രമേഷ് പിഷാരടി
പാലക്കാട്: സ്റ്റേജ് ഷോകളും സിനിമകളും ഇനി ചെയ്യില്ലെന്നു പാലക്കാട്ടെ നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സിനിമാഭിനയം നിർത്തിയതായും രമേഷ് പിഷാരടി.
സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനുവേണ്ടി മാത്രമായാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാഭിനയം ജീവിതമാർഗമാണ്. വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണു തീരുമാനം. ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുകയാണ്. ജനങ്ങൾക്ക് വേണ്ടിയായിരിക്കണം ഭരണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്.
സിനിമാഭിനയം ജീവിത മാർഗമാണെങ്കിലും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി പ്രതികരിച്ചു.
Tags : Ramesh Pisharadi nattuvishesham local news