എഐ കാർട്ടൂൺ
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും തുറന്നാൽ ഇപ്പോൾ എങ്ങും ഒരു മുഖം മാത്രമേ കാണാനുള്ളൂ.പകുതി മകൻ, പകുതി അമ്മ. പകുതി മകൾ, പകുതി അച്ഛൻ.ഇതാണ് പുതിയ സ്പ്ലിറ്റ് ഫേസ് ട്രെൻഡ്.എന്താണ് ഈ ട്രെൻഡ്?വളരെ ലളിതമാണ്.
നിങ്ങളുടെ മുഖത്തിന്റെ ഒരു പകുതിയും നിങ്ങളുടെ അമ്മയുടെയോ അച്ഛന്റെയോ മുഖത്തിന്റെ മറുപകുതിയും ചേർത്ത് ഒരു ഫോട്ടോ ഉണ്ടാക്കുക. കൃത്യം മൂക്കിന്റെ നടുവിലൂടെ രണ്ടായി മുറിക്കും. പിന്നെ കറുപ്പും വെളുപ്പും ആക്കും.നോക്കുമ്പോൾ അത്ഭുതം തോന്നും. കണ്ണും മൂക്കും ചുണ്ടും അതേ പോലെ ചേരുന്നു.അതെ, നീ അമ്മയെ പോലെ തന്നെ, എന്ന് കമന്റുകൾ വരും.
എങ്ങനെ തുടങ്ങി?2026 ഓഗസ്റ്റിൽ ആണ് ഈ ട്രെൻഡ് തുടങ്ങിയത്. ആദ്യം കളർ ഫോട്ടോകൾ ആയിരുന്നു. പിന്നീട് ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റൈൽ ആയി. ഇപ്പോൾ ക്യാപ് കട്ട് ടെംപ്ലെറ്റും , എഐ ടൂളുകളും വെച്ച് ആർക്കും പത്തു സെക്കന്റിൽ ഉണ്ടാക്കാം.എന്തുകൊണ്ട് ഇത് ഇത്ര വൈറലായി?കാരണം ഇത് ഇമോഷനാണ്. വെറും ഫിൽട്ടർ അല്ല.പ്രവാസിയായ മകൻ അമ്മയോടൊപ്പം, അച്ഛൻ നഷ്ടപ്പെട്ട മകൾ അച്ഛനോടൊപ്പം ഇങ്ങനെ പലരും ഈ ട്രെൻഡിൽ അവരുടെ സ്നേഹം കാണിക്കുന്നു.
പലരും കരയുന്ന വീഡിയോകൾ പോലും ഇടുന്നുണ്ട്.ഇത് വെറും മുഖം നോക്കൽ അല്ല, വേരുകൾ തേടലാണ്.രണ്ടാമത്തെ ട്രെൻഡ് സിമെട്രി ഫിൽട്ടർ . നിങ്ങളുടെ മുഖം രണ്ടായി മുറിച്ച്, ഇടത് വശം മാത്രം വെച്ച് ഒരു മുഖം, വലത് വശം മാത്രം വെച്ച് മറ്റൊരു മുഖം. നമ്മൾ എത്രത്തോളം സമമല്ല എന്ന് കാണാൻ.പക്ഷെ ഇപ്പോൾ ഹിറ്റ് പാരന്റ്സ്പ്ലിറ്റ് ഫേസ് തന്നെയാണ്.നിങ്ങളുടെ ഫോട്ടോയും അമ്മയുടെയോ അച്ഛന്റെയോ ഫോട്ടോയും ഉണ്ടെങ്കിൽ, നിങ്ങൾക്കും പരീക്ഷിക്കാം.