കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിർണായക നീക്കവുമായി സിപിഎം. മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങുകയാണ് സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ ബാസ്റ്റിനെ സ്ഥാനാർഥിയാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സിപിഎം ജില്ലാ നേതൃത്വം റോൺ ബാസ്റ്റിന്റെ പേര് ശിപാർശ ചെയ്തതായാണ് ലഭിക്കുന്ന സൂചന. എന്നാൽ ഇതുസംബന്ധിച്ച് തനിക്ക് അറിയിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് റോണിന്റെ പ്രതികരണം. നിലവിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ റോൺ ബാസ്റ്റിൻ.
Tags : cpm Sebastian Paul Thrikkakara ron bastian