Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Pilgrimage

മു​ഖ്യ​മ​ന്ത്രി സ​ന്നി​ധാ​ന​ത്ത്; തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട​തു​റ​ന്നു

പ​ത്ത​നം​തി​ട്ട: തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ദ​ർ​ശ​ന​ത്തി​നാ​യി നി​ര​വ​ധി ഭ​ക്ത​രാ​ണ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​മ്പ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​നും സ​ന്നി​ധാ​ന​ത്തെ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പ​മ്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച മു​ഖ്യ​മ​ന്ത്രി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​ബ​രി​മ​ല​യി​ലെ​ത്തി. 

കാ​ൽ​ന​ട​യാ​യി മു​ഴു​വ​ൻ കാ​ന​ന​പാ​ത​യും പി​ന്നി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ട് ഇ​ല്ലാ​തെ​യാ​ണ് എ​ത്തി​യ​തെ​ന്ന​തി​നാ​ൽ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ല്ല ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ത​ന്നെ മ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള മേ​ൽ​ശാ​ന്തി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. 

രാ​വി​ലെ സ​ന്നി​ധാ​ന​ത്ത് ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് മേ​ൽ​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ മേ​ൽ​ശാ​ന്തി​യെ ദേ​വ​ന​ന്ദ​നും മാ​ളി​ക​പ്പു​റ​ത്തെ മേ​ൽ​ശാ​ന്തി​യെ അ​ന​ശ്വ​ര​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും.

District News

ശബരിമല തീര്‍ഥാടനം: 450 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര​യ്ക്കാ​യി റോ​ഡു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് 450 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് പ​മ്പ ശ്രീ​രാ​മ​സാ​കേ​തം ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ക​ഴി​ഞ്ഞ 16ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് പ​മ്പ​യി​ല്‍ മ​ന്ത്രി എ​ത്തി​യ​ത്. ശ​ബ​രി​മ​ല പാ​ത​ക​ളു​ടെ ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ല​ക്ഷ്യം. റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി 15 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​കും. റോ​ഡു​ക​ളി​ല്‍ ക്രാ​ഷ് ഗാ​ര്‍​ഡ്, സ്പീ​ഡ് ബ്രേ​ക്ക​ര്‍, റി​ഫ്ല​ക്ട​റു​ക​ള്‍, സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. പാ​ത​യ്ക്ക് ഇ​രു​വ​ശ​വു​മു​ള്ള കാ​ട് വെ​ട്ടി​ത്തെ​ളി​ക്കും.

പൊ​തു​മ​രാ​മ​ത്ത്, എ​ന്‍​എ​ച്ച്, ജ​ല​അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്ത യോ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​രും. മേ​ഖ​ല​യി​ലെ റ​സ്റ്റ് ഹൗ​സു​ക​ളു​ടെ ന​വീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​ണ്ഡ​ല​കാ​ല​ത്തി​നു​മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കും. പ​ദ്ധ​തി​ക​ള്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കും. തീ​ര്‍​ഥാ​ട​ന​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക യോ​ഗം ചേ​രും.

വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി

ശ​ബ​രി​മ​ല റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ളി​ൽ യാ​തൊ​രു ത​ര​ത്തി​ലു​ള്ള സാ​വ​കാ​ശ​വും അ​നു​വ​ദി​ക്കാ​നാ​കി​ല്ല. എ​ൻ​ജി​നി​യ​ർ​മാ​ർ സൈ​റ്റു​ക​ളി​ൽ പോ​കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ​കു​തി പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും കാ​ര​ണം. ഇ​ട​വേ​ള​ക​ളി​ല്‍ യോ​ഗം ചേ​ര്‍​ന്ന് പു​രോ​ഗ​തി വി​ല​യി​രു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. പ​മ്പ ഹി​ല്‍​ടോ​പ്പ് മു​ത​ല്‍ പാ​ണ്ടി​ത്താ​വ​ളം വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ റോ​പ്പ് വേ​യ്ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യും മ​ന്ത​രി അ​റി​യി​ച്ചു.

