x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് ഒ​രു കു​ടും​ബം

വെബ് ഡെസ്ക്
Published: October 25, 2026 04:42 AM IST | Updated: October 25, 2026 04:42 AM IST

അ​ന്താ​രാ​ഷ്ട്ര പ​ഞ്ച​ഗു​സ്തി താ​രം സു​രേ​ഷ് മാ​ധ​വ​നും മ​ക്ക​ളാ​യ അ​മേ​യ​യും ആ​രാ​ധ്യ​യും.

മൂ​വാ​റ്റു​പു​ഴ: കാ​യി​ക​രം​ഗ​ത്ത് വ​ലി​യൊ​രു നേ​ട്ട​വു​മാ​യി മൂ​വാ​റ്റു​പു​ഴ മേ​ലെ​ത്തു​ഞ്ഞാ​ലി​ല്‍ കു​ടും​ബം. അ​ന്താ​രാ​ഷ്ട്ര പ​ഞ്ച​ഗു​സ്തി താ​രം സു​രേ​ഷ് മാ​ധ​വ​ന്‍, മ​ക്ക​ളാ​യ അ​മേ​യ, ആ​രാ​ധ്യ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച് 47മ​ത് ലോ​ക ആം ​റെ​സ്‌​ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കാ​ന്‍ അ​ര്‍​ഹ​ത നേ​ടി. ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ചാ​മ്പ്യ​ന്മാ​രാ​യ സു​രേ​ഷ് മാ​ധ​വ​ന്‍റെ ഭാ​ര്യ റീ​ജ​യും മൂ​ത്ത​മ​ക​ള്‍ ആ​ര്‍​ദ്ര​യും അ​ട​ങ്ങു​ന്ന ഈ ​കാ​യി​ക കു​ടും​ബ​ത്തി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ ഈ ​മൂ​ന്നു​പേ​ര്‍​ക്കാ​ണ് ഒ​ന്നി​ച്ച് ലോ​ക വേ​ദി​യി​ലേ​ക്ക് സു​വ​ര്‍​ണാ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

2024ല്‍ ​ന​ട​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​മേ​യ​യും ആ​രാ​ധ്യ​യും ഇ​ന്ത്യ​ക്കാ​യി മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന വേ​ള്‍​ഡ് മാ​സ്റ്റ​ര്‍ ഗെ​യിം​സി​ൽ സു​രേ​ഷ് മാ​ധ​വ​നും സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. അ​മേ​യ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 12ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ഇ​ത്ത​വ​ണ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജൂ​നി​യ​ര്‍ 50 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് അ​മേ​യ മ​ത്സ​രി​ക്കു​ന്ന​ത്.

സ​ബ്-​ജൂ​നി​യ​ര്‍ ത​ല​ങ്ങ​ളി​ല്‍ തി​ള​ങ്ങി​യ ആ​രാ​ധ്യ മൂ​വാ​റ്റു​പു​ഴ എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. സ​ബ്-​ജൂ​നി​യ​ര്‍ 40 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് ആ​രാ​ധ്യ രാ​ജ്യ​ത്തി​നാ​യി പോ​രാ​ടാ​നി​റ​ങ്ങു​ന്ന​ത്. മു​ന്‍ ഇ​ന്ത്യ​ന്‍,ഏ​ഷ്യ​ന്‍ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ പി​താ​വ് സു​രേ​ഷ് മാ​ധ​വ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പ​രി​ശീ​ലി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ഇ​ത്ത​വ​ണ ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ 100 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ​ക്കാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്. വേ​ള്‍​ഡ് ആം ​റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ടൂ​ര്‍​ണ​മെ​ന്‍റ് 28 മു​ത​ല്‍ ന​വം​ബ​ര്‍ അ​ഞ്ച് വ​രെ ഡ​ല്‍​ഹി​യി​ലെ ലീ​ല ആം​ബി​യ​ന്‍​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഹാ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

Tags :

Recent News

Corehub Up