x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്‍​റോ​ത്തു​രു​ത്തി​ല്‍ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 14, 2026 02:54 AM IST | Updated: July 14, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: മ​ണ്‍​റോ​ത്തു​രു​ത്ത് പേ​ഴും​തു​രു​ത്തി​ല്‍ കാ​യ​ലി​ല്‍ വീ​ശു​വ​ല​യി​ല്‍ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ഇ​ട​ച്ചാ​ല്‍ പാ​ല​ത്തി​ന് താ​ഴെ കാ​യ​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്താ​ണ് സം​ഭ​വം. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ര്‍ ഇ​വി​ടെ എ​ത്താ​റു​ണ്ടാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. കഴിഞ്ഞ ദിവസം വൈകുന്നേര ​6.30 ഓ​ടെ​യാ​ണ് സം​ഭ​വം. മു​ന്‍ ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം എ​സ്. അ​ഭി​ജി​ത്തും സു​ഹൃ​ത്തു​ക്ക​ളും പാ​ല​ത്തി​ന് സ​മീ​പം നി​ല്‍​ക്ക​വേ​യാ​ണ് ത​ല​യോ​ട്ടി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ഭാ​ഗം ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ കി​ഴ​ക്കേ ക​ല്ല​ട എ​സ്‌​ഐ അ​ന​ന്തു മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം ത​ല​യോ​ട്ടി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ ​ഭാ​ഗ​ത്ത് നി​ന്നും സ​മീ​പ​കാ​ല​ത്ത് കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് ഇ​പ്പോ​ള്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ത​ല​യോ​ട്ടി​യു​ടെ ഭാ​ഗം അ​ടു​ത്ത ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും. ഡിഎ​ന്‍എ പ്രൊ​ഫൈ​ലിം​ഗ് ന​ട​ത്താ​നാ​ണ് നീ​ക്കം. പ​ഴ​ക്ക​വും പ്രാ​യ​വും തി​രി​ച്ച​റി​ഞ്ഞാ​ല്‍ മാ​ത്ര​മേ മു​മ്പ് കാ​ണാ​താ​യ ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​കൂ.

പാ​ല​ത്തി​ന് സ​മീ​പം ക​ര​യോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്ത് ചെ​ളി​യി​ല്‍​നി​ന്നാ​ണ് ത​ല​യോ​ട്ടി​യു​ടെ ഭാ​ഗം ല​ഭി​ച്ച​ത്. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ദ്ര​വി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ത​ല​യോ​ട്ടി. വേ​ലി​യേ​റ്റം ഉ​ണ്ടാ​യ​പ്പോ​ള്‍ തീ​ര​ത്ത് അ​ടി​ഞ്ഞ​താ​വാ​നാ​ണ് സാ​ധ്യ​ത. ഇ​വി​ടു​ത്തെ കു​ഴി​മാ​ട​ങ്ങ​ളി​ല്‍​നി​ന്ന് മ​ണ്ണു​മാ​റ്റി​യ​പ്പോ​ള്‍ കാ​യ​ലി​ല്‍​പ​തി​ച്ച ത​ല​യോ​ട്ടി​യാ​വാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham LocalNews skull

Recent News

Corehub Up