തു​ട​ർ​ന്നു​ള്ള അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി വ​ര​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പി​എം റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ; ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മാ​ണെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. റോ​ഡു നി​ർ​മാ​ണം സം​ബ​ന്ധി​ച്ച അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളെ​ല്ലാം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ‍​യും ചൂ​ണ്ടി​ക്കാ​ട്ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന അ​ച്ച​ൻ​കോ​വി​ൽ - കോ​ന്നി റോ​ഡ് അ​ടി​യ​ന്തി​ര​മാ​യി ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ​മാ​രാ​യ റോ​ണി കെ.​ബേ​ബി, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ന്‍, പൊ​തു​മ​രാ​മ​ത്ത് അ​ഡീ. സെ​ക്ര​ട്ട​റി വി.​ആ​ര്‍. വി​നോ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍.​ആ​ന​ന്ദ്, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ഇ​ത്ത​വ​ണ ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഒ​രു​ക്ക​ങ്ങ​ൾ ഇ​ത്ത​വ​ണ നേ​രത്തേ തു​ട​ങ്ങാ​ൻ തീ​രു​മാ​നം. എ​രു​മേ​ലി​യി​ല്‍ മേ​ൽ​നോ​ട്ട​ത്തി​ന് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​നെ നി​യ​മി​ക്കു​ന്ന​ത​ട​ക്കം ഇ​ത്ത​വ​ണ നേ​ര​ത്തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് നീ​ക്കം. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന രാ​സ​സി​ന്ദൂ​രം എ​രു​മേ​ലി​യി​ല്‍ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത് മു​ൻ​നി​ർ​ത്തി നേ​ര​ത്തെ ത​ന്നെ പ​രി​ശോ​ധ​ന​യും നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

മ​ക​ര​വി​ള​ക്ക് സീ​സ​ണി​ൽ തു​റ​ക്കു​ന്ന കാ​ന​ന​പാ​ത ഇ​ത്ത​വ​ണ മ​ണ്ഡ​ല കാ​ലം മു​ത​ൽ തു​റ​ക്കാ​ൻ ആ​ലോ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ത​ല​സ്ഥാ​ന​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ തു​ട​ങ്ങ​ണ​മെ​ന്ന് തീ​രു​മാ​ന​മാ​യ​ത്.

മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന നി​മി​ഷ​ത്തി​ലേ​ക്ക് നീ​ട്ടാ​തെ, കു​റ​ഞ്ഞ​ത് ര​ണ്ട് മാ​സം മു​മ്പ് ആ​രം​ഭി​ച്ച് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

സു​ര​ക്ഷ​യി​ലേ​ക്ക് ക​ണ​മ​ല, ക​ണ്ണി​മ​ല

അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ ക​ണ​മ​ല അ​ട്ടി​വ​ള​വ് മേ​ഖ​ല​യി​ലു​ട​നീ​ള​വും ക​ണ്ണി​മ​ല ഇ​റ​ക്ക​ത്തി​ലും ക്രാ​ഷ് ബാ​രി​യ​റു​ക​ള്‍, സ്പീ​ഡ് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, തെ​രു​വു​വി​ള​ക്കു​ക​ള്‍ എ​ന്നി​വ നേ​ര​ത്തേ സ്ഥാ​പി​ക്കു​ക​യും സീ​സ​ണി​ല്‍ സ്ഥി​രം ക്രെ​യി​ന്‍ സേ​വ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് ഉ​ട​നെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം പൂ​ർ​ണ​മാ​യും അ​പ​ക​ട ര​ഹി​ത​മാ​ക്കു​ന്ന​തി​ന് റോ​ഡി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളും അ​വി​ടെ സ്വീ​ക​രി​ക്കേ​ണ്ട പ​രി​ഹാ​ര ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

