Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Face

നി​ങ്ങ​ൾ ആ​രെ പോ​ലെ​യാ​ണ് ?

ഇ​ൻ​സ്റ്റ​ഗ്രാ​മും ഫേ​സ്ബു​ക്കും തു​റ​ന്നാ​ൽ ഇ​പ്പോ​ൾ എ​ങ്ങും ഒ​രു മു​ഖം മാ​ത്ര​മേ കാ​ണാ​നു​ള്ളൂ.​പ​കു​തി മ​ക​ൻ, പ​കു​തി അ​മ്മ. പ​കു​തി മ​ക​ൾ, പ​കു​തി അ​ച്ഛ​ൻ.​ഇ​താ​ണ് പു​തി​യ സ്പ്ലി​റ്റ് ഫേ​സ് ട്രെ​ൻ​ഡ്.​എ​ന്താ​ണ് ഈ ​ട്രെ​ൻ​ഡ്?​വ​ള​രെ ല​ളി​ത​മാ​ണ്.

നി​ങ്ങ​ളു​ടെ മു​ഖ​ത്തി​ന്‍റെ ഒ​രു പ​കു​തി​യും നി​ങ്ങ​ളു​ടെ അ​മ്മ​യു​ടെ​യോ അ​ച്ഛ​ന്‍റെ​യോ മു​ഖ​ത്തി​ന്‍റെ മ​റു​പ​കു​തി​യും ചേ​ർ​ത്ത് ഒ​രു ഫോ​ട്ടോ ഉ​ണ്ടാ​ക്കു​ക. കൃ​ത്യം മൂ​ക്കി​ന്‍റെ ന​ടു​വി​ലൂ​ടെ ര​ണ്ടാ​യി മു​റി​ക്കും. പി​ന്നെ ക​റു​പ്പും വെ​ളു​പ്പും ആ​ക്കും.​നോ​ക്കു​മ്പോ​ൾ അ​ത്ഭു​തം തോ​ന്നും. ക​ണ്ണും മൂ​ക്കും ചു​ണ്ടും അ​തേ പോ​ലെ ചേ​രു​ന്നു.​അ​തെ, നീ ​അ​മ്മ​യെ പോ​ലെ ത​ന്നെ, എ​ന്ന് ക​മ​ന്‍റു​ക​ൾ വ​രും.
‌
എ​ങ്ങ​നെ തു​ട​ങ്ങി?2026 ഓ​ഗ​സ്റ്റി​ൽ ആ​ണ് ഈ ​ട്രെ​ൻ​ഡ് തു​ട​ങ്ങി​യ​ത്. ആ​ദ്യം ക​ള​ർ ഫോ​ട്ടോ​ക​ൾ ആ​യി​രു​ന്നു. പി​ന്നീ​ട് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സ്റ്റൈ​ൽ ആ​യി. ഇ​പ്പോ​ൾ ക്യാ​പ് ക​ട്ട് ടെം​പ്ലെ​റ്റും , എഐ ടൂ​ളു​ക​ളും വെ​ച്ച് ആ​ർ​ക്കും പ​ത്തു സെ​ക്ക​ന്‍റി​ൽ ഉ​ണ്ടാ​ക്കാം.​എ​ന്തു​കൊ​ണ്ട് ഇ​ത് ഇ​ത്ര വൈ​റ​ലാ​യി?​കാ​ര​ണം ഇ​ത് ഇ​മോ​ഷ​നാ​ണ്. വെ​റും ഫി​ൽ​ട്ട​ർ അ​ല്ല.​പ്ര​വാ​സി​യാ​യ മ​ക​ൻ അ​മ്മ​യോ​ടൊ​പ്പം, അ​ച്ഛ​ൻ ന​ഷ്ട​പ്പെ​ട്ട മ​ക​ൾ അ​ച്ഛ​നോ​ടൊ​പ്പം ഇ​ങ്ങ​നെ പ​ല​രും ഈ ​ട്രെ​ൻ​ഡി​ൽ അ​വ​രു​ടെ സ്നേ​ഹം കാ​ണി​ക്കു​ന്നു.

