Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spa

ന​ട​ക്കു​ന്ന​ത് ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭം; സ്പാ​ക​ളി​ലും മ​സാ​ജ് സെന്‍റ​റു​ക​ളി​ലും പി​ടി​മു​റു​ക്കി പൊ​ലി​സ്

കൊ​ച്ചി: പ​ത്ത​ടി​പ്പാ​ല​ത്തെ സ്പാ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ലെ സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്‍ററു​ക​ളി​ലും പി​ടി​മു​റു​ക്കി കൊ​ച്ചി സി​റ്റി പൊ​ലി​സ്.

അ​ഞ്ഞൂ​റി​ല​ധി​കം അ​ന​ധി​കൃ​ത സ്പാ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ടങ്ങ​ളി​ലെ​ല്ലാം ത​ന്നെ മ​സാ​ജിം​ഗ്, ക്രോ​സ് മ​സാ​ജിം​ഗ് ബോ​ര്‍​ഡു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള​ള ചി​ല കേ​ന്ദ്ര​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ന​ട​ക്കു​ന്ന​ത് ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭം ത​ന്നെ​യാ​ണെ​ന്ന് പൊ​ലി​സും സ​മ്മ​തി​ക്കു​ന്നു. ചെ​റി​യൊ​രു കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്ത് അ​തി​ല്‍ ചെ​റി​യ മു​റി​ക​ളൊ​രു​ക്കി മ​സാ​ജിം​ഗ് സെ​ന്‍ററു​ക​ള്‍ എ​ന്ന ബോ​ര്‍​ഡും തൂ​ക്കി കൊ​യ്ത്തു ന​ട​ത്തു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

പ്ര​തി​ദി​നം 15,000 രൂ​പ വ​രെ ടി​പ്പ് വാ​ങ്ങു​ന്ന ലേ​ഡി തെ​റാ​പ്പി​സ്റ്റു​ക​ള്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലു​ണ്ട്. മ​സാ​ജിം​ഗി​ന് എ​ത്തു​ന്ന​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും 28 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. പ്ര​ത്യേ​ക ആ​പ്പ് വ​ഴി​യും വാ​ട്‌​സാ​പ്പി​ലൂ​ടെ​യു​മൊ​ക്കെ ഫോ​ട്ടോ ക​ണ്ടാ​ണ് അ​ന്യ ജി​ല്ല​ക​ളി​ല്‍ നി​ന്നു​പോ​ലും ചെ​റു​പ്പ​ക്കാ​ര്‍ കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ന​ല്ല രീ​തി​യി​ല്‍ ലൈ​സ​ന്‍​സോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ആ​യു​ര്‍​വേ​ദ സു​ഖ​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് അ​ന​ധി​കൃ​ത സ്പാ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ഗു​ണ്ടാ​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​ണ് ഇ​വ​ര്‍​ക്ക് മ​റ പി​ടി​ക്കു​ന്ന​ത്.

സ്പാ​ക​ള്‍​ക്കു മ​റ​വി​ല്‍ ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭം കൊ​ഴു​ക്കു​മ്പോ​ള്‍ ജോ​ലി തേ​ടി​യെ​ത്തി ഇ​തി​ല്‍ പെ​ട്ടു​പോ​കു​ന്ന​വ​രു​മു​ണ്ട്. നാ​ണ​ക്കേ​ടും ഭ​യ​വും മൂ​ലം ച​തി​ക്ക് ഇ​ര​യാ​കു​ന്ന​ത് പ​ല​രും മ​റ​ച്ചു​വ​യ്ക്കു​ന്നു. മ​ല​യാ​ളി​ക​ള്‍​ക്കൊ​പ്പം നേ​പ്പാ​ളി, പ​ഞ്ചാ​ബി, ഫി​ലി​പ്പീ​ന്‍​സ് യു​വ​തി​ക​ളും തെ​റാ​പ്പി​സ്റ്റു​ക​ളാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Kerala

'സ്പ​ർ​ശ​ൻ വെ​ൽ​നെ​സ്' സ്പാ​; ബി​ജെ​പി നേ​താ​വി​നെ​തി​രെ വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം: 'സ്പ​ർ​ശ​ൻ വെ​ൽ​നെ​സ്' സ്പാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വി​നെ​തി​രെ രാ​ഷ്ട്രീ​യ വി​വാ​ദം പു​ക​യു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം​.പി. ഷൈ​ൻ ലാ​ലി​ന്‍റെ പി​താ​വാ​യ മ​നോ​ഹ​ര​ന്‍റെ പേ​രി​ലാ​ണെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​ത്.

ലൈ​സ​ൻ​സ് പി​താ​വി​ന്‍റെ പേ​രി​ലാ​ണെ​ങ്കിലും ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​റ്റൊ​രാ​ൾ​ക്ക് സ്ഥാ​പ​നം കൈ​മാ​റി​യെന്ന് ഷൈ​ൻ ലാ​ൽ പ്ര​തി​ക​രി​ച്ചു. ലൈ​സ​ൻ​സ് പു​തി​യ ആ​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദം ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി ത​ന്നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ലെ​ന്നും സം​ഘ​ട​നാ​പ​ര​മാ​യ യാ​ത്ര​യി​ലാ​യ​തി​നാ​ൽ സൈ​ബ​ർ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ സ്പാ ​അ​ട​പ്പി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ഷൈ​ൻ ലാ​ലി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യാ​ണ് സൂ​ച​ന.

Kerala

സ്പാ​യി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്; ഒ​രു പ്ര​തി കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​രു​ണി​ന്‍റെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കൊ​ച്ചി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ സു​ബി​ൻ, ബെ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആ​കെ ആ​റ് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഇ​നി മൂ​ന്ന് പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഒ​ളി​വി​ൽ പോ​യ ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ സം​സ്ഥാ​നം വി​ട്ട​താ​യും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.

Kerala

മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; സ്പാ ​അ​ട​ച്ചു​പൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ച്യൂ ജം​ഗ്ഷ​നി​ലെ സ്പർശൻ സ്പാ ​അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മേ​യ​ർ വി.​വി. രാ​ജേ​ഷ് അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up