x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി


Published: March 12, 2026 11:25 AM IST | Updated: March 12, 2026 11:48 AM IST

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.

വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.

ക​മ്പ​നി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളെ അ​യോ​ഗ്യ​രാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സി​നെ നി​യ​മി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
പ്ര​ഫ. എം.​കെ. സാ​നു, സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​സ്. ച​ന്ദ്ര​സേ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

2013 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് വ​ര്‍​ഷം വാ​ര്‍​ഷി​ക ക​ണ​ക്കു​ക​ളും റി​ട്ടേ​ണു​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ ഭ​ര​ണ​സ​മി​തി വീ​ഴ്ച വ​രു​ത്തി​യ​താ​യി കോ​ട​തി ക​ണ്ടെ​ത്തി.
ഇ​ത് ക​മ്പ​നി നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി യോ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം കൈ​വ​ശം വെ​ച്ചി​രു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്ക് നി​യ​മ​പ​ര​മാ​യി നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണി​ത്.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​യോ​ഗ്യ​രാ​യ​തോ​ടെ എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ പു​തി​യ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സി​നെ വൈ​കാ​തെ നി​ശ്ച​യി​ക്കേ​ണ്ടി വ​രും.

Tags : High Court remove Vellappally Natesan SNDP General Secretary

Recent News

Corehub Up