Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remove

കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​മൃ​തം പൊ​ടി​യി​ൽ നി​ന്ന് പ​ഞ്ച​സാ​ര ഒ​ഴി​വാ​ക്ക​ണം; നി​ര്‍​ദേ​ശ​വു​മാ​യി ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ങ്ക​ണ​വാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക് അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സി​ല്‍ പ​ഞ്ച​സാ​ര പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ‌. കു​ട്ടി​ക​ളു​ടെ ആ​ഹാ​ര​ത്തി​ല്‍ പ​ഞ്ച​സാ​ര ചേ​ര്‍​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. കു​റ​ഞ്ഞ അ​ള​വി​ല്‍ ശ​ര്‍​ക്ക​ര ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പോ​ഷ​ക ഘ​ട​ന ശാ​സ്ത്രീ​യ​മാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് ന്യൂ​ട്രി​മി​ക്‌​സ് അ​ള​വ് നി​ശ്ച​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. അ​മൃ​തം പൊ​ടി​യു​ടെ പാ​ക്കേ​ജി​ല്‍ പോ​ഷ​ക വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.

കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട അ​ള​വും പാ​ക്കേ​ജി​ല്‍ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​മെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

അ​മൃ​തം പൊ​ടി​യി​ല്‍ 20 ശ​ത​മാ​നം പ​ഞ്ച​സാ​ര​യ്ക്കു പു​റ​മേ 45 ശ​ത​മാ​നം ഗോ​ത​മ്പ്, 15 ശ​ത​മാ​നം പൊ​രി​ക്ക​ട​ല, 10 ശ​ത​മാ​നം ക​പ്പ​ല​ണ്ടി, 10 ശ​ത​മാ​നം സോ​യ​ച​ങ്ക്സ് എ​ന്നി​വ​യാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​റു​മാ​സം മു​ത​ല്‍ മൂ​ന്നു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ ദി​വ​സം 135 ഗ്രാം ​എ​ന്ന ക​ണ​ക്കി​ല്‍ പ​ല​ഹാ​ര​മാ​യോ കു​റു​ക്കി​യോ ന​ല്‍​കാ​മെ​ന്ന​താ​ണ് അം​ഗ​ന​വാ​ടി​ക​ളി​ല്‍ നി​ന്നു ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം.

 

National

മമതയെ നീക്കി തൃണമൂൽ വിമതർ

കോൽ​​​​​​ക്ക​​​​​​ത്ത: തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വ് ഋ​​​​​​ത​​​​​​ബ്ര​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ നീ​​​​ക്ക​​​​ങ്ങ​​​​ൾ. ഇ​​​​​​ന്ന​​​​​​ലെ കോൽ​​​​​​ക്ക​​​​​​ത്ത​​​​​​യി​​​​​​ൽ പ്ര​​​​ത്യേ​​​​ക​​​​ യോ​​​​ഗം ചേ​​​​ർ​​​​ന്ന് ഹൗ​​റ​​യി​​ൽനി​​ന്നു​​ള്ള മു​​​​​​തി​​​​​​ർ​​​​​​ന്ന എം​​​​​​എ​​​​​​ൽ‌​​​​​​എ അ​​​​​​രൂ​​​​​​പ് റോ​​​​​​യി​​​​​​യെ തൃ​​​​ണ​​​​മൂ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. യ​​​​​​ഥാ​​​​​​ർ​​​​​​ഥ തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ആ​​​​ണെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​വും ഋ​​​​ത​​​​ബ്ര​​​​ത സം​​​​ഘം ഉ​​​​ന്ന​​​​യി​​​​ച്ചു.

ന്യൂ​​​​​​ടൗ​​​​​​ണി​​​​​​ലെ പ​​​​​​ഞ്ച​​​​​​ന​​​​​​ക്ഷ​​​​​​ത്ര ​​​​​​ഹോ​​​​​​ട്ട​​​​​​ലി​​​​​​ൽ ന​​​​​​ട​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ വി​​​​​​മ​​​​​​ത എം​​​​​​എ​​​​​​ൽ‌​​​​​​എ​​​​​​മാ​​​​​​ർ​​​​​​ക്കു പു​​​​​​റ​​​​​​മേ കൗ​​​​​​ൺ​​​​​​സി​​​​​​ല​​​​​​ർ​​​​​​മാ​​​​​​രും മു​​​​​​ൻ​​​​​​കാ​​​​​​ല ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു. മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യ എ​​​​ല്ലാ അ​​​​ർ​​​​ഥ​​​​ത്തി​​​​ലും ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു യോ​​​​ഗം.

