പുലിയൂർ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ വാർഷികാഘോഷം ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ബി. ബിന്ദു മാധവ് ആഘോഷ പരിപാടികൾ ഉദ്ഘാടനം
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ വാർഷികാഘോഷമായ ‘സ്വരലയം’ ആഘോഷിച്ചു. ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ബി. ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകുന്ന സജീവമായ പിന്തുണയെ മാനിച്ച് ചടങ്ങിൽ അദ്ദേഹത്തിന് ‘ചീഫ് പാട്രൺ’ അവാർഡ് നൽകി ആദരിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ മോളി സേവ്യർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിഡിജിയും ലില്ലി ചെയർമാനുമായ ലയൺ ഡോ. പി.ജി.ആർ. പിള്ള അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജിംഗ് ട്രസ്റ്റി ലയൺ ജി. വേണുകുമാർ, രണ്ടാം വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ മാർട്ടിൻ ഫ്രാൻസിസ്, ഡേ ഡ്രീംസ് സിഇഒ മിസ്റ്റർ ബിജേഷ് എന്നിവർ പ്രസംഗിച്ചു.
പഠന-കലാരംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ബിന്ദു മാധവും ഡിജി ടീമും ചേർന്ന് വിതരണം ചെയ്തു. വിദ്യാർഥികൾ അവതരിപ്പിച്ച മനോഹരമായ രംഗപൂജയോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. സ്പെഷൽ സ്കൂൾ വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ച വിവിധ നൃത്തങ്ങളും ഗ്രൂപ്പ് ഡാൻസുകളും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
Tags : Special School nattuvishesham local news