Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Septic Tank

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​നു​ള്ളി​ൽ ശ്വാ​സം​മു​ട്ടി ആ​റ് പേ​ർ മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ലെ ക​ല​ഹ​ണ്ടി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​നു​ള്ളി​ൽ ആ​റ് പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി നി​മാ​യ് പാ​ൽ, മ​ക​ൻ ആ​കാ​ശ് പാ​ൽ, മേ​സ്തി​രി​മാ​രാ​യ അ​ദ​ൽ മാ​ഝി, മ​നോ​ര​ഞ്ജ​ൻ ഹാ​തി, ഛന്ദ ​ജ​ൽ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി ബി​പു​ൽ ജ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പ​ങ്ക​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ നി​ർ​മാ​ണ​ത്തി​നി​ടെ ഒ​രാ​ൾ അ​ബ​ദ്ധ​ത്തി​ൽ ടാ​ങ്കി​നു​ള്ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രും കൂ​ടി ടാ​ങ്കി​നു​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ഝി നാ​ല് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കൂ​ടാ​തെ, അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം 30,000 രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up