ചിങ്ങവനം: വിനോദയാത്രയ്ക്ക് വാഗമണ്ണിലേക്ക് പോയ സംഘത്തിൽപ്പെട്ട യുവാവ് വെള്ളച്ചാട്ടത്തിൽ കാൽ വഴുതിവീണു മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പി.ആർ. പ്രത്യുഷ് (22) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് വാഗമൺ ചോറ്റുപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. പ്രത്യുഷും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘം ശനിയാഴ്ചയാണ് വാഗമണ്ണിൽ എത്തിയത്. ഇന്നലെ രാവിലെ പല്ലുതേക്കുന്നതിനായി വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ ഇവരിൽ പ്രത്യുഷ് കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പിതാവ് : പ്രകാശ്. മാതാവ് : ബിന്ദു. സഹോദരൻ: പ്രവീൺ. സംസ്കാരം പിന്നീട്.