Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seats

70- 80 -90 ... സീ​റ്റു ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ല്ലാം വ​ന്നു ക​ഴി​ഞ്ഞു .അ​വ​യെ​ല്ലാം വി​ശ​ക​ല​നം ചെ​യ്ത് വി​ദ​ഗ്ധ​രും രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ട്ടു​കാ​രും എ​ല്ലാം ഓ​രോ ക​ണ​ക്കി​ൻ കൊ​മ്പ​ത്താ​ണി​പ്പോ​ൾ. അ​വ​ർ ആ ​കൊ​മ്പ​ത്ത് ത​ന്നെ ഇ​രി​ക്കു​മോ അ​തോ താ​ണ്താ​ണ് നി​ലം തൊ​ടു​മോ​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​റ​പ്പാ​യും പ​റ​യാം. എ​ന്നാ​ൽ ഓ​രോ സ്ഥാ​നാ​ർ​ത്ഥി​ക്കും മു​ന്ന​ണി കി​ട്ടു​ന്ന വോ​ട്ടും അ​തി​ന്റെ ശ​ത​മാ​ന​വും ജ​ന​ഹൃ​ദ​യ​വും ത​മ്മി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​റ​യാ​വു​ന്ന ചി​ല നി​ഗ​മ​ന​ങ്ങ​ൾ ഉ​ണ്ട് .

കേ​ര​ള​ത്തി​ൽ എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​കാ​രം ഒ​രു മു​ന്ന​ണി​ക്കും 90 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല; പ്ര​ത്യേ​കി​ച്ച് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന യു​ഡി​എ​ഫി​ന് . ഫ​ലം വ​രു​മ്പോ​ൾ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നോ 90 താ​ഴെ മാ​ത്ര​മേ സീ​റ്റു​ള്ളു എ​ങ്കി​ൽ അ​തി​ന​ർ​ത്ഥം പൊ​തു​വേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മോ അ​നു​കൂ​ല വി​കാ​ര​മോ എ​ന്ന​തി​ന്റെ സൂ​ച​ന ത​ന്നെ. എ​ൽ​ഡി​എ​ഫി​ന് 90 സീ​റ്റ് കി​ട്ടു​മെ​ങ്കി​ൽ ഭ​ര​ണാ​നു​കൂ​ല വി​കാ​ര​മാ​യി ത​ന്നെ വ്യാ​ഖ്യാ​നി​ക്കേ​ണ്ടി വ​രും. മൊ​ത്തം വോ​ട്ടി​ന്റെ 47 ശ​ത​മാ​നം വോ​ട്ടാ​ണ് 99 സീ​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വ​രു​ന്ന​ത് കേ​ര​ള​ത്തി​ൽ ഒ​രു എ​ക്സി​റ്റ് പോ​ളും എ​ൽ​ഡി​എ​ഫി​ന് 70 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല എ​ന്നാ​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഏ​ജ​ൻ​സി​ക​ളും 90 സീ​റ്റി​ൽ കൂ​ടു​ത​ലും പ്ര​വ​ചി​ച്ചി​ട്ടി​ല്ല

ത​രം​ഗം എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണം എ​ഴു​പ​തി​ലും 80 നും ​ഇ​ട​യി​ൽ ആ​ണെ​ങ്കി​ൽ അ​ത് ഒ​രു ത​രം​ഗ​മ​ല്ല നി​ല​വി​ലു​ള്ള മു​ന്ന​ണി​ക്കെ​തി​രെ​യു​ള്ള സാ​ധാ​ര​ണ​മാ​യ ഒ​രു പ്ര​തി​ക​ര​ണം മാ​ത്രം. 80 നും 90 ​നും ഇ​ട​യി​ലാ​ണ് സീ​റ്റെ​ങ്കി​ൽ അ​തൊ​രു ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര പ്ര​തി​ഫ​ലം ത​ന്നെ​യാ​ണ് . ആ​ന്റി ഇ​ൻ​ക്യ​ബ​ൻ​സി എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പ​റ​യു​ന്ന നി​ല​വി​ലു​ള്ള ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​കാ​ര​മാ​യി​രി​ക്കും അ​ത് .എ​ന്നാ​ൽ 90 മു​ത​ൽ 100 തൊ​ട്ടു നി​ന്നാ​ൽ അ​തൊ​രു ത​രം​ഗ​മാ​യി മാ​റു​ന്നു. 2021ൽ ​എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യ​ത് 47 ശ​ത​മാ​നം വോ​ട്ടും 99 സീ​റ്റും ആ​യി​രു​ന്നു മൊ​ത്തം പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 50% ക​ട​ന്നാ​ൽ അ​തൊ​രു വ​ൻ ത​രം​ഗ​മാ​യി മാ​റും .100 സീ​റ്റ് എ​ന്ന ക​ട​മ്പ ക​ട​ക്കു​മെ​ന്ന് അ​ർ​ത്ഥം .ഇ​ത് ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​തി​കൂ​ല​മാ​യും വ​രാം .

