Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vagamon

Kottayam

കു​റി​ച്ചി സ്വ​ദേ​ശി വാ​ഗ​മ​ണ്ണി​ൽ മു​ങ്ങിമ​രി​ച്ചു

ചി​ങ്ങ​വ​നം: വി​നോ​ദ​യാ​ത്ര​യ്ക്ക് വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ വ​ഴു​തി​വീ​ണു മ​രി​ച്ചു. കു​റി​ച്ചി പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​ആ​ർ. പ്ര​ത്യു​ഷ് (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് വാ​ഗ​മ​ൺ ചോ​റ്റു​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ത്യു​ഷും സു​ഹൃ​ത്തു​ക്ക​ളും അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘം ശ​നി​യാ​ഴ്ച​യാ​ണ് വാ​ഗ​മ​ണ്ണി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ല്ലു​തേ​ക്കു​ന്ന​തി​നാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​വ​രി​ൽ പ്ര​ത്യു​ഷ് കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ് : പ്ര​കാ​ശ്. മാ​താ​വ് : ബി​ന്ദു. സ​ഹോ​ദ​ര​ൻ: പ്ര​വീ​ൺ. സം​സ്കാ​രം പി​ന്നീ​ട്.

Kerala

മൂന്നു കോടിയുടെ വാ​ഗ​മ​ൺ ചി​ല്ലുപാ​ലം മൂ​ന്നു മാ​സമായി കട്ടപ്പുറത്ത്!

ഉ​പ്പു​ത​റ: മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ലം അ​ട​ച്ചി​ട്ടി​ട്ട് മൂ​ന്നു മാ​സം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യാ​ണ് പാ​ലം അ​ട​ച്ച​ത്. എന്നാൽ, മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ച്ചി​​ട്ടും പാ​ലം തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാണ്. കുട്ടികളുമായി കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഏത്തുന്ന സീസൺ കൂടിയാണിത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാപ​രി​ശോ​ധ​ന​യ്ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. ജ​ർ​മ​നി​യി​ൽനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ൽ പാ​ലം നി​ർ​മി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക അ​റി​യി​പ്പ്. എ​ന്നാ​ൽ, പ​ണി​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കാ​ന്‍റി​ലി​വ​ർ ഗ്ലാ​സ് ബ്രി​ഡ്‌​ജു​ക​ളി​ൽ ഒ​ന്നാ​ണ് വാ​ഗ​മ​ണ്ണി​ലേ​ത്. ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​പോ​ലും വാ​ഗ​മ​ൺ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഈ ​ചി​ല്ലു​പാ​ലം കാ​ണാ​ൻ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

ഇ​ടു​ക്കി ഡി​ടി​പി​സി​യും പെ​രു​മ്പാ​വൂ​രി​ലെ ഭാ​ര​ത് മാ​താ വെ​ഞ്ചേ​ഴ്സ്‌​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ കി​ക്കി സ്റ്റാ​ർ​സും ചേ​ർ​ന്നാ​ണ് കോ​ലാ​ഹ​ല​മേ​ട്ടി​ൽ ഈ ​വി​സ്മ​യ​മൊ​രു​ക്കി​യ​ത്. അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും ഗ്ലാ​സ് ബ്രി​ഡ്‌​ജ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു ടൂ​റി​സം വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

Kerala

മ​ല​യോ​രം വോ​ട്ടാ​വേ​ശ​ത്തി​ല്‍; ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ കേ​ന്ദ്ര​മാ​യി വെ​ള​ളി​കു​ളം കു​രി​ശു​പ​ള്ളി

കോ​ട്ട​യം: മി​ക്ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും വേ​ന​ല്‍​ക്കാ​ല​ത്താ​ണ്. ഇ​ത്ത​വ​ണ മ​ല​യോ​രം ക​രി​ഞ്ഞു​ണ​ങ്ങി​യ സ​മ​യ​ത്താ​ണു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ലെ ചെ​റു കു​ന്നു​ക​ളും മൊ​ട്ട​ക്കു​ന്നു​ക​ളും വ​ഴി​യോ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​മെ​ല്ലാം വേ​ന​ലി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ സ്‌​കോ​ട്‌​ല​ൻ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഗ​മ​ണി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ പ​ച്ച​പ്പ് നി​റ​ഞ്ഞ കു​ന്നി​ന്‍​ചെ​രു​വു​ക​ളെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി, മ​ര​ങ്ങ​ള്‍ ഇ​ല​പൊ​ഴി​ഞ്ഞു നി​ല്‍​ക്കു​ന്നു.

പു​ല​ര്‍​കാ​ല​ത്തും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും മാ​ത്രം ചെ​റി​യ ത​ണു​പ്പും മ​ഞ്ഞു​മു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്തെ ന​ല്ല പൊ​ള്ളു​ന്ന വെ​യി​ലാ​ണ്. വേ​ന​ല്‍​ക്കാ​ല​മ​ല്ലാ​ത്ത സ​മ​യ​ത്ത് പ​ക​ല്‍ സ​മ​യം ക​ന​ത്ത വെ​യി​ലു​ണ്ടെ​ങ്കി​ലും ചൂ​ട് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ചൂ​ട് ന​ല്ല​തു പോ​ലെ അ​റി​യാം. വേ​ന​ലി​ല്‍ മ​ലോ​യ​രം ക​രി​ഞ്ഞെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പും പ്ര​ചാ​ര​ണ​വും മ​ല​യോ​ര​ത്ത് ഒ​രു മ​ഴ പെ​യ്ത പോ​ലെ ആ​വേ​ശം സൃ​ഷ്ടി​ച്ചി​ട്ടി​ട്ടു​ണ്ട്.