വേ​​​​​ദി​​​​​യി​​​​​ൽ മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ​​​​​യും ടാ​​​​​ഗോ​​​​​റി​​​​​ന്‍റെ​​​​​യും ബി.​​​​​ആ​​​​​ർ. അം​​​​​ബേ​​​​​ദ്ക​​​​​റി​​​​​ന്‍റെ​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​. അ​​തേ​​സ​​മ​​യം മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി​​​​​യു​​​​​ടെ​​​​​യും അ​​​​​ഭി​​​​​ഷേ​​​​​ക് ബാ​​​​​ന​​​​​ർ​​​​​ജി​​​​​യു​​​​​ടെ​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​ൾ ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്തു. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ചി​​​​ഹ്ന​​​​വും വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

പാ​​ർ​​ട്ടി​​യി​​ലെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ​​​​യെ​​​​ന്ന് വി​​​​മ​​​​ത​​​​ക്യാ​​​​ന്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം കൂ​​​​​ടു​​​​​ന്പോ​​​​​ൾ ദേ​​​​​ശീ​​​​​യ വ​​​​​ർ​​​​​ക്കിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ച​​ട്ടം. 2022 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് തൃ​​​​​ണ​​​​​മൂ​​​​​ലി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി വ​​​​​ർ​​​​​ക്കിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ഋ​​​​​ത​​​​​ബ്ര​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി പ​​​​​റ​​​​​ഞ്ഞു.

യോ​​​​​ഗ​​​​​ത്തി​​​​​ൽ ഹൗ​​​​​റ​​​​​യി​​​​​ൽനി​​​​​ന്നു​​​​​ള്ള മു​​​​​തി​​​​​ർ​​​​​ന്ന എം​​​​​എ​​​​​ൽ​​​​​എ അ​​​​​രൂ​​​​​പ് റോ​​​​​യി​​​​​യെ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടുത്തു. ഫി​​​​ർ​​​​ഹാ​​​​ദ് ഹ​​​​ക്കിം, അ​​​​രൂ​​​​പ് ബി​​​​ശ്വാ​​​​സ്, ബി​​​​പ്ല​​​​ബ് മി​​​​ത്ര, അ​​​​ഖ്രു​​​​സ്സ​​​​മാ​​​​ൻ അ​​​​ൻ​​​​സാ​​​​രി, സ​​​​ബീ​​​​ന യാ​​​​സ്മി​​​​ൻ, സ​​​​ന്ദീ​​​​പ​​​​ൻ സാ​​​​ഹ, ര​​​​തി​​​​ൻ ഘോ​​​​ഷ്, ജാ​​​​വേ​​​​ദ് ഖാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ ദേ​​​​ശീ​​​​യ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ഫി​​​​ർ​​​​ഹാ​​​​ദ് ഹ​​​​ക്കിം, അ​​​​രൂ​​​​പ് ബി​​​​ശ്വാ​​​​സ്, ര​​​​തി​​​​ൻ ഘോ​​​​ഷ്, സ​​​​ബീ​​​​ന യാ​​​​സ്മി​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​ർ. ഋ​​​​ത​​​​ബ്ര​​​​ത ബാ​​​​ന​​​​ർ​​​​ജി, ജാ​​​​വേ​​​​ദ് ഖാ​​​​ൻ, സ​​​​ന്ദീ​​​​പ​​​​ൻ സാ​​​​ഹ എ​​​​ന്നി​​​​വ​​​​രെ പു​​​​തി​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യും യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. അ​​​​ഖ്രു​​​​സ്സ​​​​മാ​​​​ൻ അ​​​​ൻ​​​​സാ​​​​രി​​​​യാ​​​​ണ് ട്ര​​​​ഷ​​​​റ​​​​ർ.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് തോ​​ൽ​​വി​​ക്കു പി​​ന്നാ​​ലെ ആ​​​​കെ​​​​യു​​​​ള്ള 80 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ൽ 58 പേ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യി ഋ​​​​ത​​​​ബ്ര​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യെ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​യാ​​ണ് മ​​മ​​ത​​യ്ക്ക് ഏ​​റ്റ ആ​​ദ്യ തിരിച്ച​​ടി. 28 എം​​​​പി​​​​മാ​​​​രി​​​​ൽ 20 പേ​​​​ർ എ​​​​ൻ​​​​സി​​​​പി​​​​ഐ എ​​​​ന്ന ക​​​​ക്ഷി​​​​യി​​​​ൽ ല​​​​യി​​​​ച്ച് കേ​​​​ന്ദ്ര​​​​ത്തി​​​​ലെ എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ മ​​​​മ​​​​ത​​​​യു​​​​ടെ നി​​​​ല കൂ​​​​ടു​​​​ത​​​​ൽ പ​​​​രു​​​​ങ്ങ​​​​ലി​​​​ലാ​​​​യി. ഇ​​​​തി​​​​നി​​​​ടെ​​യാ​​ണു പു​​തി​​യ നീ​​ക്കം.