തൂ​ക്ക് നി​യ​മ​സ​ഭ എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 70 ക​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ത് ബ​ലാ​ബ​ല​മോ തൂ​ക്ക് നി​യ​മ​സ​ഭ​യോ ആ​കാം . മൂ​ന്നാം മു​ന്ന​ണി​യാ​യ എ​ൻ ഡി ​എ യു​ടെ സാ​ന്നി​ദ്ധ്യം ഈ ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കും .എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ യു​ഡി​എ​ഫി​ന്റെ ശ ​രാ​ശ​രി വോ​ട്ട് 40% ത്തി​ന് അ​ടു​ത്താ​ണ് - അ​താ​യ​ത് കു​റ​ഞ്ഞ​ത്72 സീ​റ്റ് .ക​ഴി​ഞ്ഞ​ത​വ​ണ 47 ശ​ത​മാ​നം വോ​ട്ട് കി​ട്ടി​യ എ​ൽ​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ എ​ക്സി​റ്റ് പോ​ളു​ക​ൾ കാ​ണി​ക്കു​ന്ന​ത് പ​ര​മാ​വ​ധി 38 ശ​ത​മാ​നം വോ​ട്ടാ​ണ് -അ​താ​യ​ത് 63 സീ​റ്റ് . മൊ​ത്തം പോ​ൾ ചെ​യ്ത ബോ​ട്ടി​ൽ മൂ​ന്നും മു​ന്ന​ണി​ക്കും കി​ട്ടു​ന്ന​തി​ന്റെ ക​ണ​ക്കു​നോ​ക്കി​യാ​ണ് പോ​ളിം​ഗി​ന്‍റെ ശ​രാ​ശ​രി തീ​രു​മാ​നി​ക്കു​ന്ന​ത്.

70 മു​ത​ൽ 80 സീ​റ്റാ​ണ് ഭൂ​രി​പ​ക്ഷം കി​ട്ടി​യ മു​ന്ന​ണി​ക്കോ പാ​ർ​ട്ടി​ക്കോ കി​ട്ടു​ന്ന​തെ​ങ്കി​ൽ അ​തി​ന് അ​ർ​ത്ഥം മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു വി​കാ​ര​പ്ര​ക​ട​ന​മാ​ണ് എ​ന്നാ​ണ്. ഇ​തൊ​രു വ്യ​ക്തി​ക്കോ പാ​ർ​ട്ടി കി​ട്ടു​ന്ന വോ​ട്ട് ആ​കാം . അ​തു​പോ​ലെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രാ​യ വ​ലി​യ വി​രു​ദ്ധ​ത​യാ​യി ക​ണ​ക്കാ​ക്കാം. എ​ന്നാ​ൽ മാ​റ്റ​ത്തി​ന് വേ​ണ്ടി​യു​ള്ള ജ​നാ​ഭി​ലാ​ഷം പ്ര​ക​ടി​പ്പി​ച്ചു എ​ന്ന് മാ​ത്രം . എ​ന്നാ​ൽ 80ൽ ​കൂ​ടു​ത​ലേ​ക്ക് സീ​റ്റു​ക​ളു​ടെ എ​ണ്ണം ക​ട​ന്നാ​ൽ തീ​വ്ര​മാ​യ ഒ​രു താ​ൽ​പ​ര്യ​പ്ര​ക​ട​നം അ​തി​നു പി​ന്നി​ലു​ണ്ട് എ​ന്ന് കാ​ണാം. 2021ൽ ​എ​ൽ​ഡി​എ​ഫ് 99 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഒ​രു സ​ർ​ക്കാ​രി​ന് തു​ട​ർ​ച്ച കി​ട്ടി​യ​ത് .അ​ത് ശ​ക്ത​മാ​യ ജ​നാ​ഭി​ലാ​ഷ പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു .

