x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണ​മി​ട​പാ​ട് ത​ട്ടി​പ്പ് കേ​സി​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വു​ൾ​പ്പ​ടെ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ


Published: March 17, 2026 01:43 AM IST | Updated: March 17, 2026 01:43 AM IST

ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, ക​ണ്ണൂ​ർ ലേ​ബ​ർ ബാ​ങ്ക് വെ​ൽ​ഫെ​യ​ർ കോ-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജി​തേ​ഷ് എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ത​ട്ടി​പ്പു കേ​സി​ൽ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി​യും ക​ണ്ണ​ർ ലേ​ബ​ർ ബാ​ങ്ക് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, സെ​ക്ര​ട്ട​റി കെ. ​ജി​തേ​ഷ് എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്നാ​ട് സൈ​ബ​ർ ക്രൈം ​ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ർ.​വി. ഗൗ​ത​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​മി​ഴ്നാ​ട് സൈ​ബ​ർ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സെ​ന്‍റ​റി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ബാ​ല​മു​രു​ഗ​ൻ (25) എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. 1.67 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് പ്ര​സി​ഡ​ന്‍റാ​യ സൊ​സൈ​റ്റി​യി​ൽ പ​ണം എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സൊ​സൈ​റ്റി​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജി​തേ​ഷി​നെ ന​ഗ​ര​ത്തി​ന​ടു​ത്ത ചെ​ട്ടി​പ്പീ​ടി​ക​യി​ലെ വീ​ട്ടി​ലെ​ത്തി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ട്രാ​ൻ​സി​റ്റ് വാ​റ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​രെ​യും ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് (ഒ​ന്ന്) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ടൗ​ൺ പോ​ലീ​സ് ത​മി​ഴ്നാ​ട് പോ​ലീ​സി​ന് കൈ​മാ​റി.

സൊ​സൈ​റ്റി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ൽ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ 1.67 കോ​ടി രൂ​പ​യോ​ള​മാ​ണ് അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ന‌​ട​ത്തി​യ സൈ-​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യും സൊ​സൈ​റ്റി​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 45,64,031 രൂ​പ​യും ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : Two people nattuvishesham local news

Recent News

Corehub Up