x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ർ​ത്തു​നാ​യ അ​ബ​ദ്ധ​ത്തി​ൽ ടോ​സ്റ്റ​ർ ഓ​ൺ ചെ​യ്ത​പ്പോ​ൾ ക​ത്തി​യ​മ​ർ​ന്ന​ത് ഒ​രു വീ​ട്


Published: July 15, 2026 08:51 PM IST | Updated: July 15, 2026 08:51 PM IST

മേ​രി​ലാ​ൻ​ഡി​ലെ ബെ​ൽ​കാം​പി​ൽ വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് വ​ള​ർ​ത്തു​നാ​യ അ​റി​യാ​തെ ടോ​സ്റ്റ​ർ ഓ​ൺ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ മൂ​ന്ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ടു.

വീ​ട്ടി​ലെ സു​ര​ക്ഷാ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തീ​പി​ടു​ത്ത​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ നാ​യ​യാ​യ 'ബോ' ​അ​ടു​ക്ക​ള​യി​ലെ കൗ​ണ്ട​റി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ടോ​സ്റ്റ​ർ സ്വി​ച്ച് ഓ​ൺ ആ​കു​ക​യാ​യി​രു​ന്നു.

ടോ​സ്റ്റ​റി​ൽ നി​ന്നു​ള്ള ക​ടു​ത്ത ചൂ​ട് തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന വ​സ്‌​തു​ക്ക​ളി​ലേ​ക്ക് പ​ട​രു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ടി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ക​യും ചെ​യ്തു. മു​പ്പ​തോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി 20 മി​നി​റ്റോ​ളം ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി 'ബോ'​യെ​യും 'ആ​ഡി' എ​ന്ന മ​റ്റൊ​രു നാ​യ​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, 'ഡ​ക്കോ​ട്ട' എ​ന്ന നാ​യ​യും മ​റ്റ് ര​ണ്ട് വ​ള​ർ​ത്തു​പൂ​ച്ച​ക​ളും വീ​ടി​നു​ള്ളി​ൽ വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തി​വേ​ഗ​ത്തി​ൽ പ​ട​ർ​ന്ന തീ​യി​ൽ വീ​ടി​നും ഉ​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ​ക്കും കൂ​ടി വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും മ​നഃ​പൂ​ർ​വ്വ​മാ​യ വീ​ഴ്ച​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ അ​പ​ക​ട​മാ​ണെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

നാം ​നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധാ​ര​ണ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പോ​ലും ചെ​റി​യൊ​രു അ​ശ്ര​ദ്ധ കൊ​ണ്ട് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​യി മാ​റാം എ​ന്ന​തി​ന്‍റെ വ​ലി​യൊ​രു മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

Tags : MarylandNews BreakingNews BelcampMD USNews HouseFire

Recent News

Corehub Up