ഭ​ര​ണ​പ​ക്ഷ​ത്തി​ന് വി​രു​ദ്ധ​മാ​യ വി​കാ​രം ത​രം​ഗ രൂ​പ​ത്തി​ൽ ഉ​ണ്ടാ​വു​ക​യും അ​ത് പ​ല മു​ന്ന​ണി​ക​ൾ​ക്കാ​യി വീ​തം വ​ച്ച് പോ​വു​ക​യും ചെ​യ്താ​ൽ ഈ ​ക​ണ​ക്കു​ക​ൾ എ​ല്ലാം അ​പ്ര​സ​ക്ത​മാ​കും .ഉ​ദാ​ഹ​ര​ണ​ത്തി​ന് കേ​ര​ള​ത്തി ബി​ജെ​പി 17 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ വോ​ട്ട് നേ​ടി​യാ​ലും സ്ഥി​തി​ഗ​തി​ക​ൾ മാ​റാം .ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​യാ​ലും ബി​ജെ​പി അ​നു​കൂ​ല പ്ര​ക​ട​ന​മാ​യാ​ലും ശ​ത​മാ​നം ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​ളി​ച്ചെ​ഴു​ത്ത​ലു​ക​ൾ വേ​ണ്ടി വ​ന്നേ​ക്കും..

ഇ​ട​ത് വ​ല​തു​മു​ന്ന​ണി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മാ​റ്റം ആ​കാം അ​ത് . എ​ന്നാ​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ ഇ​രു മു​ന്ന​ണി സം​വി​ധാ​നം എ​ന്ന ആ​വ​ർ​ത്ത​ന ച​ക്രം വീ​ണ്ടും ഉ​രു​ളാം. ഭ​ര​ണ​പ​ക്ഷ വി​രു​ദ്ധ വി​കാ​ര പ്ര​ക​ട​നം ആ​ണോ ബ​ലാ​ബ​ലം ആ​ണോ അ​തോ എ​ല്ലാം മാ​റ്റി​മ​റി​ക്കു​ന്ന ത​രം​ഗ​മാ​ണോ നാ​ലാം തീ​യ​തി ബാ​ല​റ്റ് ബോ​ക്സി​ൽ നി​ന്ന് ഉ​ണ​ർ​ന്നെ​ഴു​ക്കു​ന്ന​തെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​നേ വ​ഴി​യു​ള്ളൂ.

Kerala

സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ സ്വിഫ്റ്റ്; പ്രതിഷേധിച്ചതോടെ 40 കിലോമീറ്റര്‍ തിരിച്ചോടിയെത്തി

കൊച്ചി: സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ പോയി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചതോടെ 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി. പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡിപ്പോ ജീവനക്കാരെ നാട്ടുകാര്‍ ഉപരോധിച്ചതോടെയാണ് ബസ് മടങ്ങിയെത്തിയത്.

തൃശൂര്‍-തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കയറാതെ എംസി റോഡ് വഴി ബസ് പോവുകയായിരുന്നു. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് ബസിനായി കാത്തു നിന്നത്.

