Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special School

മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ക​ര​ങ്ങ​ൾ​ക്ക് ദൈ​വം ശ​ക്തി കൊ​ടു​ക്കും; മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു​ള്ള ബാ​ല​താ​രം ദേ​വ​ന​ന്ദ​യു​ടെ കു​റി​പ്പ് വൈ​റ​ൽ  

മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഏ​ത് ക​ര​ങ്ങ​ൾ​ക്കും സ​ർ​വ​ശ​ക്ത​നാ​യ ദൈ​വം ശ​ക്തി ന​ൽ​കു​മെ​ന്ന് ജ​ന​പ്രി​യ ബാ​ല​താ​രം ദേ​വ​ന​ന്ദ. കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദേ​വ​ന​ന്ദ പ​ങ്കു​വെ​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് വ​ലി​യ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലെ വി​കാ​രാ​ധീ​ന​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് ഈ ​ച​ർ​ച്ച​ക​ൾ​ക്ക് കാ​ര​ണം. വേ​ദി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ കു​രു​ന്നു​ക​ൾ സ്നേ​ഹ​ത്തോ​ടെ കെ​ട്ടി​പ്പി​ടി​ച്ച് സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ, ആ ​സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി വി​കാ​രാ​ധീ​ന​നാ​യി ക​ണ്ണീ​ര​ണി​ഞ്ഞു. ഈ ​സു​ന്ദ​ര​മാ​യ നി​മി​ഷ​ത്തി​ന്‍റെ വീ​ഡി​യോ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ത​രം​ഗ​മാ​യി മാ​റി​യ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ​യാ​ണ് 'മാ​ളി​ക​പ്പു​റം' സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ദേ​വ​ന​ന്ദ ത​ന്‍റെ മ​നോ​ഹ​ര​മാ​യ കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്.

“മ​നു​ഷ്യ​രെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന ക​ര​ങ്ങ​ൾ ആ​രു​ടേ​താ​യാ​ലും, ആ ​ക​ര​ങ്ങ​ൾ​ക്ക് സ​ർ​വ ശ​ക്ത​നാ​യ ദൈ​വം ശ​ക്തി കൊ​ടു​ക്കു​ക ത​ന്നെ ചെ​യ്യും”​ദേ​വ​ന​ന്ദ കു​റി​ച്ചു.

പ​ല​പ്പോ​ഴും മു​തി​ർ​ന്ന​വ​രു​ടെ പ​ക്വ​ത​യോ​ടെ പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ ത​ന്‍റെ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കാ​റു​ള്ള ദേ​വ​ന​ന്ദ​യു​ടെ ഈ ​വാ​ക്കു​ക​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ആ​രാ​ധ​ക​രും പൊ​തു​ജ​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത​ത്.

സ്പെ​ഷ്യ​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ ഒ​രു ഭ​ര​ണാ​ധി​കാ​രി ക​ണ്ണീ​ര​ണി​ഞ്ഞ​തും, അ​തി​ന്മേ​ൽ കൊ​ച്ചു​ക​ലാ​കാ​രി കു​റി​ച്ച വ​രി​ക​ളും ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

Kerala

സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വത്തിൽ മ​ല​പ്പു​റം മു​ന്നേ​റ്റം തു​ട​രു​ന്നു

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വം ര​​​ണ്ടാം​​​ദി​​​ന​​​ത്തി​​​ലും നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ മ​​​ല​​​പ്പു​​​റം മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​ന്നു. 386 പോ​​​യി​​​ന്‍റോ​​​ടെ​​​യാ​​​ണ് മ​​​ല​​​പ്പു​​​റം ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തു നി​​​ൽ​​​ക്കു​​​ന്ന​​​ത്. 372 പോ​​​യി​​​ന്‍റ് നേ​​​ടി ക​​​ണ്ണൂ​​​രും 364 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ഴി​​​ക്കോ​​​ടും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തു​​​ണ്ട്.

സ്കൂ​​​ൾ​​​ത​​​ല​​​ത്തി​​​ൽ 55 പോ​​​യി​​​ന്‍റ് നേ​​​ടി ആ​​​ല​​​പ്പു​​​ഴ പൂ​​​ങ്കാ​​​വ് എം​​​ഐ​​​എ​​​ച്ച്എ​​​സ് ഒ​​​ന്നും 48 പോ​​​യി​​​ന്‍റ് നേ​​​ടി മേ​​​മു​​​ണ്ട എ​​​ച്ച്എ​​​സ് ര​​​ണ്ടും 47 പോ​​​യി​​​ന്‍റ് നേ​​​ടി ഇ​​​ടു​​​ക്കി ഇ​​​ര​​​ട്ട​​​യാ​​​ർ എ​​​സ്ടി എ​​​ച്ച്എ​​​സ്എ​​​സ് മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്. സ്കി​​​ൽ ഫെ​​​സ്റ്റി​​​ൽ 106 പോ​​​യി​​​ന്‍റോ​​​ടെ വ​​​ട​​​ക​​​ര ഉ​​​പ​​​ജി​​​ല്ല ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം നേ​​​ടി.

99 പോ​​​യി​​​ന്‍റ് നേ​​​ടി തൃ​​​ശൂ​​​ർ ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും 96 പോ​​​യി​​​ന്‍റ് നേ​​​ടി എ​​​റ​​​ണാ​​​കു​​​ളം മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ 5620 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ട്ട​​​യം ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം നേ​​​ടി.

3153 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ര​​​ണ്ടും 3092 പോ​​​യി​​​ന്‍റോ​​​ടെ മ​​​ല​​​പ്പു​​​റം മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. മ​​​റ്റു ജി​​​ല്ല​​​ക​​​ളു​​​ടെ പോ​​​യി​​​ന്‍റ് നി​​​ല: പാ​​​ല​​​ക്കാ​​​ട് -2898, കോ​​​ഴി​​​ക്കോ​​​ട് -2634, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -1790, തൃ​​​ശൂ​​​ർ -775, കാ​​​സ​​​ർ​​​ഗോ​​​ഡ് -495.

Latest News

Corehub Up