x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം: ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്


Published: April 3, 2026 07:05 PM IST | Updated: April 3, 2026 07:05 PM IST

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്. പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

‌സ്ഥാ​നാ​ർ​ത്ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും നി​യ​മാ​നു​സൃ​ത​മാ​യ പ്ര​ചാ​ര​ണ അ​വ​കാ​ശം നി​ഷേ​ധി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ബി​ജെ​പി അം​ഗം സി​ന്ധു രാ​ജ​നാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​ന്ധു രാ​ജ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ര​മേ​ഷ് പി​ഷാ​ര​ടി വ​ട​ക്ക​ന്ത​റ ഭാ​ഗ​ത്ത് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തും വാ​ക്കേ​റ്റ​മു​ണ്ടാ​യ​തും. സ്ഥാ​നാ​ർ​ത്ഥി​യു​ടെ പ്ര​ച​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

 

Tags : Ramesh Pisharadi Congress Election Commission BJP Complaint Latest News

Recent News

Corehub Up