Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkakara

Ernakulam

പെ​ണ്‍​പോ​രി​ന്‍റെ പെ​രു​മ​യി​ൽ തൃ​ക്കാ​ക്ക​ര

കൊ​ച്ചി: നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​ന​പ്ര​കാ​രം പെ​ൺ​പോ​രി​ന് അ​ങ്കം കു​റി​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ക മ​ണ്ഡ​ല​മാ​ണ് തൃ​ക്കാ​ക്ക​ര. കേ​ര​ള​ത്തി​ന്‍റെ മ​ഹി​ത​പൈ​തൃ​കം ഇ​ഴ​ചേ​ർ​ന്ന തൃ​ക്കാ​ക്ക​ര​യു​ടെ മ​ണ്ണി​ൽ, ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ന് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ വ​നി​താ സാ​ര​ഥി​ക​ളെ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത് പോ​രാ​ട്ട​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

ര​ണ്ടാ​മൂ​ഴ​ത്തി​നി​റ​ങ്ങു​ന്ന കോ​ണ്‍​ഗ്ര​സി​ലെ ഉ​മാ തോ​മ​സും ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​ന്ന സി​പി​എ​മ്മി​ലെ അ​ഡ്വ. പു​ഷ്പാ​ദാ​സും ത​മ്മി​ലാ​ണ് ഇ​വി​ടെ മ​ത്സ​രം.

കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം അ​ല്പം വൈ​കി​യെ​ങ്കി​ലും സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ഉ​മാ തോ​മ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ല്‍ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് പി.​ടി. തോ​മ​സി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് 2022ല്‍ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചാ​ണ് ഉ​മാ തോ​മ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​ക വ​നി​താ പ്ര​തി​നി​ധി​യാ​യി പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. സി​പി​എ​മ്മി​ലെ ഡോ. ​ജോ ജോ​സ​ഫി​നെ 25,016 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഉ​മ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ണു പ​രി​ക്കേ​റ്റ ഉ​മ തോ​മ​സ് മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്കു​ശേ​ഷം മ​ണ്ഡ​ല​ത്തി​ലും പൊ​തു​രം​ഗ​ത്തും സ​ജീ​വ​മാ​യി. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ ഇ​തു​വ​രെ ചെ​യ്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ.

കോ​ൺ​ഗ്ര​സി​ന്‍റെ കു​ത്ത​ക സീ​റ്റെ​ന്ന​റി​യ​പ്പെ​ടു​ന്ന തൃ​ക്കാ​ക്ക​ര​യി​ൽ 2021ലും 2022​ലും ഡോ​ക്ട​ർ​മാ​രെ ക​ള​ത്തി​ലി​റ​ക്കി​യാ​യി​രു​ന്നു സി​പി​എ​മ്മി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ.

ര​ണ്ടും പാ​ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്, ഇ​ക്കു​റി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യ അ​ഡ്വ. പു​ഷ്പാ​ദാ​സി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. സ​ജീ​വ പ്ര​വ​ർ​ത്ത​ക​യെ മ​ൽ​സ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ടു​തു​മു​ന്ന​ണി. നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​ന്ന പു​ഷ്പാ​ദാ​സ് രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പേ ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ല്‍​റ്റ് സ്വ​ന്ത​മാ​ക്കി​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​രാ​ണ് തൃ​ക്കാ​ക്ക​ര​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

District News

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്: തൃ​ക്കാ​ക്ക​ര​യി​ൽ​ ഇ​ട​തു​-വ​ല​തു മു​ന്ന​ണി​ക​ളി​ൽ തർക്കം


കാ​ക്ക​നാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ക്കാ​ക്ക​ര​യി​ൽ സീ​റ്റു വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​രു മു​ന്ന​ണി​ക​ളി​ലും ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. വാ​ർ​ഡു പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 43 ഡി​വി​ഷ​നു​ക​ൾ 48 ആ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ്, സി​പി​എം മു​ന്ന​ണി​ക​ളി​ൽ സീ​റ്റു​ക​ൾ പ​ങ്കി​ടു​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​വു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ​യ്ക്ക് അ​വ​രു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ പോ​ലും മ​ൽ​സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.


ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഡി​വി​ഷ​ൻ സി​പി​ഐ സ്ഥി​ര​മാ​യി മ​ൽ​സ​രി​ക്കു​ന്ന സീ​റ്റാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് സീ​റ്റു നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മ​ത​നാ​യി മ​ൽ​സ​രി​ച്ചു വി​ജ​യി​ച്ച പി.​സി. മ​നൂ​പ് പി​ന്നീ​ട് ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഹെ​ൽ​ത്ത് സെ​ന്‍റർ ഡി​വി​ഷ​ൻ ജ​ന​റ​ൽ വാ​ർ​ഡ് ആ​യ​തോ​ടെ ഈ ​വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി പി.​സി. മ​നൂ​പ് രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.
ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​നൂ​പി​നെ മ​ൽ​സ​രി​പ്പി​ക്കാ​നാ​യി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വാ​ർ​ഡ് വി​ട്ടു​ത​ര​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ആ​ദ്യ​ഘ​ട്ട സീ​റ്റു ച​ർ​ച്ച​യി​യി​ൽ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ട​ത് സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രി​ൽ പ്ര​മേ​ഷ് വി. ​ബാ​ബു​വി​നെ മ​ൽ​സ​രി​പ്പി​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ഹ​ക​ര​ണ റേ​ഡ് വാ​ർ​ഡി​ൽ സി​പി​ഐ​യു​ടെ സീ​റ്റി​ൽ സി​പി​എം സ്വ​ത​ന്ത്ര​നാ​യി ക​ഴി​ഞ്ഞ ത​വ​ണ മ​ൽ​സ​രി​ച്ച ജി​ജോ ചി​ങ്ങ​ന്ത​റ​യെ മ​ൽ​സ​രി​പ്പി​ക്കാ​നും സി​പി​എം തീ​രു​മാ​നി​ച്ച​താ​യാ​ണ് സൂ​ച​ന.


ആ​ദ്യ വ​ട്ട​ച​ർ​ച്ച ത​ന്നെ വ​ഴി​വി​ട്ട​തോ​ടെ സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ​യും നി​ല​പാ​ട്. കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യി​ൽ പ്ര​ധാ​ന​ഘ​ട​ക ക​ക്ഷി​യാ​യ മു​സ്ലിം ലീ​ഗ് ഇ​ത്ത​വ​ണ 10 സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റു​ക​ളാ​ണ് ലീ​ഗി​ന് ന​ൽ​കി​യി​രു​ന്ന​ത് വാ​ർ​ഡ് വി​ഭ​ജ​ന​വും കൂ​ട്ടി ചേ​ർ​ക്ക​ലും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​ഞ്ചു സീ​റ്റു​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് തൃ​ക്കാ​ക്ക​ര​യി​ൽ ഉ​ണ്ടാ​യ​ത്. 43 സീ​റ്റു​ക​ൾ48 സീ​റ്റു​ക​ളാ​യി വ​ർ​ധി​ച്ചു. ഈ ​സീ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം കൂ​ടി ത​ങ്ങ​ൾ​ക്കു​കി​ട്ട​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം.

 

കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ എ-​ഐ ഗ്രൂ​പ്പ് പോ​ര് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും പ്ര​തി​ഫ​ലി​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ​ത​മാ​യി ര​ണ്ടു സീ​റ്റു​ക​ൾ കൂ​ടി അ​ധി​കം വേ​ണ​മെ​ന്ന നി​ല​പാ​ട്ടും എ​വി​ഭാ​ഗ​ത്തി​നു​ണ്ട്. എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, രാ​ധാ​മാ​ണി​പ്പി​ള്ള, വി.​ഡി. സു​രേ​ഷ്, സ്മി​താ സ​ണ്ണി, ജോ​സ് ക​ള​ത്തി​ൽ എ​ന്നി​വ​രി​ൽ വി.​ഡി. സു​രേ​ഷി​ന്‍റെ വാ​ർ​ഡ് വ​നി​താ സീ​റ്റാ​ണെ​ങ്ക​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലി​ജി സു​രേ​ഷ്ഇ​ത്ത​വ​ണ പ​ക​രം മ​ൽ​സ​രി​ക്കും.

 

ഐ ​ഗ്രൂ​പ്പു നേ​താ​ക്ക​ളി​ൽ പ​ല​രും മ​ൽ​സ​രി​ച്ചി​രു​ന്ന ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ ഇ​ത്ത​വ​ണ വ​നി​താ വാ​ർ​ഡു​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര ബി​എം​സി ഡി​വി​ഷ​ൻ മു​സ്ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥി​രം സീ​റ്റാ​യി​രു​ന്ന ബി​എം​സി​യി​ൽ ഇ​ത്ത​വ​ണ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എം. അ​ബ്ബാ​സി​നെ മ​ൽ​സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. അ​ര​നൂ​റ്റാ​ണ്ടാ​യി കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കെ.​എം. അ​ബ്ബാ​സി​ന് ബി​എം​സി ഡി​വി​ഷ​ൻ ന​ൽ​കാ​നും ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ഈ ​സീ​റ്റ് ത​ങ്ങ​ൾ​ക്കു വി​ട്ടു​ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ലീ​ഗും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ന​വം​ബ​ർ ആ​ദ്യ​വാ​രം ഇ​റ​ങ്ങി​യേ​ക്കും. മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള സീ​റ്റു വി​ഭ​ജ​നം അ​തി​നു ശേ​ഷം ന​ട​ക്കും. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ 48 ഡി​വി​ഷ​നു​ക​ളി​ലും ഇ​ത്ത​വ​ണ​ട്വ​ന്‍റി-20​യും മ​ൽ​സ​രി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up