Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unni Mukundan

എ​ല്ലാ​വ​രു​മാ​യി​ട്ടും ഉ​ട​ക്കാ​ണ​ല്ലോ, കു​റ​ച്ചൊ​ക്കെ ഈ​ഗോ കു​റ​യ്ക്ക​ണം; മ​റു​പ​ടി​യു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ടീം  

​ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ കാ​ട്ടാ​ള​നി​ൽ ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ട​ന്‍റെ നി​ർ​മാ​ണ​ക​മ്പ​നി​യാ​യ ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​യ കാ​ട്ടാ​ള​ൻ സി​നി​മ മാ​ർ​ക്കോ യൂ​ണി​വേ​ഴ്സ് ആ​ണെ​ന്നും അ​തി​ഥി വേ​ഷ​ത്തി​ൽ ഉ​ണ്ണി​യും ചി​ത്ര​ത്തി​ലെ​ത്തു​മെ​ന്നൊ​ക്കെ ക​ഥ​ക​ൾ പ​ര​ന്നി​രി​ന്നു. പി​ന്നാ​ലെ​യാ​ണ് ന​ട​ന്‍റെ ടീം ​രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തി​നി​ടെ മാ​ർ​ക്കോ സം​വി​ധാ​യ​ക​ൻ ഷെ​രീ​ഫ് മു​ഹ​മ്മ​ദു​മാ​യി ഉ​ണ്ണി​യ്ക്ക് എ​ന്തൊ​ക്കെ​യോ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്ന ത​ര​ത്തി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഥ​ക​ൾ ഉ​യ​ർ​ന്നു വ​ന്നു.

കാ​ട്ടാ​ള​നി​ൽ ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് താ​ഴെ ഉ​ണ്ണി​യെ വി​മ​ർ​ശി​ച്ച് ക​മ​ന്‍റു​ക​ളെ​ത്തി. ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ​ന്‍റി​ന് ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് ന​ൽ​കി​യ മ​റു​പ​ടി​യാ​ണി​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

എ​ല്ലാ​വ​രു​മാ​യി​ട്ടും ഉ​ട​ക്ക് ആ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു അ​തി​ലെ ക​മ​ന്‍റ്. 'പ്രി​യ​പ്പെ​ട്ട​വ​രേ, ഞ​ങ്ങ​ളു​ടെ ബോ​സ്, ഒ​രു ക​ഠി​ന​ഹൃ​ദ​യ​നാ​ണ്. ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ധാ​ർ​മി​ക​മാ​യ അ​ടി​ത്ത​റ​യു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഞ​ങ്ങ​ൾ ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് ദേ​ശീ​യ അം​ഗീ​കാ​ര​വും ദേ​ശീ​യ ത​ല​ത്തി​ൽ കൊ​മേ​ഴ്സ്യ​ൽ സ​ക്സ​സും നേ​ടി​യി​ട്ടു​ണ്ട്. ഒ​രു നി​മി​ഷം കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ വി​ല​യി​രു​ത്ത​രു​തെ​ന്ന് ദ​യ​വാ​യി അ​പേ​ക്ഷി​ക്കു​ന്നു'. എ​ന്നാ​ണ് ഇ​തി​ന് ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് ന​ൽ​കി​യ മ​റു​പ​ടി.

കൈ​യി​ൽ കി​ട്ടി​യ ഗോ​ൾ​ഡ​ൻ ചാ​ൻ​സ് അ​ല്ലേ കൊ​ണ്ട് തു​ല​ച്ചേ.. കു​റ​ച്ചൊ​ക്കെ ഈ​ഗോ കു​റ​യ്ക്ക​ണം കേ​ട്ടോ..​എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്‍റ്.

'പ്രി​യ​പ്പെ​ട്ട​വ​രേ, ക​ഥ​യു​ടെ ര​ണ്ട് വ​ശ​വും നി​ങ്ങ​ൾ​ക്ക് അ​റി​യാ​ത്ത​തി​നാ​ൽ, നി​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക'​എ​ന്നാ​ണ് ഇ​തി​ന് താ​ര​ത്തി​ന്‍റെ ടീം ​നൽകിയ മ​റു​പ​ടി.

Movies

വി​വാ​ഹ​ത്തി​ന് മു​ൻ​പും ശേ​ഷ​വു​മു​ള്ള പ്ര​ണ​യം; റൊ​മാ​ന്‍റി​ക്കാ​യി അ​പ​ർ​ണ​യും ഉ​ണ്ണി​യും; മി​ണ്ടി​യും പ​റ​ഞ്ഞും ടീ​സ​ർ  

 

ഉ​ണ്ണി മു​കു​ന്ദ​നെ​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ണ്ടി​യും പ​റ‌​ഞ്ഞും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു.

ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം ക്രി​സ്മ​സി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഫീ​ൽ ഗു​ഡ് ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​റാ​യ ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് അ​ല​ൻ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ സ​ലീം അ​ഹ​മ്മ​ദാ​ണ്.

 

Movies

ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബ​യോ​പി​കി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​ൻ

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ഗു​ജ​റാ​ത്തി ഉ​ൾ​പ്പ​ടെ ഏ​ഴ് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സി​ൽ​വ​ർ കാ​സ്റ്റ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വീ​ർ റെ​ഡ്‌​ഡി എം. ​ആ​ണ്. മാ ​വ​ന്ദേ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി​ൽ​വ​ർ കാ​സ്റ്റ് ക്രി​യേ​ഷ​ൻ​സ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ക്രാ​ന്തി കു​മാ​ർ സി.​എ​ച്ച്. ആ​ണ് ചി​ത്രം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​ചി​ത്രം മോ​ദി​യു​ടെ ബാ​ല്യ​കാ​ലം മു​ത​ൽ രാ​ഷ്ട്ര​നേ​താ​വാ​കു​ന്ന​തി​ലേ​ക്കു​ള്ള​പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​യ​ർ​ച്ച​യെ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

Latest News

Corehub Up