തീ​ക്കോ​യി പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ഞ്ചാ​യ​ത്ത്. ക​ര്‍​ഷ​ക​രും കൃ​ഷി​ക്കാ​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​ണ് ഏ​റെ​യും അ​ധി​വ​സി​ക്കു​ന്ന ഇ​വി​ടെ വ​ന്യ​ജീ​വി അ​ക്ര​മ​ണം, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ര്‍​ച്ച, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മു​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, ടൂ​റി​സം വി​ക​സ​നം, റോ​ഡ് വി​ക​സ​നം, കു​ടി​വെ​ള്ള, പ​ട്ട​യ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടു​ത്തെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളോ​ട് പ​റ​യാ​നു​ള്ള​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എം.​ജെ. സെ​ബാ​സ്റ്റി​യ​ന്‍ (സ​ജി)​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സി​റ്റിം​ഗ് എം​എ​ല്‍​എ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജു​മാ​ണ് പൂ​ഞ്ഞാ​റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും ക​ളം നി​റ​ഞ്ഞ​തോ​ടെ മ​ല​യോ​രം ശ​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ്.

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ കേ​ന്ദ്ര​മാ​ണ് വെ​ള​ളി​കു​ളം കു​രി​ശു​പ​ള്ളി. ലേ​ലം സി​നി​മ​യി​ല്‍ സു​രേ​ഷ്‌​ഗോ​പി ലോ​റി​യു​മാ​യെ​ത്തി മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന സീ​ന്‍ ഇ​വി​ടെ​യാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. പാ​പ്പ​ന്‍, റ​ണ്‍​വേ സി​നി​മ​യി​ലെ ഏ​താ​നും രം​ഗ​ങ്ങ​ളും ഇ​വി​ടെ ഷൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്്. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ​യെ​ത്തി നേ​ര്‍​ച്ച​യി​ടു​ക​യും പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പ​ള്ളി​യി​ലെ കു​ള​ത്തി​ലെ ഞ്ചി​യാ​ത്ര​യും മീ​ന്‍​വ​ള​ര്‍​ത്ത​ലും കാ​ണാ​ന്‍ ധാ​രാ​ളം പേ​രാ​ണ് എ​ത്തു​ന്ന​തെ​ന്ന് വെ​ള​ളി​കു​ളം സെ​ന്റ് ആ​ന്റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം പ​റ​ഞ്ഞു.

ടൂ​റി​സ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള വാ​ഗ​മ​ണി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട-​പീ​രു​മേ​ട് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള വാ​ഗ​മ​ണ്‍ റോ​ഡ് ബി​എം​ആ​ന്‍​ഡി ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്തു എ​ന്ന​ത​ല്ലാ​തെ വീ​തി കൂ​ട്ടി​യു​ള്ള റോ​ഡ് വി​ക​സ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ കെ.​സി. ജ​യിം​സ് പ​റ​ഞ്ഞു.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടാ​നു​ള്ള യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യി​ല്ല. കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​ല ത​ക​ര്‍​ച്ച ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ധാ​രാ​ളം ക്ഷീ​ര​ക​ര്‍​ഷ​ക​രും ഇ​വി​ടെ​യു​ണ്ട്. ഇ​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​രി​കാ​ട് ടോ​പ്പി​ല്‍ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പ​വ​ലി​യ​ന്‍ ഇ​തു​വ​രെ തു​റ​ന്നു നി​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കെ.​സി.​ജ​യിം​സ് പ​റ​ഞ്ഞു.

വ​ന്യ​ജീ​വി അ​ക്ര​മ​ണം ത​ട​യാ​ന്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രാ​യ വെ​ള്ളി​കു​ളം മാ​ന്നാ​ട്ട് ജോ​ര്‍​ജ് അ​ഗ​സ്റ്റി​യ​നും കൊ​ച്ചു​പു​ര​യ്ക്ക​ല്‍ സ​ണ്ണി സെ​ബാ​സ്റ്റ്യ​നും പ​റ​യു​ന്ന​ത്. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം മൂ​ലം ഇ​വി​ടു​ത്തെ ക​ര്‍​ഷ​ക​ര്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ലെ വ​ഴി​ക്ക​ട​വ് ചെ​ക്ക് പോ​സ്റ്റാ​ണ് കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി. പി​ന്നെ പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യ വാ​ഗ​മ​ണാ​ണ്. ഇ​വി​ടെ​യു​ള്ള ത​മി​ഴ് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ത​മി​ഴി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. നോ​മ്പു​കാ​ല​ത്ത് വാ​ഗ​മ​ണ്‍ കു​രി​ശു​മ​ല ക​യ​റു​വാ​നും ധാ​രാ​ളം ആ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​ത്.

Kerala

അങ്കമാലി അപകടം: പ്രതി സിറിയക് പിടിയില്‍, അറസ്റ്റ് ചെയ്തത് വാഗമണ്ണില്‍ നിന്നും

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സന്‍റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോണ്‍ പിടിയില്‍. വാഗമണ്ണില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും.

സിറിയകിന്‍റെ പിതാവ് ജോര്‍ജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

Latest News

Corehub Up