Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skull

ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ ചാക്കിൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും

ചെ​​​​ങ്ങ​​​​ന്നൂ​​​​ർ: ക​​​​ല്ലി​​​​ശേ​​​​രി റെ​​​​യി​​​​ൽ​​​​വേ പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പം പ​​​​മ്പാ​​​ന​​​​ദി​​​​യി​​​​ൽ ചൂ​​​​ണ്ട​​​​യി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ ത​​​​ല​​​​യോ​​​​ട്ടി​​​​യും അ​​​​സ്ഥി​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ ചാ​​​​ക്കു​​​​കെ​​​​ട്ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടി​​​നാ​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. പ്ര​​​​ദേ​​​​ശ​​​​ത്ത് മീ​​​​ൻ​​​​പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന ര​​​​ണ്ടു യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ചൂ​​​​ണ്ട​​​​യി​​​​ലാ​​​​ണ് അ​​​​സ്ഥി​​​​കൂ​​​​ടാ​​​​വ​​​​ശി​​​​ഷ്‌​​​ട​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ചാ​​​​ക്ക് കു​​​​ടു​​​​ങ്ങി​​​​യ​​​​ത്.

വ​​​​ലി​​​​യ ഭാ​​​​ര​​​​മു​​​​ള്ള എ​​​​ന്തോ ഒ​​​​ന്ന് ചൂ​​​​ണ്ട​​​​യി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​ലി​​​​യ മീ​​​​ൻ കു​​​​ടു​​​​ങ്ങി​​​​യെ​​​​ന്ന ധാ​​​​ര​​​​ണ​​​​യി​​​​ൽ ചൂ​​​​ണ്ട വ​​​​ലി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​വാ​​​​ക്ക​​​​ൾ ന​​​ദി​​​യി​​​ലി​​​റ​​​ങ്ങി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു താ​​​ഴ്ന്നു​​​കി​​​​ട​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ൽ ചാ​​​​ക്കു​​​​കെ​​​​ട്ട് ക​​​​ണ്ട​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തു ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ച്ച് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ഉ​​​​ള്ളി​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ ത​​​​ല​​​​യോ​​​​ട്ടി​​​​യും അ​​​​സ്ഥി​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് ചെ​​​​ങ്ങ​​​​ന്നൂ​​​​ർ പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി. മ​​​​നു​​​​ഷ്യ​​​​ന്‍റെ ത​​​​ല​​​​യോ​​​​ട്ടി, കൈ​​​​യു​​​​ടെ​​​​യും കാ​​​​ലി​​​​ന്‍റെ​​​യും എ​​​​ല്ലി​​​​ൻ ക​​​​ഷ​​​ണ​​​​ങ്ങ​​​​ൾ, ശ​​​​വ​​​​പ്പെ​​​​ട്ടി​​​​യു​​​​ടെ കൈ​​​​പ്പി​​​ടി, ചാ​​​​ക്ക് ആ​​​​റ്റി​​​​ൽ താ​​​​ഴ്ന്നു​​​കി​​​​ട​​​​ക്കാ​​​​നാ​​​​യി ഏ​​​​റ്റ​​​​വും അ​​​​ടി​​​​യി​​​​ൽ വ​​​ച്ചി​​​​രു​​​​ന്ന ഭാ​​​​ര​​​​മു​​​​ള്ള ക​​​​ല്ല് എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ആ​​​​റ്റി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ ഇ​​​​ൻ​​​​ക്വ​​​​സ്റ്റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു​​​ശേ​​​​ഷം പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. കൂ​​​​ടു​​​​ത​​​​ൽ ശാ​​​​സ്ത്രീ​​​​യ​​​​വും വി​​​​ദ​​​​ഗ്ധ​​​​വു​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഫോ​​​​റ​​​​ൻ​​​​സി​​​​ക് ലാ​​​​ബി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up