പ​ല​രും ക​ര​യു​ന്ന വീ​ഡി​യോ​ക​ൾ പോ​ലും ഇ​ടു​ന്നു​ണ്ട്.​ഇ​ത് വെ​റും മു​ഖം നോ​ക്ക​ൽ അ​ല്ല, വേ​രു​ക​ൾ തേ​ട​ലാ​ണ്.​ര​ണ്ടാ​മ​ത്തെ ട്രെ​ൻ​ഡ് സി​മെ​ട്രി ഫി​ൽ​ട്ട​ർ . നി​ങ്ങ​ളു​ടെ മു​ഖം ര​ണ്ടാ​യി മു​റി​ച്ച്, ഇ​ട​ത് വ​ശം മാ​ത്രം വെ​ച്ച് ഒ​രു മു​ഖം, വ​ല​ത് വ​ശം മാ​ത്രം വെ​ച്ച് മ​റ്റൊ​രു മു​ഖം. ന​മ്മ​ൾ എ​ത്ര​ത്തോ​ളം സ​മ​മ​ല്ല എ​ന്ന് കാ​ണാ​ൻ.​പ​ക്ഷെ ഇ​പ്പോ​ൾ ഹി​റ്റ് പാ​ര​ന്‍റ്സ്പ്ലി​റ്റ് ഫേ​സ് ത​ന്നെ​യാ​ണ്.​നി​ങ്ങ​ളു​ടെ ഫോ​ട്ടോ​യും അ​മ്മ​യു​ടെ​യോ അ​ച്ഛ​ന്‍റെ​യോ ഫോ​ട്ടോ​യും ഉ​ണ്ടെ​ങ്കി​ൽ, നി​ങ്ങ​ൾ​ക്കും പ​രീ​ക്ഷി​ക്കാം.

Kerala

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം: സസ്പെൻഷൻ വെക്കേഷൻ പോലെയെന്ന് സിഐ പ്രതാപചന്ദ്രൻ, മുഖ്യമന്ത്രിക്ക് പരാതി നൽകും

കൊച്ചി: ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്‌റ്റേഷനിലെ സിഐ പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാനൊരുങ്ങി പരാതിക്കാർ. പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റൊരു നടപടിയും ഇതുവരെ ഉ ണ്ടായിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകാൻ ബെൻജോയും ഷൈമോളും ഒരുങ്ങുന്നത്.

സസ്പെൻഷൻ കിട്ടുന്നത് പോലീസുകാർക്ക് വെക്കേഷൻ പോലെയാണെന്ന് പ്രതാപചന്ദ്രൻ തങ്ങളോട് പറഞ്ഞതായും ബെൻജോ ദീപിക ഓൺലൈനിനോട് പ്രതികരിച്ചു. അടുത്തയാഴ്‌ച മുഖ്യന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാൻ ഇരിക്കുകയാണ്. സത്യസന്ധമാ യി ഞങ്ങളുടെ കേസ് പുനരന്വേഷണം നടത്തണം എന്നാണ് ആവശ്യം.

പ്രതാപചന്ദ്രനെതിരെ കേസ് എടുക്കാനായി ചീഫ് സെക്രട്ടറിക്ക് ഞങ്ങൾ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. നിയമപരമായി എല്ലാ സ്റ്റെപ്പുകളും നമ്മളെ കൊണ്ട് ചെയ്യിപ്പിച്ച് കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിയമപരമായി പോരാടാൻ തന്നെയാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഞങ്ങൾക്ക് നീതി കിട്ടുന്നില്ല. രണ്ടു മാസം മുമ്പ് അന്വേഷണം എന്ന് പറഞ്ഞ് കമ്മിഷണറുടെ ഓഫീസിൽ നിന്നും വിളിപ്പിച്ചിരുന്നു. വീണ്ടും ഞങ്ങളെ പ്രതികളെ പോലെ ചോദ്യം ചെയ്യുകയായിരുന്നു. ഞങ്ങൾ അന്വേഷണത്തോട് സഹകരിച്ചു. സസ്പെൻഷൻ ഒക്കെ ഞങ്ങൾക്കൊരു വെക്കേഷൻ പോലെയാണ്, നിങ്ങൾ എന്താ വിചാരിച്ചിരുന്നേ എന്നാണ് സിഐ പ്രതാപചന്ദ്രൻ ഞങ്ങളോട് അന്ന് പറഞ്ഞത്.

അതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരികയാണ്. ഇത്രയും സോളിഡ് ആയ പ്രൂഫ് ഈ ലോകത്തിന് മൊത്തം കാണിച്ചു കൊടു ത്തിട്ട് പോലും ഞങ്ങൾക്ക് നീതി കിട്ടുന്നില്ല എന്ന വിഷമമാണ്. വക്കീലാണ് പരാതി തയാറാക്കുന്നത്. പരാതിയുമായി നേരിട്ട് ഞാനോ ഭാര്യയോ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും എന്ന് ബെൻജോ പറഞ്ഞു.

