Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udf Victory

Europe

ഐ​ഒ​സി വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

വാ​ട്ട​ർ​ഫോ​ർ​ഡ്: അ​യ​ർ​ല​ൻ​ഡി​ലെ കൗ​ണ്ടി വാ​ട്ട​ർ​ഫോ​ർ​ഡിൽ ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

കേ​ര​ള​ത്തി​ലെ യുഡിഎ​ഫി​ന്‍റെ ച​രി​ത്ര​വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി. യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് പ്രി​ൻ​സ് കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എംഎ​ൽഎ​മാ​രാ​യ വി. പി. സ​ജീ​ന്ദ്ര​ൻ, ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഐഒസി ​അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു, കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

District News

കോ​ന്നി​യെ പ്ര​താ​പ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ യു​ഡി​എ​ഫ് ജ​യം അ​നി​വാ​ര്യം: ക​റ്റാ​നം ഷാ​ജി

പ​ത്ത​നം​തി​ട്ട: കോ​ന്നി മ​ണ്ഡ​ല​ത്തെ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ​കൊ​ണ്ടു​വ​രാ​ന്‍ യു​ഡി​എ​ഫ് വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. ദേ​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

District News

യു​ഡി​എ​ഫ് വി​ജ​യാ​ഹ്ലാ​ദം ന​ട​ത്തി​യ​തി​ന് കേ​സ്; പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് 17ന്

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ വ​ൻ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് വൈ​കി​ട്ട് ഏ​ഴു​മു​ത​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും നേ​താ​ക്ക​ളെ​യും പ്ര​തി​ചേ​ർ​ത്ത് കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 17ന് ​രാ​വി​ലെ 10ന് ​യു​ഡി​എ​ഫ് മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തും. കി​ഴ​ക്കേ​ത​ല​യി​ൽനി​ന്ന് തു​റ​യ്ക്ക​ൽ വ​രെ​യാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​തോ​ടൊ​പ്പം ഡി​ജെ വാ​ഹ​ന​വു​മു​ണ്ടാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ അ​ഞ്ചു ദി​വ​സം മു​ന്പു ത​ന്നെ മ​ഞ്ചേ​രി പോ​ലീ​സി​ൽ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നു.

ഗ​താ​ഗ​തം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ട്രോ​മ​കെ​യ​ർ, വൈ​റ്റ് ഗാ​ർ​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

രാ​ത്രി ഒ​ന്പ​തി​ന​കം മ്യൂ​സി​ക്കും ലൈ​റ്റും നി​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​ജ​യാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​ന്‍റെ ഏ​താ​നും മ​ണി​ക്കൂ​ർ മു​ന്പ് അ​നു​മ​തി​യും മൈ​ക്ക് പെ​ർ​മി​ഷ​നും റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

മ​ഞ്ചേ​രി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഡി​ജെ വാ​ഹ​നം ജി​ല്ല​യി​ലും പു​റ​ത്തും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വി​ജ​യാ​ഘോ​ഷ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​ണ്. അ​ന്നൊ​ന്നും അ​ന​ങ്ങാ​തി​രു​ന്ന പോ​ലീ​സ് മ​ഞ്ചേ​രി​യി​ൽ മാ​ത്രം കേ​സെ​ടു​ത്ത​തും വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മാ​ർ​ച്ച് മ​ഞ്ചേ​രി ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ക്കും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, ഉ​പാ​ധ്യ​ക്ഷ ബീ​ന ജോ​സ​ഫ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഹ​നീ​ഫ മേ​ച്ചേ​രി, ക​ണ്‍​വീ​ന​ർ കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up