ബസ് വരാതായതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചു. ഇതോടെ മൂവാറ്റുപുഴയും കടന്നു പോയ ബസ് 40 കിലോമീറ്റര്‍ ദൂരെ നിന്നും പെരുമ്പാവൂരിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്നുള്ള യാത്രക്കാരെയും കയറ്റി ഏറെ വൈകിയാണ് ബസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

Kerala

പാ​ല​ക്കാ​ട്ട് മാ​ത്ര​മ​ല്ല, മ​റ്റ് സീ​റ്റു​ക​ളി​ലും സി​പി​എം-​ബി​ജെ​പി ഡീ​ൽ: കെ.​സി. വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പ​ന​ത്തി​ൽ ഡീ​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യം ഉ​ണ്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. തി​യ​തി പ്ര​ഖ്യാ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

പാ​ല​ക്കാ​ട് മാ​ത്ര​മ​ല്ല മ​റ്റു ചി​ല സീ​റ്റു​ക​ളി​ലും സി​പി​എം-​ബി​ജെ​പി ധാ​ര​ണ​പാ​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ത് കൂ​ടു​ത​ൽ വ്യ​ക്ത​മാ​കും. കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കി​യി​ട്ടി​ല്ല.

മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി. സ​തീ​ശ​ന്‍റെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും മ​റ്റെ​ല്ലാ നേ​താ​ക്ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. മ​ത്സ​രി​ക്കാ​ൻ സീ​റ്റ് കി​ട്ടി​യ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി. സീ​റ്റ് കി​ട്ടാ​ത്ത​വ​രെ സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

Kerala

ത​ർ​ക്കമുള്ള സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച് കോ​ൺ​ഗ്ര​സ്; നേ​മ​ത്ത് ശ​ബ​രീ​നാ​ഥ​നും ആ​റ​ന്മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യും

തി​രു​വ​ന​ന്ത​പു​രം: ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച് കോ​ൺ​ഗ്ര​സ്. ത​ർ​ക്കം രൂ​ക്ഷ​മാ​യി​രു​ന്ന ക​ണ്ണൂ​രി​ൽ മു​ൻ മേ​യ​ർ ടി.ഒ. മോ​ഹ​ന​നും കോ​ന്നി​യി​ൽ സ​തീ​ഷ് കൊ​ച്ചുപ​റ​മ്പി​ലും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പ​ത്തു​മ​ണി​യോ​ടെ പ്ര​ഖ്യാ​പി​ക്കുന്പോൾ ചിത്രം കൂടുതൽ വ്യക്തമാകും.

നേ​മ​ത്ത് ശ​ബ​രീ​നാ​ഥ​നും ആ​റ​ന്മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യും സ്ഥാ​നാ​ർ​ഥി​യാ​വും. വാ​മ​ന​പു​രം- സു​ധീ​ർ ഷാ ​പാ​ലോ​ട്, നെ​യ്യാ​റ്റി​ൻ​ക​ര -എ​ൻ. ശ​ക്ത​ൻ, റാ​ന്നി -പ​ഴ​കു​ളം മ​ധു, ഇ​ടു​ക്കി- റോ​യ് കെ. ​പൗ​ലോ​സ്, ഏ​റ്റു​മാ​നൂ​ർ- നാ​ട്ട​കം സു​രേ​ഷ് എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. അ​തേ​സ​മ​യം അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​റ്റ​പ്പേ​രി​ലെ​ത്താ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. പെ​രു​മ്പാ​വൂ​രി​ലും ഉ​ദു​മ​യി​ലും പ​ട്ടാ​മ്പി​യി​ലും ച​ട​യ​മം​ഗ​ല​ത്തും ത​ർ​ക്കം തു​ട​രു​ക​യാ​ണ്.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് 28 സീ​റ്റി​ൽ മ​ത്സ​രി​ക്കും

ചെ​ന്നൈ: വ​രു​ന്ന ത​മി​ഴ്നാ‌‌‌​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് 28 സീ​റ്റി​ൽ മ​ത്സ​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സും ഡി​എം​കെ​യും ധാ​ര​ണ​യാ​യി. ഇ​തോ​ടൊ​പ്പം ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും.

