x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: May 9, 2026 02:40 PM IST | Updated: May 9, 2026 02:40 PM IST

ഫി​ല​ഡ​ൽ​ഫി​യ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ വ​മ്പ​ൻ വി​ജ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷം ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക​ളും പ്ര​വാ​സി മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നേ​ടി​യ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ൽ അം​ഗ​ങ്ങ​ൾ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ, മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള അ​നി​ശ്ചി​ത​ത്വ​വും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ആ​ശ​ങ്ക​യോ​ടെ​യാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ 102 സീ​റ്റു​ക​ൾ നേ​ടി യുഡിഎഫ് നേ​ടി​യ ച​രി​ത്ര​വി​ജ​യം പ്ര​വ​ർ​ത്ത​ക​രി​ൽ പു​തി​യ ആ​ത്മ​വി​ശ്വാ​സ​വും ആ​വേ​ശ​വും സൃ​ഷ്ടി​ച്ച​താ​യി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ഈ ​വി​ജ​യ​ത്തി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ. ആ​ഘോ​ഷ ഹാ​ൾ മു​ഴു​വ​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ലും കൈ​യ​ടി​ക​ളാ​ലും ആ​വേ​ശ​ഭ​രി​ത​മാ​യി.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തും അം​ഗ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് വ്യ​ക്ത​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, വൈ​സ് ചെ​യ​ർ​മാ​രാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യ പ്രഫ. കോ​ശി ത​ല​ക്ക​ലും പ്ര​ഫ. സാം ​പ​നം​കു​ന്നേ​ലും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വും കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യു​ടെ വി​ജ​യ​കാ​ര​ണ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു.

K-Rail Survey

ച​ർ​ച്ച​യി​ൽ അ​ല​ക്സ് തോ​മ​സ്, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, കു​ര്യ​ൻ രാ​ജ​ൻ, എ​ൽ​ദോ വ​ർ​ഗീ​സ്, ജെ​യിം​സ് പീ​റ്റ​ർ, തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്, നൈ​നാ​ൻ മ​ത്താ​യി, പോ​ൾ വ​ർ​ക്കി കൊ​ടി​യാ​ട്ട്, ജോ​ൺ ചാ​ക്കോ, കോ​ര ചെ​റി​യാ​ൻ, ഗീ​വ​ർ​ഗീ​സ് ജോ​ൺ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, ജോ​ൺ പ​ണി​ക്ക​ർ, ജോ​ബി ജോ​ൺ, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.

യു​വ​ജ​ന​ങ്ങ​ളു​ടെ​യും മ​ധ്യ​വ​ർ​ഗ​ത്തി​ന്‍റെ​യും പി​ന്തു​ണ​യാ​ണ് വി​ജ​യ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യ​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി കൂ​ടു​ത​ൽ ജ​ന​കീ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ല​രും ഉ​ന്ന​യി​ച്ചു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ സ്ഥി​ര​ത​യും ഭാ​വി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ, യോ​ഗ്യ​രാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​എ​ൽ.​എ​മാ​ർ ല​ഭ്യ​മാ​യി​രി​ക്കെ കേ​ര​ള​ത്തി​ൽ നി​ന്ന് ജ​ന​വി​ധി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രാ​ളെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​ക്കേ​ണ്ട​തെ​ന്ന് യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന -​ കേ​ന്ദ്ര നേ​തൃ​ത്വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥിച്ചു.

 

K-Rail Survey

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഫ. സാം ​പ​നം​കു​ന്നേ​ൽ ര​ചി​ച്ച ആ​ത്മ​ക​ഥ​യാ​യ "ദേ​ശാ​ട​ന കി​ളി​ക​ൾ ക​ര​യാ​റി​ല്ല' എ​ന്ന ഗ്ര​ന്ഥം പ്ര​ഫ. കോ​ശി ത​ല​ക്ക​ൽ ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ലി​നു സ​മ​ർ​പ്പി​ച്ചു.

പ്രഫ. സാം ​പ​നം​കു​ന്നേ​ലി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ്നേ​ഹ​സ്പ​ർ​ശ​വും നി​റ​ഞ്ഞ ഈ ​കൃ​തി​യെ​ക്കു​റി​ച്ച് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. സാ​ഹി​ത്യ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും കൈ​കോ​ർ​ക്കു​ന്ന ഒ​രു മ​നോ​ഹ​ര നി​മി​ഷ​മാ​യി​രു​ന്നു പു​സ്ത​ക സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങ്.

പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തി​ൽ വി​ജ​യാ​ഘോ​ഷ സത്കാ​ര​ത്തി​ൽ പ​ര​സ്പ​രം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം പ​ങ്കി​ട്ടു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളും ച​ർ​ച്ച​ക​ളും നി​റ​ഞ്ഞ ഒ​രു സം​ഗ​മ​മാ​യി​രു​ന്നു ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ ഈ ​വി​ജ​യാ​ഘോ​ഷം.

Tags : IOC Pennsylvania chapter UDF Victory USA

Recent News

Corehub Up