x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ
Published: May 21, 2026 05:50 PM IST | Updated: May 21, 2026 05:50 PM IST

വാ​ട്ട​ർ​ഫോ​ർ​ഡ്: അ​യ​ർ​ല​ൻ​ഡി​ലെ കൗ​ണ്ടി വാ​ട്ട​ർ​ഫോ​ർ​ഡിൽ ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

കേ​ര​ള​ത്തി​ലെ യുഡിഎ​ഫി​ന്‍റെ ച​രി​ത്ര​വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി. യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് പ്രി​ൻ​സ് കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എംഎ​ൽഎ​മാ​രാ​യ വി. പി. സ​ജീ​ന്ദ്ര​ൻ, ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഐഒസി ​അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു, കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

K-Rail Survey

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യുഡിഎ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം മ​ധു​രം പ​ങ്കു​വ​ച്ചും സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചും വി​ജ​യ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ട്ടു.

16 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ഐ​ഒ​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ സെ​ബി​ൻ ജോ​സ്, സി​ജോ ഡേ​വി​ഡ്, ആ​ന്‍റ​ണി പ​ട​യാ​ട്ടി​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളാ​യ ജ​യാ പ്രി​ൻ​സ്, വ​ർ​ഷ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ലൈ​റ്റ് ഇ​വ​ന്‍റ്സ് പാ​ർ​ട്ടി ഹാ​ൾ ൽ ​ബു​ധ​നാ​ഴ്ച രാ​ത്രി എ‌ട്ടിന് ന​ട​ന്ന വി​ജ​യാ​ഘോ​ഷം സം​ഘാ​ട​ന മി​ക​വും ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

Tags : IOC Waterford Unit UDF Victory

Recent News

Corehub Up