കാ​ന​ന​പാ​ത​ക​ൾ തു​റ​ക്കും

എ​രു​മേ​ലി വ​ഴി ഉ​ൾ​പ്പെടെ​യു​ള്ള ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​ക​ൾ മ​ണ്ഡ​ല​കാ​ലാ​രം​ഭം മു​ത​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ന്നു​കൊ​ടു​ക്കു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു. എ​രു​മേ​ലി വ​ഴി​യു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത സാ​ധാ​ര​ണ​യാ​യി മ​ക​ര​വി​ള​ക്ക് സീ​സ​ണി​ലാ​ണ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. മ​ണ്ഡ​ല കാ​ല​ത്ത് തു​റ​ക്കി​ല്ല. ഇ​തി​ന് ഇ​ത്ത​വ​ണ മാ​റ്റം വ​രു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് വ​നം വ​കു​പ്പി​ൽ നി​ന്നാ​ണ് ഇ​നി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്.

അ​തേ​സ​മ​യം മ​ക​ര​വി​ള​ക്ക് സീ​സ​ണി​ൽ മാ​ത്രം കാ​ന​ന​പാ​ത തു​റ​ക്കു​ന്ന​തി​നോ​ടാ​ണ് വ​നം വ​കു​പ്പ് അ​നു​കൂ​ലി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മ​ണ്ഡ​ല കാ​ലം 41 ദി​വ​സ​മാ​ണ്. ഈ ​സ​മ​യ​ത്ത് കാ​ന​ന​പാ​ത​യി​ൽ ഭ​ക്ത​രു​ടെ തി​ര​ക്കി​ല്ല. വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം എ​പ്പോ​ഴും ഉ​ണ്ടാ​കാ​ൻ ഇ​തുമൂലം സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​ന്നു. അ​തേ​സ​മ​യം 20 ദി​വ​സം നീ​ളു​ന്ന മ​ക​ര​വി​ള​ക്ക് സീ​സ​ണി​ൽ കാ​ന​ന​പാ​ത​യി​ൽ തി​ര​ക്ക് ഏ​റെ​യാ​ണെ​ന്നു​ള്ള​തി​നാ​ൽ മൃ​ഗ​ങ്ങ​ൾ കാ​ട്ടി​നു​ള്ളി​ലേ​ക്ക് ഉ​ൾ​വ​ലി​യു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

വി​ര്‍​ച്വ​ല്‍ ക്യൂ ​പാ​സ് വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ന്‍ എ​രു​മേ​ലി​യി​ലെ കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ലെ അ​പ്പം അ​ര​വ​ണ വി​ല്‍​പ്പ​ന​യ്ക്ക് കോ​ഡ് അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നി​രു​ന്നു. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള വാ​ഹ​ന തി​ര​ക്ക് മൂ​ലം മു​ൻ​കാ​ല​ങ്ങ​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ലു​ട​നീ​ളം ഗ​താ​ഗ​ത കു​രു​ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വം ഇ​ത്ത​വ​ണ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ യാ​ത്രാ​മ​ധ്യേ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള താ​ല്‍​ക്കാ​ലി​ക പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു.

District News

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നത്തിൽ സ​മ​ഗ്ര​മാ​റ്റത്തിനു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്

കോ​​ട്ട​​യം: അ​​യ്യ​​പ്പ​​ഭ​​ക്ത​​ര്‍​ക്ക് കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്ന​​തി​​നാ​​യി ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നു സ​​മ​​ഗ്ര​​മാ​​റ്റം വ​​രു​​ത്താ​​ന്‍ തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​ഡ് ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ര്‍​ന്ന 2026-27 മ​​ണ്ഡ​​ല-​​മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​നാ​​യു​​ള്ള ദേ​​വ​​സ്വം ബോ​​ര്‍​ഡി​​ന്‍റെ ആ​​ദ്യ മു​​ന്നൊ​​രു​​ക്ക യോ​​ഗ​​ത്തി​​ലാ​​ണു പു​​തി​​യ തീ​​രു​​മാ​​നം. മ​​ണ്ഡ​​ല-​​മ​​ര​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലും യോ​​ഗ​​ത്തി​​ല്‍ ന​​ട​​ന്നു.

