തിയറ്ററുകളിൽ പ്രദർശനം തുടരുന്ന എബ്രിഡ് ഷൈൻ ചിത്രം സ്പായുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കൊച്ചിയിലെ ഒരു സ്പായുടെ പശ്ചാത്തലത്തിൽ മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പാ.
പതിവിനു വ്യത്യസ്തമായി സിനിമയുടെ റിലീസിനു ശേഷമാണ് ട്രെയിലർ പുറത്തുവിടുന്നത്.
സ്പായിലെത്തുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മുന്നേറുന്ന ട്രെയിലർ നിരവധി ചിരി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. എബ്രിഡ് ഷൈൻ കഥയും തിരക്കഥയുമെഴുതി ഒരുക്കിയ ചിത്രത്തിന് കാമറ നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്. ഇഷാൻ ഛബ്രയാണ് സംഗീതസംവിധാനം. മനോജ് ആണ് എഡിറ്റർ.
ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, പൂജിത മേനോൻ, ശ്രീലക്ഷ്മി ഭട്ട്, ശ്രീജ ദാസ്, മേഘ തോമസ്, അബീ സുഹാന, നീന കുറുപ്പ്, മേജർ രവി, സിദ്ദാർഥ് ഭരതൻ, അശ്വിൻ കുമാർ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, പ്രശാന്ത് അലക്സാണ്ടർ, വിജയ് മേനോൻ, ജോജി കെ. ജോൺ എന്നിങ്ങനെ വൻതാരനിര തന്നെ സിനിമയിലെത്തുന്നുണ്ട്. സജിമോൻ പാറയിലും സഞ്ജു ജെയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Tags : Spa Abrid Shine Trailer Ishaan Chhabra