Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two People

Kottayam

വി​ദ്യാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ ര​ണ്ടുപേ​ര്‍​ക്ക് തെരുവുനാ​യ​യു​ടെ ക​ടി​യേ​റ്റു

വ​​ട​​വാ​​തൂ​​ര്‍: വി​​ദ്യാ​​ര്‍​ഥി ഉ​​ള്‍​പ്പെ​​ടെ ര​​ണ്ടു പേ​​ര്‍​ക്ക് തെ​രു​വു​നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റു. വ​​ട​​വാ​​തൂ​​ര്‍ തു​​ണ്ടി​​യി​​ല്‍ ആ​​ന്‍റ​​ണി റി​​ജു (ആ​​റ് വ​​യ​​സ്), ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി റ​​ഫീ​​ഖ് എ​​ന്നി​​വ​​ര്‍​ക്കാ​​ണു നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വ​​ട​​വാ​​തൂ​​ര്‍ താ​​ന്നി​​ക്ക​​പ്പ​​ടി​​യി​​ലാ​​ണ് സം​​ഭ​​വം. ട്യൂ​​ഷ​​നു​​പോ​​യ​​ശേ​​ഷം സു​​ഹൃ​​ത്തു​​ക്ക​​ള്‍​ക്കൊ​​പ്പം വീ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്നു​​വ​​രു​​മ്പോ​​ഴാ​​ണ് ആ​​ന്‍റ​ണി റി​​ജു​​വി​​ന് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. ഇ​​തേ​​സ​​മ​​യം ഇ​​തു​​വ​​ഴി ന​​ട​​ന്നു​​വ​​രു​ക​യാ​യി​രു​ന്നു റ​​ഫീ​​ഖ്. കു​​ട്ടി​​യെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ റ​​ഫീ​​ഖി​​നും ക​​ടി​​യേ​​റ്റു. റ​​ഫീ​​ഖി​​നെ കോ​​ട്ട​​യം ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും ആ​​ന്‍റ​ണി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ആ​​ന്‍റ​ണി​​യു​​ടെ കൈ​​യ്ക്കും റ​​ഫീ​​ഖി​​ന്‍റെ കാ​​ലി​​നു​​മാ​​ണ് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്.

Kerala

കോ​ഴി​ക്കോ​ട് ര​ണ്ടു പേ​ർ​ക്ക് പാ​മ്പ് ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു പേ​ര്‍​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ൽ ചെ​മ്പ്ര പു​ലി​യാ​റ​ക്കു​ന്ന് ശി​ൽ​പ്പ​യ്ക്കാ​ണ് (20) പാ​മ്പ് ക​ടി​യേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് കൈ ​ക​ഴു​കാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്. രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ശി​ൽ​പ്പ​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി​യി​ല്‍ യു​വാ​വി​ന് പാ​മ്പ് ക​ടി​യേ​റ്റു. ഉ​ള്ള്യേ​രി പു​തി​യോ​ട്ടി​ല്‍ സു​ധീ​ഷി(42)​നെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തു​വ​ച്ച് പാ​മ്പ് ക​ടി​ച്ച​ത്. സു​ധീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

District News

പ​ണ​മി​ട​പാ​ട് ത​ട്ടി​പ്പ് കേ​സി​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വു​ൾ​പ്പ​ടെ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ത​ട്ടി​പ്പു കേ​സി​ൽ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി​യും ക​ണ്ണ​ർ ലേ​ബ​ർ ബാ​ങ്ക് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, സെ​ക്ര​ട്ട​റി കെ. ​ജി​തേ​ഷ് എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്നാ​ട് സൈ​ബ​ർ ക്രൈം ​ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ർ.​വി. ഗൗ​ത​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​മി​ഴ്നാ​ട് സൈ​ബ​ർ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സെ​ന്‍റ​റി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ബാ​ല​മു​രു​ഗ​ൻ (25) എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. 1.67 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് പ്ര​സി​ഡ​ന്‍റാ​യ സൊ​സൈ​റ്റി​യി​ൽ പ​ണം എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സൊ​സൈ​റ്റി​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജി​തേ​ഷി​നെ ന​ഗ​ര​ത്തി​ന​ടു​ത്ത ചെ​ട്ടി​പ്പീ​ടി​ക​യി​ലെ വീ​ട്ടി​ലെ​ത്തി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ട്രാ​ൻ​സി​റ്റ് വാ​റ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​രെ​യും ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് (ഒ​ന്ന്) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ടൗ​ൺ പോ​ലീ​സ് ത​മി​ഴ്നാ​ട് പോ​ലീ​സി​ന് കൈ​മാ​റി.

സൊ​സൈ​റ്റി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ൽ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ 1.67 കോ​ടി രൂ​പ​യോ​ള​മാ​ണ് അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ന‌​ട​ത്തി​യ സൈ-​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യും സൊ​സൈ​റ്റി​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 45,64,031 രൂ​പ​യും ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

District News

വീ​ട്ടി​ൽ ക​യ​റി ക​ത്തി​ക്കു​ത്ത്; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. കൈ​പ്പാ​ങ്ക​ണ്ടി ഹ​മീ​ദ്, അ​നി​യ​ൻ സൂ​പ്പി എ​ന്നി​വ​രെ​യാ​ണ് സൂ​പ്പി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ക​ടി​യ​ങ്ങാ​ട് പു​റ​വൂ​ർ സ്വ​ദേ​ശി അ​ലി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സൂ​പ്പി​യു​ടെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കു​ത്തേ​റ്റ ഹ​മീ​ദി​ന്‍റെ കു​ട​ൽ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഹ​മീ​ദി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൂ​പ്പി​യെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം അ​ലി വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഇ​തി​നു മു​ന്പും അ​ലി വീ​ട് ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

മയക്കുമരുന്ന് വേട്ട: യു​വ​തി​യ​ട​ക്കം രണ്ടു പേ​ർ പി​ടി​യി​ൽ

ആ​ലു​വ: ആ​ലു​വ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് മൂ​ന്ന് കി​ലോ ക​ഞ്ചാ​വും അ​ഞ്ച് മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും ഒ​രു എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

ആ​ലു​വ ചെ​ങ്ങ​മ​നാ​ട് പനയക്കടവ് കര കോടോ​പ്പി​ള്ളി വാ​സി​ദ് (31), മ​ല​പ്പു​റം തി​രൂ​ർ വളവന്നൂർ വരന്പനാല കര മേ​ച്ചേ​രി വീ​ട്ടി​ൽ മാ​ജി​ത​ ഫർസാ​ന (22) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്ത​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.


എ​ട​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശം കൊ​ല്ലം​കു​ടി യൂ​സ​ഫ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് വാ​ട​ക​മു​റി. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ൽ നി​ന്നു​മാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up