35 നി​യ​മ​സ​ഭാ സീ​റ്റും ര​ണ്ട് രാ​ജ്യ​സ​ഭാ സീ​റ്റു​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം ഡി​എം​കെ ത​ള്ളി. എ​ന്നാ​ൽ, 2021ലേ​ക്കാ​ള്‍ മൂ​ന്ന് നി​യ​മ​സ​ഭാ സീ​റ്റ് ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ന് കൂ​ടു​ത​ലാ​യി ന​ൽ​കി. ഡി​എം​കെ സ​ഖ്യ​ത്തി​ന് ജ​യി​ക്കാ​വു​ന്ന നാ​ലു സീ​റ്റി​ൽ ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റാ​ണ് കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ​ത്.

സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ക​നി​മൊ​ഴി​യു​ടെ ഇ​ട​പെ​ട​ലാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. എം​കെ സ്റ്റാ​ലി​നും ത​മി​ഴ്നാ​ട് പി​സി​സി അ​ധ്യ​ക്ഷ​നും സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ക​രാ​ര്‍ ഒ​പ്പി​ട്ടു. രാ​ത്രി​യോ​ടെ എം​കെ സ്റ്റാ​ലി​നും കോ​ണ്‍​ഗ്ര​സ് പി​സി​സി അ​ധ്യ​ക്ഷ​നു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ഡി​എം​കെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്.

ര​ണ്ട് രാ​ജ്യ​സ​ഭാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് സോ​ണി​യ ഗാ​ന്ധി സ്റ്റാ​ലി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം ഡി​എം​കെ ഓ​ഫീ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​വ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​നം വ​രെ​യും സ​സ്പെ​ന്‍​സ് തു​ട​രു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം വ​രെ​യും പി​സി​സി അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് ഗി​രീ​ഷ് ചോ​ദാ​ങ്ക​രും എ​ത്തി​യി​രു​ന്നി​ല്ല. ഇ​രു​വ​രും ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച അ​നു​മ​തി ഹൈ​ക്ക​മാ​ന്‍​ഡി​ൽ നി​ന്ന് ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Kerala

പത്തു സീറ്റും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടത്: പി.ജെ. ജോസഫ്

തൊടുപുഴ: കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ.

ഇടുക്കി സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇത്തവണ ജയമാണ് മുഖ്യം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഒന്നു മാത്രമാണ്. അതു ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസാണെന്നും ജോസഫ് പറഞ്ഞു.

കോൺഗ്രസ് കേരള കോൺഗ്രസിൽനിന്ന് ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Kerala

മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ കി​ട്ട​ണം; യു​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച് സി.​കെ. ജാ​നു

ക​ൽ​പ്പ​റ്റ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ യു​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട് .

ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ന​ല്ല തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജാ​നു പ​റ​ഞ്ഞു. ഗോ​ത്ര മ​ഹാ​സ​ഭ​യും ജെ​ആ​ർ​പി​യും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്നും ജാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജാ​നു യു​ഡി​എ​ഫി​ലെ​ത്തി​യ​ത്. ജാ​നു​വി​ന്‍റെ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കി​യാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച​ത്. 2025 ഓ​ഗ​സ്റ്റ് 30നാ​ണ് മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജാ​നു എ​ന്‍​ഡി​എ വി​ട്ട​ത്.

Kerala

ഓട്ടോറിക്ഷയുടെ സീറ്റുകള്‍ കടിച്ചുകീറി തെരുവുനായകള്‍; ഇടകൊച്ചിയില്‍ ശല്യം രൂക്ഷം

കൊച്ചി: ഇടകൊച്ചിയില്‍ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ നശിപ്പിച്ച് തെരുവുനായകള്‍. സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകളാണ് തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചത്. വാഹനത്തിന്‍റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ് കോളേജിന്‍റെ ഭാഗത്ത് മോസ്കിന്‍റെ അടുത്തായാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഈ ഓട്ടോറിക്ഷ തെരുവുനായകള്‍ നശിപ്പിച്ചത്.

രാവിലെ പ്രഭാതഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോഴാണ് ഓട്ടോറിക്ഷയുടെ മോശമായ അവസ്ഥ കാണുന്നത്. അടുത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. വണ്ടിയുടെ അടിയില്‍ കയറിയിട്ട് റേഡിയറ്റര്‍ ഒക്കെ കടിച്ചുകീറി നശിപ്പിച്ചുവെന്ന് സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ പ്രസിഡന്റ് എം.എക്‌സ് ജ്യൂട്ട്‌സണ്‍ ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.