Movies

സ​ൽ​മാ​ൻ ഖാ​നെ​തി​രാ​യ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​ണം; അ​യ​ല്‍​വാ​സി​യോ​ട് ബോം​ബെ ഹൈ​ക്കോ​ട​തി

ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. ന​ട​നെ​തി​രെ പ​ങ്കു​വ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​യ​ൽ​വാ​സി കേ​ത​ന്‍ ക​ക്ക​ദി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ൻ​വേ​ലി​ലെ വ​സ്തു ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ൽ​മാ​ൻ ഖാ​നെ​തി​രെ കേ​ത​ൻ ക​ക്ക​ദ് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​വ​ധി പോ​സ്റ്റു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ സ​ല്‍​മാ​ന്‍ ഖാ​ന്‍ ഒ​രു മാ​ന​ന​ഷ്ട കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ഇ​തി​ലാ​ണ് കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം എ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ത​ന്‍ ക​ക്ക​ദി​ന്‍റെ പ്ര​സ്താ​വ​ന​ക​ള്‍ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളി​ലെ ചി​ല ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ വ​ര്‍​ഗീ​യ​മാ​യ വി​കാ​രം ഉ​ണ​ര്‍​ത്താ​ന്‍ പ​ര്യാ​പ്ത​മാ​ണെ​ന്നു​മാ​ണ് മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ ആ​രോ​പി​ച്ച​ത്.

ത​നി​ക്ക് ഇ​ട​ക്കാ​ല ആ​ശ്വാ​സം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച സി​വി​ല്‍ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ല്‍​മാ​ന്‍ ഖാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റ്സ് ശ​ര്‍​മി​ള ദേ​ശ്മു​ഖി​ന്‍റെ സിം​ഗി​ള്‍ ബെ​ഞ്ച് ആ​ണ് പ​രി​ഗ​ണി​ച്ച​ത്. നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ക​ക്ഷി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന് പ​ക​രം നി​യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ശ​ര്‍​മി​ള ദേ​ശ്മു​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​സി​ന്‍റെ വാ​ദ​ത്തി​നി​ടെ​യാ​ണ് കേ​ത​ന്‍ ക​ക്ക​ദ് ത​ന്‍റെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ചു​ള്ള ട്വീ​റ്റു​ക​ളും വീ​ഡി​യോ​ക​ളും മ​റ്റ് ഓ​ണ്‍​ലൈ​ന്‍ ഉ​ള്ള​ട​ക്ക​ങ്ങ​ളും നീ​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ദേ​ശ്മു​ഖ് നി​ര്‍​ദേ​ശി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ല ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ മൂ​ന്നാം ക​ക്ഷി​ക​ള്‍ അ​പ്‍​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ നീ​ക്കം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2022 ജ​നു​വ​രി​യി​ലാ​ണ് സ​ല്‍​മാ​ന്‍ ഖാ​ന്‍ കേ​ത​ന്‍ ക​ക്ക​ദി​നെ​തി​രെ കോ​ട​തി​യെ ആ​ദ്യം സ​മീ​പി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ലെ ഓ​ണ്‍​ലൈ​ന്‍ ഉ​ള്ള​ട​ക്കം വ​ലി​യ തോ​തി​ല്‍ കാ​ണി​ക​ളെ നേ​ടു​ന്ന​താ​യും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.

വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.

ക​മ്പ​നി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളെ അ​യോ​ഗ്യ​രാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സി​നെ നി​യ​മി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
പ്ര​ഫ. എം.​കെ. സാ​നു, സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​സ്. ച​ന്ദ്ര​സേ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

2013 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് വ​ര്‍​ഷം വാ​ര്‍​ഷി​ക ക​ണ​ക്കു​ക​ളും റി​ട്ടേ​ണു​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ ഭ​ര​ണ​സ​മി​തി വീ​ഴ്ച വ​രു​ത്തി​യ​താ​യി കോ​ട​തി ക​ണ്ടെ​ത്തി.
ഇ​ത് ക​മ്പ​നി നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി യോ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം കൈ​വ​ശം വെ​ച്ചി​രു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്ക് നി​യ​മ​പ​ര​മാ​യി നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണി​ത്.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​യോ​ഗ്യ​രാ​യ​തോ​ടെ എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ പു​തി​യ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സി​നെ വൈ​കാ​തെ നി​ശ്ച​യി​ക്കേ​ണ്ടി വ​രും.