വ​​രു​​ന്ന മ​​ണ്ഡ​​ല - മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​നാ​​യു​​ള്ള ഫെ​​സ്റ്റി​​വ​​ല്‍ ക​​ണ്‍​ട്രോ​​ള്‍ ഓ​​ഫീ​​സ് ഏ​​പ്രി​​ല്‍ മാ​​സ​​ത്തി​​ല്‍ ത​​ന്നെ പ​​മ്പ​​യി​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കും. ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല - മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​ന് മാ​​ത്ര​​മാ​​യി പ്ര​​ത്യേ​​ക ബ​​ജ​​റ്റ് ത​​യാ​​റാ​​ക്കു​​മെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര്യം. തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍​ഡി​​ന്‍റെ പൊ​​തു ബ​​ജ​​റ്റി​​ന് പു​​റ​​മേ​​യാ​​ണ് ശ​​ബ​​രി​​മ​​ല ഫെ​​സ്റ്റി​​വ​​ലി​​ന് മാ​​ത്ര​​മാ​​യി പ്ര​​ത്യേ​​കം ബ​​ജ​​റ്റ് ത​​യാ​​റാ​​ക്കു​​ന്ന​​ത്.

ശ​​ബ​​രി​​മ​​ല ഫെ​​സ്റ്റി​​വ​​ല്‍ അ​​ക്കൗ​​ണ്ടു​​ക​​ള്‍ ചാ​​ര്‍​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ത​​ല്‍​സ​​മ​​യം ഓ​​ഡി​​റ്റ് ചെ​​യ്യു​​മെ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ധാ​​ന തീ​​രു​​മാ​​നം. സു​​ര​​ക്ഷ, ശു​​ചി​​ത്വം, സേ​​വ​​ന​​ങ്ങ​​ള്‍, ആ​​ക​​ര്‍​ഷ​​ക​​മാ​​യ അ​​ന്ത​​രീ​​ക്ഷം, ആ​​ശ​​യ​​വി​​നി​​മ​​യ​​വും പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍​സും എ​​ന്നി​​ങ്ങ​​നെ വി​​ശ​​ദ​​മാ​​യ സ​​മീ​​പ​​ന രേ​​ഖ​​യാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

എ​​ന്താ​​യാ​​ലും അ​​ടു​​ത്ത ശ​​ബ​​രി​​മ​​ല സീ​​സ​​ണ്‍ കാ​​ലം ഭ​​ക്ത​​ര്‍​ക്ക് ഏ​​റ്റ​​വും സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ലും കു​​റ്റ​​മ​​റ്റ രീ​​തി​​യി​​ലും ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ദേ​​വ​​സ്വം ബോ​​ര്‍​ഡ്.

Kerala

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; ന​ട തി​ങ്ക​ളാ​ഴ്ച അ​ട​യ്ക്കും

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. ക​ഴി​ഞ്ഞ ദി​വ​സം 99,700 ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 67,000 പേ​ർ എ​ത്തി.

തി​ര​ക്കു വ​ർ​ധി​ച്ച​തോ​ടെ പ​മ്പ​യി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നെ​യ്യ​ഭി​ഷേ​കം പൂ​ർ​ത്തി​യാ​യ ഇ​ന്ന് പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​നും ദ​ർ​ശ​ന​ത്തി​നും നാ​ലു മ​ണി​ക്കൂ​ർ വ​രെ തീ​ർ​ഥാ​ട​ക​ർ​ക്കു കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു. അ​തേ​സ​മ​യം ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​നം തി​ങ്ക​ളാ​ഴ്ച്‌​ച രാ​ത്രി 10ന് ​പൂ​ർ​ത്തി​യാ​കും.