അതേസമയം, ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. അക്വീനാസ് കോളജിന് സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് അടിയിലാണ് തെരുവുനായകള്‍ താവളം ആക്കിയിരിക്കുന്നത്. വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.

Kerala

യു​​​​ഡി​​​​എ​​​​ഫ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം ;അ​ൻ​വ​റി​നും ജാ​നു​വി​നും സീ​റ്റ് ന​ൽ​കേ​ണ്ടി വ​രും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​നും സി.​​​​കെ. ജാ​​​​നു​​​​വി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ഷ്‌ട്രീയ സ​​​​ഭ​​​​യ്ക്കും നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സീ​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ. ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ഓ​​​​രോ സീ​​​​റ്റ് വീ​​​​ത​​​​മാ​​​​കും വി​​​​ട്ടു ന​​​​ൽ​​​​കു​​​​ക.

ഇ​​​​തോ​​​​ടൊ​​​​പ്പം യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്കി​​​​നും സീ​​​​റ്റ് ന​​​​ൽ​​​​ക​​​​ണം. കോ​​​​ണ്‍​ഗ്ര​​​​സ് ഇ​​​​പ്പോ​​​​ൾ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന 93 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​കും ഈ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സീ​​​​റ്റു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടി വ​​​​രി​​​​ക. ഇ​​​​തോ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സ് 2021ൽ ​​​​മ​​​​ത്സ​​​​രി​​​​ച്ച സീ​​​​റ്റു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ഇ​​​​ത്ത​​​​വ​​​​ണ എ​​​​ണ്ണം കു​​​​റ​​​​യും.

ഇ​​​​തോ​​​​ടൊ​​​​പ്പം പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ മു​​​​സ് ലിം ​​​​ലീ​​​​ഗും കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫി​​​​ലെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ് നേ​​​​താ​​​​വും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ വി.​​​​കെ. ഇ​​​​ബ്രാ​​​​ഹീം​​​​കു​​​​ഞ്ഞി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ര​​​​ണ്ടു ദി​​​​വ​​​​സം കൂ​​​​ടി നീ​​​​ട്ടി​​​​യ​​​​ത്.

പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​നോ​​​​ട് കോ​​​​ഴി​​​​ക്കോ​​​​ട് ബേ​​​​പ്പൂ​​​​ർ സീ​​​​റ്റി​​​​ൽ മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​നെ​​​​തി​​​​രേ മ​​​​ത്സ​​​​രി​​​​ക്കാ​​​​നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത. മ​​​​ല​​​​പ്പു​​​​റം താ​​​​നൂ​​​​ർ സീ​​​​റ്റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ പാ​​​​ർ​​​​ട്ടി മൂ​​​​ന്നു സീ​​​​റ്റാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. സി.​​​​കെ. ജാ​​​​നു വ​​​​യ​​​​നാ​​​​ട്ടി​​​​ലെ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​കും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. പ​​​​ട്ടി​​​​ക വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്ന് ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​ദേ​​​​വ​​​​രാ​​​​ജ​​​​നും സു​​​​ര​​​​ക്ഷി​​​​ത സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്ന് ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രും. കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​കും ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മ​​​​ത്സ​​​​രി​​​​ച്ച ധ​​​​ർ​​​​മ​​​​ട​​​​ത്ത് മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ദ്ദേ​​​​ഹം പി​​​​ന്മാ​​​​റി.