National

ആർസി ബുക്കിൽനിന്ന് ഫിനാൻസ് കന്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ത്തി​ന്‍റെ ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ബു​ക്കി​ൽ​നി​ന്ന് വാ​യ്പ ന​ൽ​കി​യ ഫി​നാ​ൻ​സ് ക​ന്പ​നി​യു​ടെ പേ​ര് ഇ​നി​മു​ത​ൽ ഓ​ണ്‍ലൈ​നാ​യി നീ​ക്കം ചെ​യ്യാം. നേ​ര​ത്തേ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് മു​ഖേ​ന നേ​രി​ട്ടു​ചെ​ന്ന് ന​ട​ത്തി​യി​രു​ന്ന രീ​തി​യാ​ണ് റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം മാ​റ്റി​യ​ത്.

ഒ​രു ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​നെ​യും അ​ഞ്ച് ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളെ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. ആ​ർ​ബി​എ​യു​ടെ യൂ​ണി​ഫൈ​ഡ് ലെ​ൻ​ഡിം​ഗ് ഇ​ന്‍റ​ർ​ഫേ​സ് (യു​എ​ൽ​എ) ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ രീ​തി​യി​ൽ വാ​യ്പ എ​ടു​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​രീ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ലോ​ണ്‍ എ​ടു​ത്ത് വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്പോ​ൾ ലോ​ണ്‍ ന​ൽ​കി​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കും.

എ​ന്നാ​ൽ, ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ച് തീ​ർ​ത്ത ശേ​ഷ​വും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​യി​ൽ നി​ന്നും ആ ​പേ​ര് നീ​ക്കം ചെ​യ്യാ​റി​ല്ല. വാ​ഹ​നം വി​ൽ​പ്പ​ന​യ്ക്കും മ​റ്റും ചെ​ല്ലു​ന്പോ​ഴാ​യി​രി​ക്കും ഇ​ത്ത​ര​മൊ​രു കാ​ര്യം ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ​യെ​ല്ലാം പ​രി​ഹാ​ര​മാ​ണ് പു​തി​യ സം​വി​ധാ​നംകൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Kerala

മ​ഞ്ചേ​ശ്വ​ര​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടാ​ൻ ബി​ജെ​പി ശ്ര​മ​മെ​ന്ന് പ​രാ​തി

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് നീ​ക്കം ചെ​യ്യാ​ൻ ബി​ജെ​പി അ​ന​ധി​കൃ​ത ശ്ര​മ​മെ​ന്ന് പ​രാ​തി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ​രാ​തി ന​ൽ​കി​യ വോ​ട്ട​ർ​മാ​രു​മാ​യി എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ അ​ദാ​ല​ത്തി​നെ​ത്തി.

ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ക​യ്യാ​ർ ക​ണ്ണ​ങ്കാ​ടി​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ (55) വോ​ട്ട് ത​ള്ളാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​യ്യാ​ർ ചെ​റോ​ളി​യി​ലെ ന​ബീ​സ (75), പ​ട്‌​ള​യി​ലെ മൊ​ഹ്‌​സീ​ന സു​നൈ​ഫ, കൊ​ള​ത്തോ​ടി​യി​ലെ അ​സ്മ, കെ.​കെ. ന​ഗ​റി​ലെ സ​ഫി​യ, സു​ബൈ​ദ, ചെ​റോ​ളി​യി​ലെ ക​ദീ​ജ​ത്ത് കു​ബ്ര എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് സ്ഥി​ര​മാ​യി താ​മ​സം മാ​റി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ത​ള്ളാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

മ​ണ്ഡ​ല​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​താ​മ​സ​മാ​ക്കി​യ ആ​ളു​ടെ പേ​രാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന കാ​ര​ണം ഉ​ന്ന​യി​ച്ച് ഫോം ​ഏ​ഴി​ൽ പ​രാ​തി ന​ൽ​കി നീ​ക്കം ചെ​യ്യാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

ഇ​തേ ബൂ​ത്തി​ലെ വോ​ട്ട​റാ​യ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ലോ​കേ​ഷ് നോ​ണ്ട​യാ​ണ് ഇ​വ​രു​ടെ വോ​ട്ട് ത​ള്ളാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up