തീ​ർ​ഥാ​ട​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​ത്രി മാ​ളി​ക​പ്പു​റ​ത്ത് ഗു​രു​തി ന​ട​ക്കും. 20ന് ​രാ​വി​ലെ 6.30ന് ​ന​ട അ​ട​യ്ക്കും. പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്കു മാ​ത്ര​മാ​ണ് അ​ന്ന് ദ​ർ​ശ​നം ഉ​ണ്ടാ​ക്കു​ക.

Kerala

ശ​ബ​രി​മ​ല​യി​ല്‍ പു​തി​യ പോ​ലീ​സ് ബാ​ച്ച് ചു​മ​ത​ല​യേ​റ്റു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സി​ന്‍റെ പു​തി​യ ബാ​ച്ച് ചു​മ​ത​ല​യേ​റ്റു. 1543 പേ​രാ​ണ് ര​ണ്ടാം ബാ​ച്ചി​ല്‍ ഉ​ള്ള​ത്. അ​സി. സ്പെ​ഷൽ ഓ​ഫീ​സ​റും (എ​എ​സ്ഒ) 10 ഡി​വൈ​എ​സ്പി​മാ​രും 34 സി​ഐ​മാ​രും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സ​ന്നി​ധാ​ന​ത്തെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട മാ​ര്‍ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. എ​എ​സ്ഒ മാ​രാ​യ ജെ.​കെ. ദി​നി​ല്‍ കു​മാ​ര്‍, എ​സ്. അ​ജ​യ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ത്തു ദി​വ​സ​മാ​ണ് ഒ​രു ബാ​ച്ചി​ന്‍റെ സേ​വ​നം.

Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബോർഡ് യോഗം ചേരും.

പോലീസുമായി ആലോചിച്ച് ശബരിമലയിൽ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നു് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ അറിയിച്ചു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രു​ടെ പ്ര​വാ​ഹം; ഇ​തു​വ​രെ​യെ​ത്തി​യ​ത് ആ​റ​ര ല​ക്ഷം പേ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി കൂ​ടു​ത​ൽ പേ​ർ​ക്ക് ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ര്‍. സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​താ​ത് ദി​വ​സ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നോ​ക്കി നി​ജ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡും പോ​ലീ​സും ചേ​ർ​ന്ന് ഓ​രോ സ​മ​യ​ത്തെ​യും തി​ര​ക്ക് വി​ല​യി​രു​ത്തി​യാ​ണ് സ്പോ​ട്ട്ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച 11516 പേ​രാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന്‍റെ എ​ണ്ണം തീ​രു​മാ​നി​ക്കാ​ന്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​രോ ദി​വ​സ​ത്തെ​യും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ചാ​യി​രി​ക്കും സ്‌​പോ​ട്ട് ബു​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക. മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 69295 പേ​ർ മ​ല​ച​വി​ട്ടി. ഇ​തു​വ​രെ ആ​കെ എ​ത്തി​യ​വ​രു​ടെ എ​ണ്ണം ആ​റ​ര ല​ക്ഷം പി​ന്നി​ട്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക്; സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്പോ​ട്ട് ബു​ക്കിം​ഗ് എ​ത്ര​പേ​ര്‍​ക്ക് ന​ൽ​കാ​മെ​ന്ന് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സ്പോ​ട്ട് ബു​ക്കിം​ഗ് 5000 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി പു​തി​യ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് പ്ര​തി​ദി​നം 5000 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടെ ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് കു​റ​ഞ്ഞി​രു​ന്നു. നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി 70000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5000 പേ​രെ​യു​മാ​ണ് പ്ര​തി​ദി​നം ക​യ​റ്റി​വി​ടു​ന്ന​ത്.

 

Latest News

Corehub Up