കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളജിലെ പൂർവവിദ്യാർഥി സംഘടനയായ ബോസ സംഘടിപ്പിക്കുന്ന ഭാരത നോളജ് സമ്മിറ്റ് 15ന് കോളജ് കാന്പസിൽ നടക്കും.
തിളക്കമാർന്ന ഭാവിക്കൊരു ബ്ലൂ പ്രിന്റ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മിറ്റിൽ പത്തു സെഷനുകളിലായി വ്യത്യസ്ത മേഖലകളിലുള്ള 45 പ്രമുഖർ പങ്കെടുക്കും.
മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തീമാറ്റിക് സെഷനുകളുടെ ഉദ്ഘാടനം കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ നിർവഹിക്കും. അഞ്ചു വേദികളിലായാണു പരിപാടി നടക്കുക.
അതിർത്തികൾക്ക് അപ്പുറത്തെ അവസരങ്ങൾ എന്ന പ്രമേയത്തിലുള്ള പാനൽ ചർച്ചയിൽ സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മനു രാജഗോപാൽ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ സെഷനുകളുണ്ടാകും.
സമ്മിറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.bosa.co.in എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
സമ്മിറ്റിന്റെ ലോഗോയുടെയും ബ്രോഷറിന്റെയും പ്രകാശനച്ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. കെ.എം. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
Tags : Knowledge Summit Bharat Mata College thrikkakara