x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ തൂ​ണി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു


Published: May 18, 2026 04:11 AM IST | Updated: May 18, 2026 04:11 AM IST

തൃശൂർ: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ചു​​​​വ​​​​ന്ന​​​​മ​​​​ണ്ണി​​​​ലെ അ​​​​ക്വാ​​​​ഡ​​​​ക്റ്റി​​​​ന്‍റെ തൂ​​​​ണി​​​​ലേ​​​​ക്ക് കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ണ്ടു സ്ത്രീ​​​​ക​​​​ൾ മ​​​​രി​​​​ച്ചു. മൂ​​​​ന്നു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. പെ​​​​രി​​​​ഞ്ഞ​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു കി​​​​ഴ​​​​ക്ക് ന​​​​ട​​​​യ്ക്ക​​​​ൽ വീ​​​​ട്ടി​​​​ൽ വാ​​​​സു​​​​വി​​​​ന്‍റെ ഭാ​​​​ര്യ രാ​​​​ജ​​​​ല​​​​ക്ഷ്മി (78), തൃ​​​​ശൂ​​​​ർ ചൊ​​​​വ്വൂ​​​​ർ ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ ചി​​​​റ​​​​യ​​​​ത്ത് വാ​​​​സു​​​​വി​​​​ന്‍റെ ഭാ​​​​ര്യ വി​​​​ലാ​​​​സി​​​​നി (76) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

പ​​​​രി​​​​ക്കേ​​​​റ്റ ശ്രീ​​​​ഹ​​​​രി (24), ബാ​​​​ബു(52), ഷീ​​​​ജ (50) എ​​​​ന്നി​​​​വ​​​​രെ തൃ​​​​ശൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഷീ​​​​ജ​​​​യു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ശ്രീ​​​​ഹ​​​​രി​​​​യാ​​​​ണ് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​ന്നേ​​രം ആ​​​​റോ​​​​ടെ തൃ​​​​ശൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള പാ​​​​ത​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. പെ​​​​രി​​​​ഞ്ഞ​​​​ന​​​​ത്തു​​​​നി​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട് ത​​​​ത്ത​​​​മം​​​​ഗ​​​​ല​​​​ത്തു പോ​​​​യി മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ. റോ​​​​ഡി​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ വെ​​​​ള്ളം കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന അ​​​​ക്വാ​​​​ഡ​​​​ക്റ്റി​​​​ന്‍റെ (നീ​​​​ർ​​​​പ്പാ​​​​ലം) തൂ​​​​ണി​​​​ലേ​​​​ക്ക് കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​​​​ർ റോ​​​​ഡി​​​​നു ന​​​​ടു​​​​വി​​​​ലു​​​​ള്ള കോ​​​​ണ്‍​ക്രീ​​​​റ്റ് ബാ​​​​രി​​​​ക്കേ​​​​ഡി​​​​ൽ ഇ​​​​ടി​​​​ച്ച് 30 മീ​​​​റ്റ​​​​റോ​​​​ളം മു​​​​ന്നോ​​​​ട്ടു നീ​​​​ങ്ങി​​​​യാ​​​​ണ് തൂ​​​​ണി​​​​ൽ ഇ​​​​ടി​​​​ച്ച​​​​ത്. റോ​​​​ഡ​​​​രി​​​​കി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന സൂ​​​​ച​​​​നാ ബോ​​​​ർ​​​​ഡും കാ​​​​ർ ഇ​​​​ടി​​​​ച്ചു ത​​​​ക​​​​ർ​​​​ത്തു.പീ​​​​ച്ചി പോ​​​​ലീ​​​​സ്, ദേ​​​​ശീ​​​​യ​​​​പാ​​​​ത റി​​​​ക്ക​​​​വ​​​​റി വി​​​​ഭാ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ്ഥ​​​​ല​​​​ത്തെ​​​​ത്തി മേ​​​​ൽ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു.

Tags : Two people died after

Recent News

Corehub Up