x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​ഗ്രി

വെബ്ഡെസ്ക്
Published: October 26, 2026 11:29 PM IST | Updated: October 26, 2026 11:29 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ത​​​ല​​​ശേ​​​രി മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ലെ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​ങ്കോ​​​ള​​​ജി ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ 2026 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് ഇ​​​ൻ മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​കെ സീ​​​റ്റു​​​ക​​​ളി​​​ൽ 20 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ എം​​​ബി​​​ബി​​​എ​​​സ് അ​​​ക്കാ​​​ദ​​​മി​​​ക യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ൽ നി​​​ന്നോ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ് അം​​​ഗീ​​​ക​​​രി​​​ച്ച ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി/ എം​​​എ​​​ൽ​​​ടി (നാ​​​ല് വ​​​ർ​​​ഷം) കോ​​​ഴ്‌​​​സ് പാ​​​സാ​​​യ​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക്ക് മു​​​ൻ​​​പ് പ്ര​​​വേ​​​ശ​​​ന​​​യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​ക്കാ​​​ദ​​​മി​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മൊ​​​ത്തം മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം.

പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നു 1,200 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. 29ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാം. വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www. lbscentre.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക യോ​​​ഗ്യ​​​ത ഓ​​​ൺ​​​ലൈ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2560361, 362, 363.

Tags : MBBS PostgraduateDegree MedicalMicrobiology

Recent News

Corehub Up