2024 ജൂൺ 20ന് നോർത്ത് പോലീസ് സ്റ്റേഷനിൽ വച്ച് കൊച്ചി സ്വദേശിനിയായ ഷൈമോൾ എന്ന യുവതിയെ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ബെൻജോയെ പോലീസുകാർ പിടിച്ചു കൊണ്ടു പോയതിനെ തുടർന്നാണ് ഷൈമോൾ കൈക്കുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.

National

കു​ടും​ബ​വ​ഴ​ക്ക്; ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചെ​ടു​ത്ത് യു​വാ​വ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​മി​ർ​പൂ​രി​ൽ കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ്. പാ​ന ഫൂ​ൽ എ​ന്ന യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​ണ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഫൂ​ലി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ൻ​പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യ്ക്ക് ജ​ന​സൗ​ഹൃ​ദ മു​ഖം: മു​ഖ്യ​മ​ന്ത്രി

ത​ല​ശേ​രി: കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​ന​യ്ക്ക് ജ​ന​സൗ​ഹൃ​ദ മു​ഖം ന​ൽ​കി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്ന പ​ഴ​യ സ​ങ്ക​ല്പം ത​ന്നെ മാ​റി​യ കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സ് സേ​ന​യു​ടെ പ്ര​ഫ​ഷ​ണ​ൽ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സേ​ന​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്നതി​നു​മാ​യി ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സി​ൽ സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക "നോ​ള​ജ് റി​പ്പോ​സി​റ്റ​റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യിരു​ന്നു മു​ഖ്യ​മ​ന്ത്രി.

30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​ജ്ഞാ​ന​കേ​ന്ദ്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സം​വി​ധാ​ന​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നും സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​ന്ത​ര​മാ​യ വി​ജ്ഞാ​ന വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ഫ​ഷ​ണ​ൽ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

നി​യ​മ പു​സ്ത​ക​ങ്ങ​ൾ, മാ​ന്വ​ലു​ക​ൾ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ, പ്ര​ധാ​ന കേ​സു​ക​ളു​ടെ പ​ഠ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ വി​വ​ര​ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​പ​ര​മാ​യ മാ​ന്വ​ലു​ക​ൾ​ക്കും പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ലൈ​ബ്ര​റി വി​ഭാ​ഗ​വും പ​ഴ​യ കേ​സു​ക​ൾ പ​ഠി​ക്കാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രീ​തി​ക​ൾ വി​ശ​ക​ല​നം ചെ​യ്ത് പു​തി​യ പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൻ​സ് വി​ഭാ​ഗ​വും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പ​രി​ശീ​ല​ന മൊ​ഡ്യൂ​ളു​ക​ൾ, റ​ഫ​റ​ൻ​സ് ഗൈ​ഡു​ക​ൾ, വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും സെ​ന്‍റ​റി​ലു​ണ്ട്. ച​രി​ത്ര​രേ​ഖ​ക​ൾ, പ്ര​ധാ​ന കേ​സ് ഫ​യ​ലു​ക​ൾ തു​ട​ങ്ങി​യ​വ വ​രും​കാ​ല ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​മാ​യി സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന ആ​ർ​ക്കൈ​വ​ൽ വി​ഭാ​ഗ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർക്കി​ട​യി​ൽ അ​റി​വ് പ​ങ്കു​വ​യ്ക്കാ​നും നൂ​ത​ന​മാ​യ പോ​ലീ​സ് രീ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നു​മു​ള്ള ഒ​രു പൊ​തു​ഇ​ട​മാ​യും ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും.
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷ​ഹ​നാ​സ് മ​ൻ​സൂ​ർ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്രശേ​ഖ​ർ, ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി​എ​ച്ച് വെ​ങ്ക​ടേ​ഷ്, ഉ​ത്ത​രമേ​ഖ​ല ഐ​ജി​പി രാ​ജ്പാ​ൽ മീ​ണ, ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി​ ജി​.എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര, ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജ്, കൂ​ത്തു​പ​റ​മ്പ് എ​സി​പി എം.​പി. ആ​സാ​ദ്, ക​ണ്ണൂ​ർ സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി സ​ജേ​ഷ് വാ​ഴ​ളാ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up