മു​​​​സ്‌​​​​ലിം ലീ​​​​ഗു​​​​മാ​​​​യി​​​​ട്ടാ​​​​കും ആ​​​​ദ്യ​​​​ഘ​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ക. 27 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് ലീ​​​​ഗ് ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് 10 സീ​​​​റ്റി​​​​ലും ആ​​​​ർ​​​​എ​​​​സ്പി അ​​​​ഞ്ചി​​​​ട​​​​ത്തും 2021 ൽ ​​​​മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്നു. മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍റെ എ​​​​ൻ​​​​സി​​​​പി-​​​​കെ, സി​​​​എം​​​​പി, ആ​​​​ർ​​​​എം​​​​പി തു​​​​ട​​​​ങ്ങി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

Kerala

കൂടുതൽ സീറ്റും പരിഗണനയും എൽഡിഎഫ് നൽകുന്നുവെന്ന് ജോസ് കെ. മാണി

കോ​​​ട്ട​​​യം: യു​​​ഡി​​​എ​​​ഫ് ന​​​ല്‍കി​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ സീ​​​റ്റും പ​​​രി​​​ഗ​​​ണ​​​ന​​​യും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​ന് എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 1200ല​​​ധി​​​കം സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് പാ​​​ര്‍ട്ടി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും കോ​​​ട്ട​​​യം പ്ര​​​സ് ക്ലബിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ 470 സീ​​​റ്റു​​​ക​​​ളി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ ഇ​​​ത്ര​​​യും പ​​​രി​​​ഗ​​​ണ​​​ന​​​യും സീ​​​റ്റും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​യി​​​ര​​​ത്തി​​​ല്‍ താ​​​ഴെ സീ​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ക്കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​ല്‍ സീ​​​റ്റ് ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ ഒ​​​പ്പം റി​​​ബ​​​ലു​​​ക​​​ളെ​​​യും ല​​​ഭി​​​ക്കും. ഇ​​​പ്പോ​​​ള്‍ അ​​​തി​​​ല്ല. പ​​​ല​​​വാ​​​ര്‍ഡു​​​ക​​​ളി​​​ലും സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളി​​​ല്ലാ​​​തെ യു​​​ഡി​​​എ​​​ഫ് ത​​​ക​​​ര്‍ച്ച​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രേ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ റി​​​ബ​​​ലാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്നു. എ​​​ല്‍ഡി​​​എ​​​ഫി​​​നൊ​​​പ്പം ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു​​​ള്ള​​​ത്.

തീ​​​വ്ര​​​വ​​​ര്‍ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ല്‍ത​​​ന്നെ കൂ​​​ട്ടു​​​കൂ​​​ടു​​​ക​​​യാ​​​ണ്. മ​​​ത​​​സൗ​​​ഹാ​​​ര്‍ദം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ എ​​​ല്‍ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ല്‍ക്കും.

ബി​​​ജെ​​​പി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫി​​​നു പ​​​ല​​​യി​​​ട​​​ത്തും അ​​​ന്ത​​​ര്‍ധാ​​​ര​​​യു​​​ണ്ട്. പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലു​​​ള്‍പ്പ​​​ടെ സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കെ​​​തി​​​രേ യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സ്ഥാ​​​നാ​​​ര്‍ഥി​​​യെ നി​​​ര്‍ത്തി​​​യി​​​ട്ടി​​​ല്ല. യു​​​ഡി​​​എ​​​ഫു​​​മാ​​​യി അ​​​ക​​​ന്നു​​​നി​​​ന്ന സ​​​മ​​​യ​​​ത്ത് ര​​​ണ്ട​​​ര​​​മാ​​​സം അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട് നോ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്നു എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​ന​​​കീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​പ്ര​​​വ​​​ര്‍ത്ത​​​നം സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്നു. ലേ​​​ബ​​​ര്‍ കോ​​​ഡ്, വ​​​നം​-​​വ​​​ന്യ​​​ജീ​​​വി ഭേ​​​ദ​​​ഗ​​​തി, ഭൂ​​​പ​​​തി​​​വ് ഭേ​​​ദ​​​ഗ​​​തി, റ​​​ബ​​​ര്‍, നെ​​​ല്ല് താ​​​ങ്ങു​​​വി​​​ല തു​​​ട​​​ങ്ങി എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​ളി​​​ലും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ള്‍ക്കൊ​​​പ്പം നി​​​ല്‍ക്കു​​​ക​​​യും ചെ​​​യ്തു​​വെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ സ​​​മ്പൂ​​​ര്‍ണ​​​വി​​​ജ​​​യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ പ്ര​​​വി​​​ശ്യ​​​ത്തെ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ള്‍ സീ​​​റ്റു​​​ക​​​ളി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ചു അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​സ​​​സ​​​മി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ള്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ക്കാ​​​നാ​​​കും. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കൈ​​​വി​​​ട്ടു​​​പോ​​​യ പാ​​​ലാ, ക​​​ടു​​​ത്തു​​​രു​​​ത്തി, ചാ​​​ല​​​ക്കു​​​ടി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

