​​​ര​​​ണം.

സ്ത്രീ​​​ക​​​ൾ ആ​​​വേ​​​ശ​​​ഭ​​​രി​​​ത​​​രാ​​​യി സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യെ സ്വീ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ പ​​​ച്ച​​​ക്ക​​​ള്ളം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു. സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യു​​​ടെ ശോ​​​ഭ കെ​​​ടു​​​ത്താ​​​നാ​​​ണ് ശ്ര​​​മം. സ​​​ഹ​​​ക​​​ര​​​ണ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഫീ​​​സ് കൂ​​​ട്ടി​​​യെ​​​ന്നാ​​​ണ് മ​​​റ്റൊ​​​ന്ന്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ് ഫീ​​​സ് കൂ​​​ട്ടി​​​യ​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ടു​​​ക്കി​​​യി​​​ലെ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ് മ​​​റ്റൊ​​​രു ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണം. ഇ​​​ര​​​വി​​​കു​​​ളം, ആ​​​ന​​​മ​​​ല, ചി​​​ന്നാ​​​ർ അ​​​ട​​​ക്കം മേ​​​ഖ​​​ല​​​ക​​​ളു​​​ൾ​​​പ്പെ​​​ടു​​​ത്തി ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ളെ തു​​​ട​​​ർ​​​ന്നാ​​​ണ്. കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ല​​​ത​​​വ​​​ണ​​​യാ​​​യി അ​​​വ​​​രാ​​​ണു ന​​​ൽ​​​കി​​​യ​​​ത്.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​വു​​​മാ​​​യി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തെ​​​ല്ലാം മ​​​റ​​​ച്ചു​​​വ​​​ച്ചാ​​​ണ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തി​​​ന്‍റെ 17-ാംദി​​​വ​​​സം വ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്. സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​വ​​​രെ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി.

റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം സ്തം​​​ഭി​​​ച്ചെ​​​ന്നാ​​​ണ് മ​​​റ്റൊ​​​രു നു​​​ണ. ന​​​ൽ​​​കേ​​​ണ്ട​​​തി​​​ൽ ഒ​​​രു ഗ്രാം ​​​അ​​​രി കു​​​റ​​​ച്ചി​​​ട്ടി​​​ല്ല. വി​​​ൽ​​​ക്കാ​​​ത്ത​​​തും അ​​​ധി​​​കം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യ അ​​​രി, ഓ​​​ണ​​​ത്തി​​​ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ൽ​​​കാ​​​നാ​​​യി സം​​​ഭ​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നി​​​ട്ടും യു​​​ഡി​​​എ​​​ഫ് വ​​​ന്നു, റേ​​​ഷ​​​ൻ മു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണ് ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണം.

ര​​​ണ്ടു​​​വ​​​ർ​​​ഷം പി​​​ആ​​​ർ​​​ഡി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ജ​​​നം ച​​​വ​​​റ്റു​​​കു​​​ട്ട​​​യി​​​ലെ​​​റി​​​ഞ്ഞു. യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ലം ’ഇ​​​രു​​​ണ്ട കാ​​​ലം’ എ​​​ന്ന​​​ത് അ​​​ട​​​ക്കം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ പി​​​ആ​​​ർ​​​ഡി വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ചു.

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തി​​​ന് പി​​​ന്നാ​​​ലെ അ​​​ര​​​ഡ​​​സ​​​നി​​​ലേ​​​റെ വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ രാ​​​ഷ്‌ട്രീ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ്ലീ​ഡ​ർ നി​യ​മ​നം: കു​റ്റമേൽ​ക്കു​ന്നു​വെ​ന്ന് സ​തീ​ശ​ൻ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ശ​​​​​ബ​​​​​രി​​​​​മ​​​​​ല സ്വ​​​​​ർ​​​​​ണ​​​​​ക്കൊ​​​​​ള്ള​​​​​ക്കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നാ​​​​​യ കെ.​​​​​ബി. പ്ര​​​​​ദീ​​​​​പി​​​​​നെ പ്ലീ​​​​​ഡ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​ത് മ​​​​​ന്ത്രി​​​​​മാ​​​​​ർ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ചി​​​​​ല ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​ടെ ശി​​​​​പാ​​​​​ർ​​​​​ശ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ.

എ​​​​​ന്നാ​​​​​ൽ, പ്ലീ​​​​​ഡ​​​​​ർ​​​​​മാ​​​​​രു​​​​​ടെ പേ​​​​​ര് ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്തതി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ആ​​​​​രെ​​​​​യും കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നി​​​​​ല്ലെ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യ തെ​​​​​റ്റി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം താ​​​​​ൻ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ച പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് അ​​​​​ട​​​​​ക്കം എ​​​​​ടു​​​​​ത്തശേ​​​​​ഷ​​​​​മാ​​​​​കും ഇ​​​​​നി ഇ​​​​​ത്ത​​​​​രം നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കു​​​​​ക. മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത് 80ഓ​​​​​ളം ഗ​​​​​വ. പ്ലീ​​​​​ഡ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും നി​​​​​യ​​​​​മ​​​​​നം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. പ്ര​​​​​ദീ​​​​​പി​​​​​ന് ദേ​​​​​വ​​​​​സ്വം വ​​​​​കു​​​​​പ്പി​​​​​ന്‍റെ പ്ലീ​​​​​ഡ​​​​​റാ​​​​​യി നി​​​​​യ​​​​​മ​​​​​നം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ല.

ദേ​​​​​വ​​​​​സ്വം ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​ൻ ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച ഒ​​​​​രു കേ​​​​​സും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ടിവ​​​​​ന്നി​​​​​രു​​​​​ന്നി​​​​​ല്ല. തെ​​​​​റ്റു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ ഉ​​​​​ട​​​​​ൻ ഒ​​​​​ഴി​​​​​വാ​​​​​ക്കി തി​​​​​രു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​നു ശേ​​​​​ഷം അ​​​​​ഡ്വ​​​​​ക്കറ്റ് ജ​​​​​ന​​​​​റ​​​​​ലും ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ഓ​​​​​ഫ് പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​നു​​​​​മാ​​​​​യും മ​​​​​ന്ത്രി​​​​​മാ​​​​​രും സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു ഇ​​​​​വ​​​​​രു​​​​​ടെ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു ന​​​​​ൽ​​​​​കുമെന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Tags : false campaign Against government Chief Minister VD Satheesan opposition

Recent News

Corehub Up