Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Usnews

America

കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വെ​ച്ച് ഭാ​ര്യ​യെ 26 ത​വ​ണ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ​ക്ക് 30 വ​ർ​ഷം ത​ട​വ്


ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ മ​ക്ക​ളു​ടെ മു​ന്നി​ൽ വെ​ച്ച് ഭാ​ര്യ​യെ 26 ത​വ​ണ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ 47കാ​ര​നാ​യ യു​വാ​ൻ ഡി​യേ​ഗോ റാ​മോ​സ് ലോ​പ്പ​സി​ന് സെ​പ്തം​ബ​ര് 10 ന് ​കോ​ട​തി 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. പ​രോ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 15 വ​ർ​ഷ​ത്തെ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

​ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ​യെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ലോ​പ്പ​സ് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ത​ട​യാ​ൻ ദ​മ്പ​തി​ക​ളു​ടെ 16 വ​യ​സ്സു​ള്ള മ​ക​ൻ ലോ​പ്പ​സി​നെ പ്ര​തി​രോ​ധി​ക്കു​ക​യും 911-ൽ ​വി​ളി​ച്ച് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി ഒ​റേ​ഗ​ണി​ൽ വെ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ടു​ത്ത ഗാ​ർ​ഹി​ക പീ​ഡ​ന ച​രി​ത്ര​മു​ള്ള പ്ര​തി​യോ​ട്, "കൊ​ല​പാ​ത​കം ഒ​ഴി​ച്ചാ​ൽ ഇ​തി​ലും ഗു​രു​ത​ര​മാ​യ മ​റ്റൊ​രു കു​റ്റ​കൃ​ത്യ​മി​ല്ല" എ​ന്നും "നി​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ഭീ​ഷ​ണി​യാ​ണ്" എ​ന്നും ശി​ക്ഷ വി​ധി​ച്ച് ജ​ഡ്ജി നാ​ൻ​സി ബാ​സ്കി​ൻ നി​രീ​ക്ഷി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സ​യ്ക്ക് ശേ​ഷം ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up