National

വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യും വോ​ട്ട് ചോ​രി​യും ചീ​റ്റി; കു​ള​ത്തി​ൽ ചാ​ടി​യി​ട്ട് ഗു​ണ​വും കി​ട്ടി​യി​ല്ല; അ​പ്ര​സ​ക്ത​നാ​യി രാ​ഹു​ൽ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മ്പോൾ ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന് നാ​ല് സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റാ​നാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ വീ​ഴ്ച​യി​ൽ രാ​ഷ​ട്രീ​യ ലോ​കം പ​ഴി​ക്കു​ന്ന​ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യാ​ണ്. ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ലും ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​യേ​ക്കാ​ൾ കു​റ​വ് സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റാ​നാ​കു​ന്ന​ത്.

എ​സ്ഐ​ആ​റി​നെ​തി​രെ ബി​ഹാ​റി​ൽ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യും ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ വോ​ട്ട് ചോ​രി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന‍​യി​ച്ചെ​ങ്കി​ലും രാ​ഹു​ലി​ന് ബി​ഹാ​റി​ൽ ഒ​രു സ്വാ​ധീ​ന​വും ചെ​ലു​ത്ത​നാ​യി​ട്ടി​ല്ല. ജ​നം രാ​ഹു​ലി​ന്‍റെ വാ​ദ​ങ്ങ​ൾ എ​ല്ലാം ത​ള്ളു​ന്ന കാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ ക​ണ്ട​ത്.ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള മേ​ഖ​ല​ക​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ല​ട​ക്കം കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​ക്കാ​ണ് മു​ന്നേ​റാ​ൻ സാ​ധി​ച്ച​ത്. രാ​ഹു​ലി​നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പോ​ലും ത​ള്ളു​ന്ന​ത് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​പ്ര​സ​ക്ത​നാ​ക്കു​ന്നു​ണ്ട്.

ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെയും ഈ ​ഫ​ലം സ്വാ​ധീനി​ക്കാ​നാ​ണ് സാ​ധ്യ​ത. രാ​ഹു​ൽ പ്ര​വ​ർ​ത്ത​ന ശൈ​ലി മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും തി​രി​ച്ച​ടി​ക​ൾ തു​ട​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കു​ള​ത്തി​ൽ ചാ​ടു​ന്ന​ത​ട​ക്ക​മു​ള്ള​ത​ല്ല യ​ഥാ​ർ​ഥ പ്ര​ചാ​ര​ണ രീ​തി എ​ന്ന​തും ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

വോ​ട്ടെ​ണ്ണ​ൽ ആ​റ് മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്നോ​ൾ എ​ൻ​ഡി​എ കു​തി​ക്കു​ക​യാ​ണ്. 200 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. വെ​റും 37 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ലു​ള്ള​ത്.

 

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മസ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ. എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്.'-​ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ പാ​ർ​ട്ടി സം​സ്ഥാ​ന​ത്ത് അ​പ്ര​സ​ക്ത​മാ​ണെ​ന്നും ഗു​രു​പ്ര​കാ​ശ് പ​റ​ഞ്ഞു. പ്ര​ശാ​ന്ത് പോ​ലും മ​ത്സ​രി​ക്കു​ന്നി​ല്ല പി​ന്നെ പാ​ർ​ട്ടി​യു​ടെ കാ​ര്യം പ​റ​യാ​നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​വ​ർ​ക്ക് ഒ​രു സീ​റ്റ് കി​ട്ടി​യാ​ൽ പോ​ലും അ​ത്‌​ഭു​ത​മാ​ണെ​ന്നും ഗു​രു​പ്ര​കാ​ശ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up